ഇറ്റാറ്റിയായ്യ ദേശീയോദ്യാനം
Itatiaia National Park | |
---|---|
Parque Nacional do Itatiaia | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Resende, Rio de Janeiro |
Coordinates | 22°22′30″S 44°36′43″W / 22.375°S 44.612°W |
Designation | National park |
Created | 14 June 1937 |
Administrator | ICMBio |
ഇറ്റാറ്റിയായ്യ ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional do Itatiaia), 1937 ൽ രൂപീകൃതമായ ബ്രസീലിലെ ഏറ്റവും പഴയ ദേശീയോദ്യാനമാണ്. ബ്രസീലിലെ റിയോ ഡി ജനീറോ, മിനാസ് ഗെറൈസ് എന്നീ സംസ്ഥാന അതിരുകൾക്കിടയിലായാണ് ഈ ദേശീയോദ്യാനത്തിൻറെ സ്ഥാനം.
സ്ഥാനം
[തിരുത്തുക]1937 ജൂൺ 14 ന് അക്കാലത്തെ പ്രസിഡൻറായിരുന്ന ഗെറ്റുല്യോ വർഗാസ് സ്ഥാപിച്ച ഈ ദേശീയോദ്യാനം ബ്രസീലിലെ ഏറ്റവും പഴക്കമുള്ള ദേശീയോദ്യാനമായി കണക്കാക്കപ്പെടുന്നു. ദേശീയോദ്യാനം നിലനിൽക്കുന്നത് മാൻറിക്വേയിറ മലനിരകളിലാണ്. റിയോ ഡി ജനീറോ സംസ്ഥാനത്തെ ഇറ്റാറ്റിയാന, റെസെൻഡീ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും മിനാസ് ഗെറൈസ് സംസ്ഥാനത്തെ ബൊക്കൈന ഡി മിനാസ്, ഇറ്റമോണ്ടേ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിനുള്ളിൽ ആണ്. പാറകൾ നിറഞ്ഞ ഈ മലമ്പ്രദേശത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 540 മുതൽ 2,791 മീറ്റർ വരെയാണ് (1,772 മുതൽ 9,157 അടി). ഇവിടത്തെ ഏറ്റവും ഉയരം കൂടിയ ഭാഗം ബ്ലാക്ക് നീഡിൽസ് കൊടുമുടിയാണ് (Pico das Agulhas Negras).[1]
ചിത്രശാല
[തിരുത്തുക]-
Itatiaia National Park Overview
-
Pico das Agulhas Negras, the highest peak in the National Park
-
Itatiaia National Park
-
Véu de Noiva waterfall