Jump to content

ഇലക്ട്രോഫൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രസതന്ത്രത്തിൽ ഇലക്ട്രോഫൈൽ എന്നത് ഇലക്ട്രോണുകളിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു അഭികർമ്മകമാണ്. ഇലക്ട്രോഫൈലുകൾ പോസിറ്റീവ് ചാർജ്ജുള്ളവയോ ചാർജ്ജില്ലാത്തവയോ ആണ്. സമ്പന്നമായ ഇലക്ട്രോൺ കേന്ദ്രത്തിലേക്ക് ആകർഷിക്കപ്പെടുന്നതിനായി അവയ്ക്ക് ഒഴിഞ്ഞ ഓർബിറ്റലുകൾ ഉണ്ട്. ന്യൂക്ലിയോഫൈലുമായി ബന്ധനം സൃഷ്ടിക്കാനായി ഇലക്ട്രോൺ ജോഡിയെ സ്വീകരിച്ചുകൊണ്ട് ഇത് രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു. എന്തെന്നാൽ ലൂയിസ് ആസിഡുകൾ ആയതിനാലാണ് അവ ഇലക്ട്രോണുകൾ സ്വീകരിക്കുന്നത്. ഭൂരിഭാഗം ഇലക്ട്രോഫൈലുകളും പോസിറ്റീവ് ചാർജ്ജുള്ളവയാണ്. അവയുടെ ആറ്റങ്ങൾ ഭാഗീകമായ പോസിറ്റീവ് ചാർജ്ജുള്ളവയോ അഷ്ടകഇലക്ട്രോണുകൾ ഇല്ലാത്തവയോ ആണ്.

ഒരു ന്യൂക്ലിയോഫൈലിലെ ഏറ്റവും ഇലക്ട്രോൺ സാന്ദ്രതയുള്ള ഭാഗമാണ് ഇലക്ട്രോഫൈലുകളെ ആക്രമിക്കുന്നത്. ഓർഗാനിക്ക് സിന്തെസിസിൽ ഇടയ്ക്കിടെ കാണപ്പെടുന്ന ഇലക്ട്രോഫൈലുകൾ H+ ഉംNO+ ഉം പോലെയുള്ള കാറ്റയോണുകളോ HCl, ആൽക്കൈൽ ഹാലൈഡുകൾ,അസൈൽ ഹാലൈഡുകൾ,കാർബോണൈൽ സംയുക്തങ്ങൾ പോലെയുള്ള പോളറൈസ് ചെയ്ത ന്യൂട്രൽ തന്മാത്രകളോ Cl2 ഉം Br2 ഉം പോലെയുള്ള പോളറൈസ് ചെയ്ത ന്യൂട്രൽ തന്മാത്രകളോ ഓക്സിഡൈസിങ് ഏജന്റുകളായ ഓർഗാനിക്ക് പെർ ആസിഡുകളോ കാർബീനുകൾ, റാഡിക്കലുകൾ മുതലായ അഷ്ടകനിയമം പാലിക്കാത്തവയോ BH3 ഉംDIBALഉം പോലെയുള്ള ലൂയിസ് ആസിഡുകളോ ആണ്.

ഓർഗാനിക്ക് രസതന്ത്രം

[തിരുത്തുക]

ഹാലജനുകളെ കൂട്ടിച്ചേർക്കൽ

ഇത് ആൽക്കീനുകളും തമ്മിലാണ് നടക്കുന്നത്. ഹാലജൻ അഡിഷൻ റിയാക്ഷനിലേതു പോലെ മിക്കപ്പോഴും ഇലക്ട്രോഫൈലുകൾ ഹാലജനുകളായിരിക്കും. ഉദാഹരണത്തിന്,

C2H4 + Br2 → BrCH2CH2Br

ഇത് താഴെ തന്നിരിക്കുന്ന വിധം 3 പ്രധാനഘട്ടങ്ങളായി നടക്കുന്നു. [1]

  1. π- കോംപ്പ്ലക്സിന്റെ രൂപീകരണം

ഇലക്ട്രോഫിലിക്ക് Br-Br തന്മാത്ര ഇലക്ട്രോൺ സമ്പന്നമായ ആൽക്കീനുമായി പ്രവർത്തിച്ച് ഒരു π-കോമ്പ്ലക്സ് ഉണ്ടാകുന്നു 1.

  1. 3 അംഗങ്ങളുള്ള ബ്രോമിയം അയോണിന്റ് രൂപീകരണം

ആൽക്കീൻ ഒരു ഇലക്ട്രോൺ ദാതാവായും ബ്രോമിൻ ഒരു ഇലക്ട്രോഫൈൽ ആയും പ്രവർത്തിക്കുന്നു. 3 അംഗങ്ങളുള്ള ബ്രോമോണിയം അയോൺ 2 ൽ രണ്ട് കാർബൺ ആറ്റങ്ങളും Br- നെ പുറത്തുവിട്ടുകൊണ്ട് ഒരു ബ്രോമിൻ ആറ്റവും ഉൾക്കൊണ്ടിരിക്കുന്നു.

  1. ബ്രോമൈഡ് അയോണിന്റെ ആക്രമണം

ബ്രോമോണിയം അയോൺ Br- ന്റെ ആക്രമണത്താൽ തുറക്കുന്നു. ഇത് ആന്റീപെരിപ്ലെയ്നാർ ക്രമീകരണത്തോടെയുള്ള ഒരു വിസിനൽ ഡൈബ്രോമൈഡ് തരുന്നു.

ഹൈഡ്രജൻ ഹാലൈഡുകളെ കൂട്ടിച്ചേർക്കൽ

ഹൈഡ്രോഹാലജനേഷനിൽ ഹൈഡ്രജൻ ക്ലോറൈഡ് (HCL) പോലെയുള്ള ഹൈഡ്രജൻ ഹാലൈഡുകൾ ആൽക്കീനുകളുമായിക്കൂടിച്ചേർന്ന് ആൽക്കൈൽ ഹാലൈഡുകൾ ഉണ്ടാകുന്നു. ഉദാഹരണത്തിന്, HCL ഉം എഥിലീനും തമ്മിൽ പ്രവർത്തിച്ച് ക്ലോറോഈഥെയ്ൻ ഉണ്ടാകുന്ന പ്രവർത്തനം. മുകളിൽ തന്നിരിക്കുന്ന ഹാലജൻ അഡിഷനിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തനത്തിൽ കാറ്റയോൺ ഇന്റർമീഡിയറ്റ് ഉണ്ടാകുന്നുണ്ട്. ഒരു ഉദാഹരണം താഴെ തന്നിരിക്കുന്നു:

  1. പ്രോട്ടോൺ (H+) ആൽക്കീനിലെ കാർബൺ ആറ്റങ്ങളിൽ ഒന്നിൽ കൂടിച്ചേർന്ന് (ഇലക്ട്രോഫൈൽ ആയി പ്രവർത്തിക്കുന്നു) കാറ്റിയോൺ 1 ഉണ്ടാകുന്നു.
  2. ക്ലോറൈഡ് അയോൺ (Cl) കാറ്റയോൺ1 മായിച്ചേർന്ന് അഡക്റ്റ്സ് 2, അഡക്റ്റ്സ് 3 എന്നിവ ഉണ്ടാകുന്നു.

ഹൈഡ്രേഷൻ

ഏറ്റവും സങ്കീർണ്ണമായ ഹൈഡ്രേഷൻ റിയാക്ഷനുകളിൽ ഒന്നിൽ സൾഫ്യൂരിക്കാസിഡ് ഉല്പ്രേരകമായി ഉപയോഗിക്കുന്നു. അഡിഷൻ റിയാക്ഷനു സാമ്യമുള്ള ഘട്ടങ്ങളിലായാണ് ഈ പ്രവർത്തനം നടക്കുന്നത്. എന്നാൽ OSO3Hഗ്രൂപ്പ് OH ഗ്രൂപ്പിനാൽ നീക്കം ചെയ്യപ്പെട്ട് ഒരു ആൽക്കഹോൾ ഉണ്ടാകുന്ന ഒരു അധികഘട്ടം ഇതിനുണ്ട്.

C2H4 + H2O → C2H5OH

കാണാൻ കഴിയും പോലെ, H2SO4 പ്രവർത്തനത്തിൽ പങ്കെടുക്കാതെ മാറ്റമില്ലാതെ തുടരുന്നു . അതിനാൽ ഒരു ഉല്പ്രേരകമായി കണക്കാക്കുന്നു.

ഈ പ്രവർത്തനം കൂടുതൽ വിശദമായി:

  1. H–OSO3H തന്മാത്രയ്ക്ക് അതിന്റെ ആദ്യ ആറ്റത്തിൽ ഒരു δ+ ചാർജ്ജുണ്ട്. ഇത് ദ്വിബന്ധനത്തിലേക്ക് ആകർഷിക്കപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
  2. അവശേഷിക്കുന്ന OSO3H അയോൺ (നെഗറ്റീവ് ചാർജ്ജുള്ള) കാർബോകാറ്റയോണുമായി ബന്ധിക്കപ്പെട്ട് ഈഫൈൽ ഹൈഡ്രജൻ സൾഫേറ്റ് ഉണ്ടാകുന്നു.
  3. ജലം (H2O) ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം ചൂടാക്കുമ്പോൾ എഥനോൾ (C2H5OH) ഉണ്ടാകുന്നു.

മൊത്തത്തിൽ ഈ പ്രവർത്തനം ഒരു ജലതന്മാത്രയെ ഒരു ഈഫീൻ തന്മാത്ര യുമായിച്ചേർക്കുന്നു.

ഇത് വ്യവസായത്തിലെ ഒരു പ്രധാനരാസപ്രവർത്തനമാണ്. ഇത് വഴി നിർമ്മിക്കുന്ന എഥനോൾ ഇന്ധനമായും മറ്റു രാസവസ്തുക്കളുടെ നിർമ്മാണത്തിനു വേണ്ട പ്രാരംഭവസ്തുവായും ഉപയോഗിക്കുന്നു.

ഇലക്ട്രോഫൈലികതാഏകകം

[തിരുത്തുക]

സൂപ്പർ ഇലക്ട്രോഫൈലുകൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Lenoir, D.; Chiappe, C. Chem. Eur. J. 2003, 9, 1036.
"https://ml.wikipedia.org/w/index.php?title=ഇലക്ട്രോഫൈൽ&oldid=3684282" എന്ന താളിൽനിന്ന് ശേഖരിച്ചത്