ഇലക്ട്രിസിറ്റി സമരം 1936

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1936 ൽ കൊച്ചിയിൽ[1] ആർ.കെ.ഷൺമുഖചെട്ടി ദിവാനായിരിക്കുപ്പോൾ തൃശുർനഗരത്തിൽ വിദ്ദ്യുച്ഛക്തി വിതരണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിക്കാൻ സംഘടിപ്പിച്ച സമരം ആയിരുന്നു ഇലക്ട്രിട്രിസിറ്റി സമരം.[2][3] ഇ. ഇക്കണ്ട വാര്യർ, ഡോ. എ.ആർ. മേനോൻ, സി.ആർ. ഇയ്യുണ്ണി എന്നിവരായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്.[2] കൊച്ചിയിൽ നടന്ന പ്രക്ഷോഭങ്ങളിൽ വെച്ച് ഏറ്റവും ഉജ്ജ്വലമായിരുന്നു ഇത്. പ്രാദേശിക സ്വഭാവവും ലക്ഷ്യപരിമിതിയും ഉണ്ടായിരുന്നിട്ടു കൂടി പ്രസ്തുത സമരം എല്ലാ സമുദായങ്ങളിലുംപെട്ട ജനങ്ങളെ ഒരേ വേദിയിൽ അണിനിരത്തി. ആ നിലയിൽ അത് തികച്ചും ജനകീയമായിരുന്നു. സമരത്തെ നേരിടാൻ സർക്കാർ മർദ്ദനോപായങ്ങൾ സ്വീകരിക്കുകയും അവസാനം സമരം പരാജയമടയുകയും ചെയ്തു. എങ്കിലും തൃശൂരിലെ സ്വാധീന ശക്തിയുള്ള ക്രിസ്ത്യൻ സമുദായത്തെ ദേശീയപ്രസ്ഥാനത്തിലേക്കു കൊണ്ടുവരാൻ ഈ സമരം സഹായകമായി.[4]

അവലംബം[തിരുത്തുക]

  1. "കൊച്ചിരാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി വരെ". Retrieved 18 ഏപ്രിൽ 2021.
  2. 2.0 2.1 STATE AND SOCIETY IN KERALA. BA POLITICAL SCIENCE VI SEMESTER CORE COURSE. UNIVERSITY OF CALICUT. 2011.{{cite book}}: CS1 maint: others (link)
  3. Mammen, P.M (1981). Communalism Vs Communism A Study of the Socio-religious Communities and Political Parties in Kerala, 1892-1970. p. 69.
  4. Sreedhara Menon, A (1962). Kerala District Gazetteers Volume 2. p. 188.
  • കേരള ചരിത്രം, എ ശ്രീധര മേനോൻ
"https://ml.wikipedia.org/w/index.php?title=ഇലക്ട്രിസിറ്റി_സമരം_1936&oldid=3549538" എന്ന താളിൽനിന്ന് ശേഖരിച്ചത്