Jump to content

ഇരിങ്ങൽ നാരായണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു നാടക - ചലച്ചിത്ര അഭിനേത്രിയായിരുന്നു ഇരിങ്ങൽ നാരായണി (മരണം :6 ജൂലൈ 1994). ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' എന്ന ചലച്ചിത്രത്തിലെ അമ്മ, കെ.ജി. ജോർജ്ജിന്റെ മേളയിലെ കുള്ളൻ കഥാപാത്രത്തിന്റെ അമ്മ തുടങ്ങി നിരവധി കഥാപാത്രങ്ങളെ സിനിമകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ റേഡിയോ നാടകങ്ങൾക്ക് ശബ്ദം പകർന്നിട്ടുള്ള നാരായണി കഥാപ്രസംഗ രംഗത്തും നാടകസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

പതിനാറാം വയസിൽ സി.കെ. വൈദ്യരുടെ 'കാഞ്ചന' എന്ന നാടകത്തിലൂടെ അഭിനയരംഗത്തു വന്ന നാരായണി മുന്നൂറോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാലടി ഗോപിയുടെ ഏഴുരാത്രികളിലെ ചട്ടുകാലി മറിയം, ക്രോസ് ബെൽറ്റിലെ ഭ്രാന്തി ഭവാനി എന്നീ വേഷങ്ങൾ പ്രശസ്തമായിരുന്നു. അവിവാഹിതയായിരുന്നു.

സിനിമകൾ

[തിരുത്തുക]
  • സംഘഗാനം
  • നവമ്പറിന്റെ നഷ്ടം
  • തേൻതുള്ളി

അവലംബം

[തിരുത്തുക]
  1. സംസ്കാരകേരളം. 8 (3): 94. 1994. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= (help); Missing or empty |title= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=ഇരിങ്ങൽ_നാരായണി&oldid=2331617" എന്ന താളിൽനിന്ന് ശേഖരിച്ചത്