ഇരുപതാം നൂറ്റാണ്ടിലെ ചരിത്രരചന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രം ഒരു സ്വതന്ത്ര പഠനശാഖയായി വളർന്നു വന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ചിട്ടയോടുകൂടിയതും ശാസ്ത്രീയവുമായ ചരിത്രരചനക്ക് ഇക്കാലത്ത് തുടക്കം കുറിക്കപ്പെട്ടു. ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവായ റാങ്കെ തുടങ്ങിവെച്ച ബര്ലിന് വിപ്ലവമാണ് ചരിത്രത്തിന് ഭദ്രമായ ശാസ്ത്രീയ അടിത്തറ നൽകിയത്. ചരിത്ര വസ്തുതകൾ വിശകലനം ചെയ്യുന്നതിനുള്ള ഒരു രീതി അദ്ദേഹം കൊണ്ടുവന്നു. കോംതെയുടെ പോസിറ്റിവിസം മാർക്സിന്റെ ചരിത്രപരമായ ഭൌതികവാദം ഡാർവിന്റെ പരിണാമസിദ്ധാന്തം തുടങ്ങിയവ ചരിത്രത്തിന്റെ വളർച്ചയെ സ്വാധീനിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തം ചരിത്രപരമായ ആപേക്ഷികതയ്ക്ക് ജന്മം നൽകി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ചരിത്രത്തിൽ മൂന്നു വ്യാഖ്യാനരീതികൾ വളർന്നുവന്നു.(1) മാർക്സിസം (2) അനാൽസ് സ്കൂൾ (3) അമേരിക്കൻ ആധുനിക സിദ്ധാന്തം, മാർക്സ്,എമിൽദുർഖൈം മാക്സ് വെബർ എന്നിവരുടെ ആശയങ്ങളാണ് ഇതിന് പ്രചോദനമേകിയത്. നാമിയറിസ്റ്റുകൾ, ഘടനാവാദികൾ, ഭാഷാവാദികൾ, കീഴാളചരിത്രകാരന്മാർ, ഉത്തരാധുനികവാദികൾ എന്നിവരും ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി.