ഇരുട്ടിന്റെ ആത്മാവ് (കഥ)
എം ടി വാസുദേവൻ നായരുടെ ഒരു ചെറുകഥയാണ് ഇരുട്ടിന്റെ ആത്മാവ്.[1][2] എം ടിയുടെ തെരഞ്ഞെടുത്ത കഥകൾ എന്ന കഥാസമാഹാരത്തിലാണ് ഈ ചെറുകഥ ഉൾപ്പെട്ടിരിക്കുന്നത്. ഈ കഥയെ അടിസ്ഥാനമാക്കി അതേ പേരിൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.
പ്രധാന കഥാപാത്രങ്ങൾ[തിരുത്തുക]
- വേലായുധൻ ,
- അമ്മുക്കുട്ടി ,
- അച്യുതൻ നായർ,
- അമ്മാമ്മ,
- വല്ല്യമ്മ,
- ഗോപി,
- ശങ്കരൻകുട്ടി,
- മുത്തശ്ശി തുടങ്ങിയവരാണ്.
കഥാസംഗ്രഹം[തിരുത്തുക]
ബുദ്ധി വൈകല്യം സംഭവിച്ച വേലായുധൻ എന്ന ഇരുപത്തൊന്നു വയസ്സുകാരന്റെ കഥയാണിത്.വേലായുധനിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. മറ്റുള്ളവർ അവനെ ഭ്രാന്തനെന്ന് മുദ്ര കുത്തുമ്പോൾ അവൻ തനിക്ക് ഭ്രാന്തില്ലെന്ന് മനസ്സിലാക്കുന്നു. വേലായുധന് ഏറ്റവും ഇഷ്ടം മുത്തശ്ശിയേയും അമ്മുക്കുട്ടിയെയുമാണ്. അവർ അവനെ ചീത്ത പറയുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല. അമ്മാമ്മയും അച്യുതൻ നായരുമെല്ലാം അവനെ നിർദാക്ഷണ്യം മർദിക്കുന്നു. തന്നെ ദ്രോഹിക്കുന്നവരെയെല്ലാം കൊല്ലണമെന്ന് വേലായുധൻ തന്റെ നിഷ്കളങ്ക മനസ്സിൽ ആഗ്രഹിക്കുന്നു. വലിയ ഒരു തറവാടും ഗ്രാമവും നാട്ടുവഴികളും എല്ലാം കഥക്ക് മിഴിവേകുന്നു. ഭ്രാന്ത് ആരോപിച്ചു ചങ്ങലക്കിടപ്പെടുന്ന അവൻ ഒരു ദിവസം അവിടെ നിന്നും രക്ഷപ്പെടുന്നു.അമ്മുക്കുട്ടിയെ കണ്ട് തനിക്ക് ഭ്രാന്തില്ലെന്ന് പറയലാണ് ലക്ഷ്യം. എന്നാൽ അമ്മുക്കുട്ടിയും അവനെ ഭ്രാന്തൻ എന്ന് വിളിക്കുന്നതോടെ വേലായുധൻ തകരുന്നു. തിരിച്ച് വീട്ടിലെത്തുന്ന അവൻ ഉമ്മറത്ത് വടി ഊരിപ്പിടിച്ചു നിൽക്കുന്ന അമ്മാമ്മയോട് "എനിക്ക് ഭ്രാന്താണ്.... എന്നെ ചങ്ങലക്കിടൂ "എന്ന് പറയുന്നിടത്ത് കഥ അവസാനിക്കുന്നു . ആസ്വാദകന്റെ മനസ്സിനെ വേദനിപ്പിക്കുന്നതാണ് ഈ കഥ.
അവലംബംങ്ങൾ[തിരുത്തുക]
- ↑ https://www.mathrubhumi.com/books/fiction/%E0%B4%87%E0%B4%B0%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%86%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%8D%E2%80%8C-1.178691
- ↑ https://www.manoramaonline.com/literature/literaryworld/eruttinte-athmavu.html