ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
VVPAT used with Indian electronic voting machines in Indian Elections
Control unit
Electionic Voting Machine India ballot Unit

ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിംഗ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1999 മുതൽ നടക്കുന്ന എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ("ഇ.വി.എം") ഉപയോഗിച്ചുവരുന്നു. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്ന പേപ്പർ ബാലറ്റുകൾക്ക് പകരമായാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കാൻ ആരംഭിച്ചത്. ആദ്യകാലത്ത് ഈ വോട്ടിംഗ് മെഷീനുകളുടെ സുരക്ഷിതത്വത്തെ പറ്റി പല സംശയങ്ങളും ഉയർന്നിരുന്നുവെങ്കിലും ഇവയൊന്നും തെളിയിക്കപ്പെടുകയുണ്ടായില്ല. [1][2][3][4] ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഉത്തരവുകൾ പുറപ്പെടുവിക്കുകയും [5] ഇതോടൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യമുയർത്തുകയും ചെയ്തതിനെ തുടർന്ന് [6] ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോടൊപ്പം വോട്ടർ-വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ സംവിധാനം കൂടി ഉപയോഗപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിക്കുകയുണ്ടായി. [7] 2014 - ഇന്ത്യൻ പൊതു തിര‍ഞ്ഞെടുപ്പിൽ ആകെയുള്ള 543 മണ്ഡലങ്ങളിൽ 8 മണ്ഡലങ്ങളിൽ വിവിപാറ്റ് സംവിധാനം ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച് ഉപയോഗിക്കുകയുണ്ടായി. [8] നിലവിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ ദേശീയ പൊതു തിരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും ഒപ്പം വിവിപാറ്റ് സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ട്. [9][10] 2019 ഏപ്രിൽ 9 - ന്, ഓരോ നിയമസഭാ മണ്ഡലത്തിലെയും ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന അഞ്ച് വോട്ടിംഗ് മെഷീനുകളോടൊപ്പം അവയുടെ വിവിപാറ്റ് സ്ലിപ്പുകളും വോട്ടെണ്ണൽ സമയത്ത് എണ്ണേണ്ടതാണെന്ന് സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി. ഇതു പ്രകാരം 2019 - ൽ ഇന്ത്യയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ 20,625 വിവിപാറ്റ് സ്ലിപ്പുകൾ വോട്ടിംഗ് മെഷീനുകളോടൊപ്പം എണ്ണേണ്ടതാണ്. [11][12][13]

ചരിത്രം[തിരുത്തുക]

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയിലെ എൻജിനീയറായിരുന്ന രംഗരാജൻ അഥവാ സുജാത രംഗരാജൻ ആയിരുന്നു ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ രൂപകല്പനയ്ക്കും നിർമ്മാണത്തിനും മേൽനോട്ടം നൽകിയത്. ആ സമയത്ത് "ഇലക്ട്രോണിക്കലി ഓപ്പറേറ്റഡ് വോട്ട് കൗണ്ടിങ് മെഷീൻ" എന്ന് പേര് നൽകിയ വോട്ടിംഗ് മെഷീനാണ് ഇന്ന് തിരഞ്ഞെടുപ്പുകൾക്കു വേണ്ടി ഇന്ത്യയിൽ ഉപയോഗിച്ചു വരുന്നത്. രംഗരാജൻ ഡിസൈൻ ചെയ്ത യഥാർത്ഥ പതിപ്പുകൾ ഇന്ത്യയിലെ ആറ് നഗരങ്ങളിലുള്ള പ്രദർശനങ്ങളിൽ പ്രദ‍ർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെയും ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും സഹകരണത്തോടെ 1989 - ൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കമ്മീഷൻ ചെയ്തു. ഇ.വി.എമ്മുകളുടെ വ്യാവസായിക ഡിസൈനർമാർ ഐ.ഐ.ടി ബോംബെയിലെ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്ററിലെ അധ്യാപകരായിരുന്നു. 1982 - ൽ കേരളത്തിലെ നോർത്ത് പറവൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിര‍ഞ്ഞെടുപ്പിലായിരുന്നു ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ വളരെ കുറച്ച് പോളിങ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചത്. [14]

  1. Wolchok, Scott; Wustrow, Eric; Halderman, J. Alex; Prasad, Hari K.; Kankipati, Arun; Sakhamuri, Sai Krishna; Yagati, Vasavya; Gonggrijp, Rop (October 2010). Security Analysis of India's Electronic Voting Machines (PDF). 17th ACM Conference on Computer and Communications Security. {{cite conference}}: External link in |conferenceurl= (help); Unknown parameter |conferenceurl= ignored (|conference-url= suggested) (help)
  2. "India's EVMs are Vulnerable to Fraud". IndiaEVM.org. Retrieved 10 January 2019.
  3. "CPI(M), JD(S) back Advani on EVM manipulation issue". The Hindu. Chennai, India. 6 July 2009. Archived from the original on 2009-07-09. Retrieved 23 June 2012.
  4. "Electronic Voting Machine: Excellent tool of manipulation". Weeklyblitz.net. 17 December 2011. Archived from the original on 2012-01-08. Retrieved 10 January 2012.
  5. "SC asks EC to consider request to modify EVMs". The Times of India. 26 July 2011. Archived from the original on 2013-12-19. Retrieved 15 February 2012.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Delhi HC to decide on EVMs എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; New EVMs to have paper trail എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "EVM-paper trail introduced in 8 of 543 constituencies". Daily News and Analysis. 27 April 2014. Retrieved 10 January 2019.
  9. "EC announces Lok Sabha election dates: VVPATs, to be used in all polling stations, help bring more accuracy in voting".
  10. "What are EVMs, VVPAT and how safe they are". The Times of India. 6 December 2018. Retrieved 10 January 2019.
  11. "Count VVPAT slips of 5 booths in each assembly seat: SC".
  12. "SC Directs ECI To Increase VVPAT Verification From One EVM To Five EVMs Per Constituency".
  13. "When the SC Says No for Software Audit Review of EVMs & VVPAT at Present".
  14. "Electronic Voting Machine, Chapter 39, Reference handbook, Election commission of India". Press Information Bureau. Archived from the original on 7 March 2009. Retrieved 1 September 2010. Used in Hazaribagh District.