ഇരുമ്പനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇരുമ്പനം റെയിൽവേ മേൽപ്പാലം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട ഒരു പ്രദേശമാണ് ഇരുമ്പനം. ഈ പ്രദേശത്തിന്റെ അതി‌ർത്തിയിലൂടെയാണ്‌ ചിത്രപ്പുഴയാറ് ഒഴുകുന്നത്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

കൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് തുടങ്ങിയ ഭാഗങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ട്രാക്കോ കേബിൾ കമ്പനി, ഭാരത് പെട്രോളിയം കമ്പനി എന്നിവയാണ് പ്രധാന വ്യവസായ സ്ഥാപനങ്ങൾ.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ചോയ്സ് സ്കൂൾ, വി.എച്ച്.എസ്.എസ് ഇരുമ്പനം[1] എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. S N D P L P സ്കൂൾ, LP സ്കൂൾ (മനയ്ക്കപ്പടി ) എന്നീ വിദ്യാഭാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു ജോസ് തോമസ് പെർഫോമിങ്ങ് ആർട്സ് സെന്റർ (JTPAC)[2] അവിടത്തെ പ്രധാന കലാസാംസ്കാരിക സ്ഥാപനമാണ്.

ആരാധാനാലയങ്ങൾ[തിരുത്തുക]

ഇരുമ്പനം ഇൻഫന്റ് ജീസസ് പള്ളി

ഇവിടെയുള്ള പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ് ഇൻഫന്റ് ജീസസ് പള്ളി,[2] വെട്ടിക്കാവ് ഭഗവതിക്ഷേത്രം, മകളിയം ശ്രീരാമസ്വാമി ക്ഷേത്രം ,വള്ളിക്കാവ് ഭഗവതി ക്ഷേത്രം , പൊന്നിൻ ചേരി മുഗൾ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവ.

സന്ദർശിക്കേണ്ട സ്ഥലങ്ങൾ[തിരുത്തുക]

  • തൃക്കത്ര മഹാദേവ ക്ഷേത്രം
  • കരീങ്ങച്ചിറ പള്ളി
  • മകല്യം ശ്രീരാമസ്വാമി ക്ഷേത്രം
  • വള്ളിക്കാവ് ഭഗവതി ക്ഷേത്രം

അവലംബം[തിരുത്തുക]

  1. VHSS irimpanam, VHSS irimpanam.
  2. 2.0 2.1 JTPAC, JTPAC ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ഇരുമ്പനം&oldid=2779371" എന്ന താളിൽനിന്ന് ശേഖരിച്ചത്