ഇലക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലക്കിളി
Fairy-bluebirds
Lightmatter fairy bluebird.jpg
Asian Fairy-bluebird
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
ഉപനിര: Passeri
കുടുംബം: Irenidae
Jerdon, 1863
ജനുസ്സ്: Irena
Horsfield, 1821
Irenidae distribution.PNG
Irena puella light green,
Irena cyanogaster dark green

ഐറീനിഡെ (Irenidae) എന്ന പക്ഷികുടുബത്തിൽ ഉൾപ്പെടുന്നതും മൈനയോളം വലിപ്പവും പച്ചനിറവും ഉള്ള ഒരു പക്ഷിയാണ് ഇലക്കിളി. കാട്ടിലക്കിളി എന്നും ഇലക്കിളിയെന്നും അറിയപ്പെടുന്ന രണ്ടു പ്രത്യേക ഇനങ്ങളുണ്ട്. ഇവ രണ്ടും വ്യത്യസ്ത സ്പീഷീസുകളാണ്.

പ്രത്യേകതകൾ[തിരുത്തുക]

നെറ്റിക്ക് മങ്ങിയ ഓറഞ്ചു നിറമായിരിക്കും. താടിയിൽ നീലയും നീലലോഹിതവും കലർന്ന തിളങ്ങുന്ന വരകൾ, തോളുകളിൽ പച്ച 'പാടുകൾ (patches) ഇവ്യെല്ലാം ഇലക്കിളിയുടെ പ്രത്യേകതകളാണ്. പെൺ പക്ഷിയുടെ താടിയും കഴുത്തും വിളറിയ നീലകലർന്ന പച്ച നിറമായിരിക്കും; കവിളിലെ വരകൾ (cheek stripes) തിളങ്ങുന്ന ഹരിത നീലമാണ്. ആണിനെയും പെണ്ണിനെയും പെട്ടെന്നു തിരിച്ചറിയാൻ ഈ വർണവ്യത്യാസം സഹായകമാണ്. എന്നാൽ കാട്ടിലക്കിളിക്കാകട്ടെ, തിളങ്ങുന്ന സ്വർണ്ണനിറമുള്ള നെറ്റിയും കറുപ്പും നീലലോഹിതവും കൽർന്ന താടിയും കഴുത്തുമാണുള്ളത്. ഇവയിൽ പെൺപക്ഷിക്ക് ആണിനെക്കാൾ മങ്ങിയ നിറമായിക്കും

സഞ്ചാരം[തിരുത്തുക]

സാധാരണയായി ചെറു കൂട്ടമായോ ജോടികളായോ ഈ രണ്ടിനം പക്ഷികളും സഞ്ചരിക്കുന്നു. പൂക്കളും ഇലകളും സമൃദ്ധമായ വൃക്ഷങ്ങളിൽ മറ്റു പക്ഷികളോടൊപ്പം ഇരതേടുന്നു. ഒളിഞ്ഞിരുന്ന് ഇരതേടുന്നതിന് പ്രകൃതിയിൽ കാണാവുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് ഇലക്കിളി. ഇതിന്റെ പച്ചകലർന്ന നിറവും ചെറിയ ശരീരവും നിമിത്തം ഇലകൾക്കിടയിൽ ഇവയെ ആരും തിരിച്ചറിയുന്നില്ല. ഇലക്കൂട്ടങ്ങൾക്കിടയിൽ ഇവയുടെ പ്രധാന ഭക്ഷണം ചെറു പ്രാണികൾ കീടങ്ങൾ പുഴുക്കൾ തുടങ്ങിയവയാണ്. ഇരയെ പിടിക്കാൻ നേർത്തുവളഞ്ഞ ചുണ്ട് സഹായകമാണ്. പ്ല്ലാവ് മുരിക്ക് എന്നിവയുടെ പൂക്കളിൽ നിന്ന് ഇവ തേനും കുടിക്കാറുണ്ട്.

പ്രത്യുപാദനം[തിരുത്തുക]

നവംബർ മുതൽ ജൂ‌ൺവരെയാണ് ഇവ കൂടു കൂട്ടുന്നതും മുട്ട ഇടുന്നതും. നേരിയ വേരുകളും നാരുകളും ചിലന്തിവല കൊണ്ടൊട്ടിച്ച് സാമാന്യം വലിയ കപ്പിന്റെ ആകൃതിയിലാണ് കൂടുകൾ നിർമ്മിക്കുന്നത്. തറനിരപ്പിൽനിന്ന് ആറു മുതൽ ഒൻപതു മീറ്റർ വരെ ഉയരത്തിൽ തൂങ്ങി കിടക്കുന്ന വിധമായിരിക്കും അവ. ഒരു തവണ രണ്ടോ മൂന്നോ മുട്ടകൾ ഇടും. വിളറിയ മഞ്ഞയോ റോസ്കലർന്ന വെള്ളയോ ആയിരിക്കും മുട്ടകളുടെ നിറം. കാട്ടിലക്കിളിയുടെ മുട്ടയ്ക്ക് ചുവപ്പുകലർന്ന മഞ്ഞനിറമായിരിക്കും. പുറം മുഴുവൻ പാടുകളും കാണപ്പെടുന്നു.

കേരളത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഈ പക്ഷി ദക്ഷിണ ഇന്ത്യയിലും ബംഗാളിന്റെ പല ഭാഗങ്ങളിലും ശ്രീലങ്കയിലും കണ്ടുവരുന്നു.

സ്വഭാവവിശേഷങ്ങൾ[തിരുത്തുക]

ഇലക്കിളികൾ വെള്ളത്തിലിറങ്ങി കുളിക്കാറില്ല. വേനൽക്കാലങ്ങളിൽ വളരെ അപൂർവ്വമായി മാത്രമേ കുളിക്കാറുള്ളു. നേർത്ത പൊടിമഴയിലാണിവയുടെ കുളി. എന്നാൽ കനത്ത മഴപെയ്യുമ്പോൾ ഇവ മഴ നനായാതെ ഇലകളുടെയും മറ്റും മറവുകളിൽ പതുങ്ങിയിരിക്കും. ചാറ്റൽ മഴയിൽ ശരിക്കും നനയാൻ കഴിഞ്ഞില്ലെങ്കിൽ ഇലകളിൽ നിന്നും ഇറ്റു വീഴുന്ന വെള്ളമുപയോഗിച്ച് കുളി പൂർണ്ണമാക്കും. ഇതിനായി ഇവ കൂടുതൽ വെള്ളം വീഴുന്ന ഇലകളുടെയോ ചില്ലകളുടെയോ അടിയിലേക്ക് മാറിയിരിക്കുന്നത് കാണാം.[1]

പുറംകണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പക്ഷിക്കൂട്: ഒരു പഠനം-പി.വി. പത്മനാഭൻ (ഡി.സി.ബുക്സ്-2012 പേജ് 37)ISBN 978-81-264-3583-8
"https://ml.wikipedia.org/w/index.php?title=ഇലക്കിളി&oldid=2448945" എന്ന താളിൽനിന്നു ശേഖരിച്ചത്