Jump to content

ഇറ്റലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:00, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arjunrmk (സംവാദം | സംഭാവനകൾ) (സംസ്കാരത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാണ് മുൻതൂക്കം)
ഇറ്റാലിയൻ റിപ്പബ്ലിക്ക്

Repubblica italiana
Flag of ഇറ്റലി
Flag
Emblem of ഇറ്റലി
Emblem
ദേശീയ ഗാനം: Il Canto degli Italiani
The Song of the Italians
Location of  ഇറ്റലി  (കടും പച്ച) – in യൂറോപ്പ്  (ഇളം പച്ച & കടും ഗ്രേ) – in the യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]
Location of  ഇറ്റലി  (കടും പച്ച)

– in യൂറോപ്പ്  (ഇളം പച്ച & കടും ഗ്രേ)
– in the യൂറോപ്യൻ യൂണിയൻ  (ഇളം പച്ച)  —  [Legend]

തലസ്ഥാനം
and largest city
റോം
ഔദ്യോഗിക ഭാഷകൾഇറ്റാലിയൻ[1]
നിവാസികളുടെ പേര്ഇറ്റാലിയൻ
ഭരണസമ്പ്രദായംപാർലമെന്ററി ജനാധിപത്യം‌
ജോർജൊ നെപോളിറ്റാനോ
എൻറിക്കോ ലെറ്റ
Pietro Grasso
Laura Boldrini
നിയമനിർമ്മാണസഭപാർലമെന്റ്
സെനറ്റ് ഓഫ് റിപ്പബ്ലിക്ക്
ചേബർ ഓഫ് ഡെപ്യൂട്ടീസ്
രൂപീകരണം
17 മാർച്ച് 1861
• Republic
2 ജൂൺ 1946
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
301,338 km2 (116,347 sq mi) (72st)
•  ജലം (%)
2.4
ജനസംഖ്യ
• 2012 b census
59,685,227[2] (23nd)
•  ജനസാന്ദ്രത
197.7/km2 (512.0/sq mi) (63st)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$1.833 trillion[3] (10th)
• പ്രതിശീർഷം
$30,136[3] (31st)
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$2.014 trillion[3] (9th)
• Per capita
$33,115[3] (25th)
ജിനി (2006)32[4]
medium
എച്ച്.ഡി.ഐ. (2013)Increase 0.881[5]
very high · 25th
നാണയവ്യവസ്ഥയൂറോ ()c (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്39d
ഇൻ്റർനെറ്റ് ഡൊമൈൻ.ite
  1. French is co-official in the Aosta Valley; Slovene is co-official in the province of Trieste and the province of Gorizia; German and Ladin are co-official in the province of Bolzano.
  2. Preliminary results.
  3. Before 2002, the Italian Lira. The euro is accepted in Campione d'Italia, but the official currency there is the Swiss Franc.[6]
  4. To call Campione d'Italia, it is necessary to use the Swiss code +41.
  5. The .eu domain is also used, as it is shared with other European Union member states.

ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി. സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാർ. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട്.ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവ അയൽ‌രാജ്യങ്ങൾ. സാൻ‌മാരിനോ, വത്തിക്കാൻ എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയൻ ഭൂപടത്തിനുള്ളിൽ തന്നെയാണ്. ലോകപ്രശസ്ത സ്പോർട്സ് കാർ ആയ ഫെറാറി ഉണ്ടാക്കുന്ന ഫിയറ്റ് എന്ന കാർ നിർമ്മാണശാല ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നു.

ഇന്ന് ഇറ്റലി ഒരു ഡെമോക്രാറ്റിക് രാജ്യവും വികസിത രാജ്യവുമാണ്. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗവുമാണ് ഇറ്റലി.

പേരിന്റെ ഉത്ഭവം

ഇറ്റാലിയ എന്ന് ലാറ്റിൻ പദത്തിൽ നിന്നാണ് ഇറ്റലി വന്നതെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദക്ഷിണ ഇറ്റലിയെ ആണ് ഇറ്റാലിയ എന്ന് വിളിച്ചിരുന്നത്.

ചരിത്രം

പ്രധാന ലേഖനം: ഇറ്റലിയുടെ ചരിത്രം

റോമാക്കാർക്ക് മുൻപ്

ഇറ്റലിയാകെ നടത്തിയ ഉത്ഖനനത്തിലൂടെ ഇരുപതിനായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസമുണ്ടായിരുന്ന് എന്ന് തെളിഞ്ഞിട്ടുണ്ട്. ബി.സി. ഏഴ്, എട്ട് ദശകങ്ങളിൽ സിസിലിയുടെ തീരപ്രദേശങ്ങളിലും ദക്ഷിണ ഇറ്റാലിയൻ പെനിൻസുലയിലും ഗ്രീക്ക് കോളനികൾ സ്ഥാപിതമായി. അനന്തരം, റോമാക്കാർ ഈ പ്രദേശങ്ങളെ മാഗ്നാ ഗ്രെയേഷ്യ എന്ന് വിളിച്ചു. ജൂലിയസ് സീസറുടെ കാലമായപ്പോഴേക്കും (100-44 ക്രിസ്തുവിന് മുമ്പ്) ലോകാധിപന്മാരായി റോമാക്കാർ. 392ൽ കുടിപ്പകയും തമ്മിൽതല്ലും കാരണം, റോമാ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ ആരംഭമായി. 410 ആയതോടെ, പടിഞ്ഞാറൻ സൈന്യത്തിന്റെ കടന്നുകയറ്റത്തോടെ, സമ്പൂർണ തകർച്ച.

774 ആയപ്പോഴേക്കും ജർമൻകാരനായ ചക്രവർത്തി, കാൾ ഒന്നാമനെ അവരോധിക്കേണ്ട ഗതികേട് അന്നത്തെ മാർപാപ്പ ലിയോ മൂന്നാമനുണ്ടായി. 962ൽ ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ അധിപനായി ചക്രവർത്തി ഓട്ടോ അധികാരമേറ്റു. തുടർന്ന് നോർമാഡന്മാരുടെ കുടിയേറ്റ മേഖലയെന്ന നിലയിൽ, ഒരുവിധ പുരോഗതിയുമില്ലാതെ, ചരിത്രത്തിന്റെ 'ശാപമേറ്റുവാങ്ങിയ' രാജ്യവുമായി ഇന്നത്തെ ഇറ്റലി.

രണ്ടാംലോക മഹാ യുദ്ധത്തിൽ ജർമനിക്കൊപ്പം ചേർന്ന് പരാജയമേറ്റു വാങ്ങിയ ഇറ്റലിക്കാരാണ് ലോകചരിത്രത്തിൽ, അസ്ഥിരതയാർന്ന ഭരണകൂടങ്ങളുടെ 'വേലിയേറ്റം' കൊണ്ട് വിഖ്യാതമായത്. ശരാശരി ആറുമാസമായിരുന്നു അവിടെ ഒരു ജനകീയ സർക്കാറിന്റെ ഭരണകാലം.

മാഫിയാകളുടെ നിയന്ത്രണത്തിലായിരുന്നു ഭരണകൂടമെങ്കിലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പത്തും, കഠിനാധ്വാനികളായ ജനതയും കൂടി ഇറ്റലിയെ ഇന്നത്തെ രീതിയിൽ ലോക വ്യാവസായിക രാജ്യങ്ങളിലൊന്നാക്കി. കൃഷിയിലും മൽസ്യബന്ധനത്തിലും അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥ സാവധാനം വ്യാവസായിക രംഗത്തേക്ക് തിരിഞ്ഞതോടെ ലോകത്തിലെ നാലാമത്തെ ഓട്ടോമോബൈൽ വ്യവസായ രാഷ്ട്രമായി ഇറ്റലി.

അവലംബം

  1. "Ethnologue report". Ethnologue.com. Retrieved 30 October 2010.
  2. "Resident population and population change". ISTAT. Retrieved 25 June 2013.
  3. 3.0 3.1 3.2 3.3 "Italy". International Monetary Fund. Retrieved 17 April 2013.
  4. "Distribution of family income – Gini index". CIA – The World Factbook. Retrieved 9 July 2010.
  5. "Human Development Report 2011" (PDF). United Nations. 2011. Retrieved 5 November 2011.
  6. "Comune di Campione d'Italia". Comune.campione-d-italia.co.it. 14 July 2010. Retrieved 30 October 2010.


"https://ml.wikipedia.org/w/index.php?title=ഇറ്റലി&oldid=2853879" എന്ന താളിൽനിന്ന് ശേഖരിച്ചത്