ഇറത്തോസ്തനീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇറാത്തോസ്തനീസ്
(ലുവ പിഴവ് ഘടകം:Unicode_data-ൽ 469 വരിയിൽ : attempt to index local 'rtl' (a nil value))
ഇറാത്തോസ്തനീസിന്റെ ചിത്രം
ഇറാത്തോസ്തനീസിന്റെ ചിത്രം
ജനനം 276 BC
സിറിൻ
മരണം 194 BC
അലക്സാണ്ട്രിയ
വംശം ഗ്രീക്ക്
തൊഴിൽ വിദ്വാൻ, ഗ്രന്ഥശാല സൂക്ഷിപ്പുകാരൻ, കവി, ശാസ്ത്രജ്ഞൻ

ബി.സി. 273 - 194 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ് ഇറാത്തോസ്തനീസ്. ലിബിയയിലെ സിറിൻ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. അഭാജ്യസംഖ്യകൾ വേർതിരിക്കുന്നതിനുള്ള മാർഗ്ഗം ആവിഷ്‌കരിച്ച ഗണിതശാസ്ത്രജ്ഞനാണ് ഇറാത്തോസ്തനീസ്. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണയിച്ചത് ഇദ്ദേഹം ആയിരുന്നു. അഭാജ്യസംഖ്യ വേർതിരിച്ചെടുക്കാൻ ഇദ്ദേഹം വികസിപ്പിച്ചെടുത്ത യാന്ത്രികവിദ്യ ഇറാത്തോസ്തനീസിന്റെ അരിപ്പ (Eratosthenes' Sieve) എന്നാണറിയപ്പെടുന്നത്. തുടർച്ചയായ അഭാജ്യസംഖ്യകൾ കണ്ടുപിടിക്കുന്നതിന് ഇന്നും ഈ മാർഗ്ഗം തന്നെ സ്വീകരിച്ചു പോരുന്നു.

ജീവിതം[തിരുത്തുക]

ബി.സി. 273 - ഇൽ ഇദ്ദേഹം ടോളമിയുടെ നിർദ്ദേശപ്രകാരം അലക്സാൻട്രിയയിലെ ഒരു ഗ്രന്ഥശാലയിൽ സൂക്ഷിപ്പുകാരനായി ചുമതലയേറ്റെടുത്തിരുന്നു. ബി.സി. 194 - ഇൽ ആയിരുന്നു ഇറാത്തോസ്തനീസ് അന്തരിച്ചത്.

കൃതികൾ[തിരുത്തുക]

ഗണിതശാസ്ത്രത്തിലെ മാധ്യമങ്ങളെക്കുറിച്ച് (Means) ഇദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കൂടാതെ ഹെർമിസ് എന്ന കവിതയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഇറത്തോസ്തനീസ്&oldid=2280960" എന്ന താളിൽനിന്നു ശേഖരിച്ചത്