ഇറ്റുനു ഹോട്ടോനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇറ്റുനു ഹോട്ടോനു
ജനനം (1959-01-18) ജനുവരി 18, 1959  (65 വയസ്സ്)
ദേശീയതനൈജീരിയൻ
വിദ്യാഭ്യാസംനൈജീരിയ സർവകലാശാല
തൊഴിൽ
  • നാവിക ഉദ്യോഗസ്ഥ
  • വാസ്തുശില്പി
അറിയപ്പെടുന്നത്നൈജീരിയ നേവിയിൽ റിയർ അഡ്മിറൽ (രണ്ട് സ്റ്റാർ ജനറൽ) പദവി നേടിയ ആദ്യ വനിത
ജീവിതപങ്കാളി(കൾ)അബയോമി ഹോട്ടോനു
കുട്ടികൾ3

ഒരു നൈജീരിയൻ നാവിക ഉദ്യോഗസ്ഥയും[1][2] വാസ്തുശില്പിയുമാണ് റിയർ അഡ്മിറൽ ഇറ്റുനു ഹോടോനു (ജനനം: 18 ജനുവരി 1959)[3][4] ആദ്യത്തെ വനിതാ ഓഫീസർമാരിൽ ഒരാളും[5] നൈജീരിയൻ നേവിയിലെ ആദ്യത്തെ ആർക്കിടെക്റ്റുകളിൽ ഒരാളും ആയ അവർ സ്റ്റാഫ് കോളേജ് ഇൻസ്ട്രക്ടറായും വിദേശത്തും ലൈബീരിയയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ഡിസംബറിൽ ആഫ്രിക്കയിലെ ആദ്യത്തെ വനിതാ അഡ്മിറൽ ആയി.

കരിയർ[തിരുത്തുക]

1959 ജനുവരി 18 നാണ് ഇറ്റുനു ഹോടോനു ജനിച്ചത് (ഇറ്റുനു ടോമോറിയായി).[6] 13 വയസ്സായപ്പോൾ അവർ ഒരു വാസ്തുശില്പിയാകാൻ തീരുമാനിച്ചു.[7]ഹോടോനു നൈജീരിയ സർവകലാശാലയിൽ വാസ്തുവിദ്യ പഠിച്ചു. അവിടെ പലപ്പോഴും അവരുടെ ക്ലാസുകളിലെ ഏക വനിതയായിരുന്നു.[8][6][7] ബിരുദം നേടിയ ശേഷം അവരുടെ പ്രൊഫഷണൽ പരീക്ഷകൾ എടുക്കുമ്പോൾ അവർ ഒരു ആർക്കിടെക്ട് ഓഫീസിൽ രണ്ടുവർഷം ജോലി ചെയ്തു.[6]

നൈജീരിയൻ ആർമിയുടെ എഞ്ചിനീയറിംഗ് കോർപ്സിൽ ചേരാൻ ഹോടോനു അപേക്ഷിച്ചെങ്കിലും ആ രംഗത്ത് സ്ത്രീകൾക്ക് സ്ഥാനങ്ങളില്ലെന്ന് അറിയിച്ചു.[9] ലിംഗ നിയന്ത്രണങ്ങളില്ലാത്ത നാവികസേനയ്ക്ക് അവർ അപേക്ഷ നൽകി.[6] 1985-ൽ അബുജയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഓഫീസർ സ്ഥാനാർത്ഥിയായി സ്വീകരിച്ചു.[6][10] അക്കാദമിയിൽ ചേർന്ന ആദ്യ വനിതയായിരുന്നു അവർ. 73 ക്ലാസിൽ മികച്ച ഓവറോൾ വിദ്യാർത്ഥിനിയായി.[10] കമാൻഡർ-ഇൻ-ചീഫ് സമ്മാനവും മികച്ച ഗവേഷണ പ്രോജക്റ്റിനുള്ള കമാൻഡന്റ് സമ്മാനവും അവർ നേടി.[6] നൈജീരിയൻ നാവികസേനയിൽ ചേർന്ന ആദ്യത്തെ ആർക്കിടെക്റ്റുകളിൽ ഒരാളായി ഹോട്ടൊനു മാറി.[6]

ജാജിയിലെ ആംഡ് ഫോഴ്‌സ് കമാൻഡിലും സ്റ്റാഫ് കോളേജിലും ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ച ആദ്യത്തെ വനിതാ ഉദ്യോഗസ്ഥയായിരുന്നു ഹോടോനു.[11][6][12] 2012-ൽ അവർ ലൈബീരിയയിൽ ആ രാജ്യത്തെ സായുധ സേനയിലെ സ്ത്രീകളെ ഉപദേശിക്കാൻ സമയം ചെലവഴിച്ചു.[10] 2012 ഡിസംബറിൽ റിയർ അഡ്മിറൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അവർ ആഫ്രിക്കയിലെ ആദ്യത്തെ വനിതാ അഡ്മിറൽ ആയി.[7][10][13][14]

വ്യക്തിഗത ജീവിതം[തിരുത്തുക]

വാസ്തുശില്പിയായ അബയോമി ഹോട്ടോനുവിനെ ഹോടോനു വിവാഹം കഴിച്ചു. അവർക്ക് മൂന്ന് മക്കളുണ്ട്.[6]

അവലംബം[തിരുത്തുക]

  1. "Ambode's wife, others laud 50 years of women's contributions to Lagos". Daily Times Nigeria (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-05-19. Retrieved 2020-05-03.
  2. Editor, Online. "Lagos @ 50: Making heroine of the girl-child New Telegraph Online New Telegraph". New Telegraph (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-03. {{cite web}}: |last= has generic name (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. Published. "NIA advised to train, mentor aspiring female architects". Punch Newspapers (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-03.
  4. Nkasiobi, Oluikpe. "Female Architects Seek Role In Decision-Making Process, Leadership". Independent News.{{cite web}}: CS1 maint: url-status (link)
  5. "THE ROLE OF WOMEN AND GIRLS IN PEACE INITIATIVES IN NIGERIA" (PDF). Archived from the original (PDF) on 2018-02-19.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 6.8 "FIRST WOMEN: First Nigerian Woman To Become A Rear Admiral In the Nigerian Navy". Woman Nigeria. 21 September 2016. Archived from the original on 2019-03-11. Retrieved 30 November 2017.
  7. 7.0 7.1 7.2 "Itunu Hotonu: Africa's First Female Admiral's Journey To The Top". Answers Africa. 21 December 2016. Retrieved 30 November 2017.
  8. "Women who want to break boundaries must be ethical —Rear Admiral Itunu Hotonu » Features » Tribune Online". Tribune Online (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-12-25. Retrieved 2020-05-03.
  9. editor (2019-09-13). "Aisha Buhari Calls for Eradication of Gender Bias in Military". THISDAYLIVE (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-03. {{cite web}}: |last= has generic name (help)
  10. 10.0 10.1 10.2 10.3 "'If I die, I DIE!'". The Nation Nigeria. 6 May 2017. Retrieved 29 November 2017.
  11. "How to achieve gender balance — Hotonu - P.M. News". www.pmnewsnigeria.com. Retrieved 2020-05-03.
  12. Published. "Hotonu advises women on leadership". Punch Newspapers (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-03.
  13. "Most Senior Female Military Officer Speaks On Gender Issues In Military". Channels Television. Retrieved 2020-05-03.
  14. "Adenike Osofisan Deserves National Honour – UI VC -". The NEWS. 2019-06-10. Retrieved 2020-05-03.
"https://ml.wikipedia.org/w/index.php?title=ഇറ്റുനു_ഹോട്ടോനു&oldid=3625182" എന്ന താളിൽനിന്ന് ശേഖരിച്ചത്