ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ തയ്യാറാക്കുന്ന സംഗീതമാണ്ഇലക്ട്രോണിക് സംഗീതം. ഇലക്ട്രിക്ക് ഗിറ്റാർ, കീബോർഡ് തുടങ്ങിയവ ഉദാഹരണം. സംഗീതത്തിന്റെ നിർമ്മാണത്തിലും മറ്റു പ്രക്രിയകളിലും ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ ഇന്ന് ഉപയോഗിച്ചു വരുന്നു. വിവരസാങ്കേതികവിദ്യയുടെ വരവോടെ ഈ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു. ഒരു സംഗീതോപകരണത്തിന്റെയും സഹായമില്ലാതെ തന്നെ കമ്പ്യൂട്ടറിൽ സംഗീതം തയ്യാറാക്കാം എന്ന അവസ്ഥ ഇന്നുണ്ട്. പാശ്ചാത്യസംഗീതത്തിലാണ് കൂടുതലായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്.