ഇരട്ട വിരോധാഭാസം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭൗതികശാസ്ത്രത്തിൽ ആപേക്ഷികതാസിദ്ധാന്തവുമായി ബന്ധപ്പെട്ട വളരെ പ്രശസ്തമായ ഒരു ചിന്താപരീക്ഷണം ആണ് ഇരട്ട വിരോധാഭാസം എന്നത്. ഒരേ സമയത്ത് ജനിച്ച രണ്ട് കുട്ടികളിൽ ഒരാളെ പ്രകാശത്തോടടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ബഹിരാകാശ പേടകത്തിൽ കയറ്റിവിടുകയും മറ്റൊരാളെ ഭൂമിയിൽ താമസിപ്പക്കുകയും ചെയ്താൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന യാത്രക്കൊടുവിൽ അയാൾ തിരിച്ചു ഭൂമിയിൽവന്നാൽ അയാൾക്ക് ഭൂമിയിലുള്ള തന്റെ ഇരട്ട സഹോദരനേക്കാൾ പ്രായം കുറവായിരിക്കും എന്നതാണ് ഇതിന്റെ ഫലം. ഇതിൽ കുഴപ്പിക്കുന്ന പ്രശ്നം എന്തെന്നാൽ ഓരോ ഇരട്ട സഹോദരനും താൻ നിശ്ചലാവസ്ഥയിലാണെന്നും മറ്റെയാൾ സഞ്ചരിക്കുന്ന അവസ്ഥയിലാണെന്നും തോന്നും. ഈ പ്രശ്നം ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സ്റ്റാൻഡേർഡ് ഫ്രെയിം വർക്കിൽ വച്ച് പരിഹരിക്കാൻ കഴിയുന്നതാണ്.അതുകൊണ്ടുതന്നെ യുക്തിപരമായി ചിന്തിക്കുമ്പോൾ ഇത് ഒരു വിരോധാഭാസം ആയി സംബന്ധിച്ച് കാണാൻ കഴിയില്ല. 1911-ൽ പോൾ ലാൻഷ്വേയ്ൻ ഈ പ്രതിഭാസത്തെ സംബന്ധിച്ച് കുറെ വിശദീകരണങ്ങൾ നൽകുകയുണ്ടായി. ഇതിൽ ഏറിയ പങ്കും ഈ പരികഷണത്തിൽ പ്രത്യേകിച്ച് ഒരു വൈരുദ്ധ്യവും കാണാൻ കഴിയില്ല എന്നതിന്നെ അടിസ്ഥാനപെടുത്തിയിട്ടുള്ളതായിരുന്നു.ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കേണ്ടിവരുന്നയാൾക്ക് രണ്ട് വ്യത്യസ്ത ഇനീഷൃൽ ഫ്രെയിമുകളിൽ കൂടി(ഭൂമിൽ നിന്ന് പുറത്തേയ്ക്കും തിരിച്ചും) സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഈ ഫ്രെയിംമാറ്റമാണ് പ്രായവ്യത്യാസത്തിന് കാരണമെന്നും അല്ലാതെ ത്വരിതപ്പെടുത്തൽകൊണ്ടുതന്നെ അല്ല എന്നും 1913-ൽ മാക്സ് വോൺ ലേവ് വാദിച്ചു.[1]ഗ്രാവിറ്റേഷണൽ ടൈം ഡൈലേഷനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഐൻസ്റ്റൈനും മാക്സ് ബേണും പ്രായവ്യത്യാസം എന്നത് ത്വരിതപ്പെടുത്തലുമായി ബന്ധപ്പെട്ട തികച്ചും നഗ്നമായ ഒരു പ്രതിഭാസമാണ് എന്നാണ് പറഞ്ഞത്.[2] രണ്ട് ആറ്റോമിക് ക്ലോക്കുകളിൽ ഒന്നിനെ ഒരു വിമാനത്തിലും മറ്റേതിനെ ഒരു ഉപഗ്രഹത്തിലും വച്ച് അതിന്റെ നീക്കങ്ങൾ സൂക്ഷ്മമായ് നീരക്ഷിച്ചാണ് ഇരട്ട വിരോധാഭാസം എന്നതിന് ഒരു പരീക്ഷണത്തെളിവ് നല്കിയത്.
ചരിത്രം
[തിരുത്തുക]1905-ൽ ആൽബർട്ട്_ഐൻസ്റ്റൈൻ അദ്ദേഹത്തിന്റെ പ്രശസ്തമായ ആപേക്ഷികതാ സിദ്ധാന്തം വിശദീകരിക്കുന്നതിനിടയിൽ ഇങ്ങനെ പ്രതിപാദിക്കുകയുണ്ടായി –രണ്ട് ആറ്റോമിക് ക്ലോക്കുകളിൽ ഒരെണ്ണം ഭൂമിൽ വയ്ക്കുകയും മറ്റേത് കുറച്ചു നാളത്തെ യാത്രക്ക് ശേഷം തിരിച്ചു കൊണ്ടുവരികയുംചെയ്താൽ അതിലെ സമയം മറ്റേ ആറ്റോമിക് ക്ലോക്കിനെക്കാൾ കുറവായിരിക്കും.[3] ആദ്യം കരുതിയിരുന്നത് ഇത് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സ്വാഭാവിക പ്രത്യാഘാതങ്ങൾ ആണ് എന്നാണ്. എന്നാൽ 1911-ൽ അദ്ദേഹം അത് വിപുലീകരിക്കുകയുണ്ടായി.[4]
1911-ൽ തന്നെ ലാൻഷ്വേയ്ൻ ഇരട്ട വിരോധാഭാസത്തെ അടിസ്ഥാനപ്പെടുത്തി വളരെ രസകരമായ ഒരു ഉദാഹരണം നല്കുകയുണ്ടായി. അതായത് ഒരു മനുഷ്യൻ ഒരു ബഹിരാകാശ പേടകത്തിൽ പ്രകാശത്തിന്റെ 99.995% വേഗത്തിൽ സഞ്ചരിച്ചാൽ, ബഹിരാകാശ സഞ്ചാരി അയാളുടെ രണ്ട് വർഷത്തിന് ശേഷം തിരിച്ചുവന്നാൽ അയാളെ സംബന്ധിച്ച് രണ്ട് വർഷം മാത്രമേ കഴിഞ്ഞ് പോയിട്ടുണ്ടാവുകയുള്ളൂ. എന്നാൽ ഭൂമിൽ 200വർഷം വരെ കടന്നുപോയിട്ടുണ്ടാവും.[5] 1911-13 കാലഘട്ടങളിൽ മാക്ക്സ് വോണ് ലേ ഇത് വിപുലീകരിക്കുകയുണ്ടായി.[6][7][8]
അവലംബം
[തിരുത്തുക]- ↑ Miller, Arthur I. (1981). Albert Einstein's special theory of relativity. Emergence (1905) and early interpretation (1905–1911). Reading: Addison–Wesley. pp. 257–264. ISBN 0-201-04679-2.
- ↑ Max Jammer (2006). Concepts of Simultaneity: From Antiquity to Einstein and Beyond. The Johns Hopkins University Press. p. 165. ISBN 0-8018-8422-5.
- ↑ Einstein, Albert (1905). "On the Electrodynamics of Moving Bodies". Annalen der Physik. 17 (10): 891. Bibcode:1905AnP...322..891E. doi:10.1002/andp.19053221004.
- ↑ Resnick, Robert (1968). "Supplementary Topic B: The Twin Paradox". Introduction to Special Relativity. place:New York: John Wiley & Sons, Inc. p. 201. ISBN 0-471-71725-8. LCCN 67031211.. via August Kopff, Hyman Levy (translator), The Mathematical Theory of Relativity (London: Methuen & Co., Ltd., 1923), p. 52, as quoted by G.J. Whitrow, The Natural Philosophy of Time (New York: Harper Torchbooks, 1961), p. 215.
- ↑ Langevin, P. (1911), "The evolution of space and time", Scientia, X: 31–54 (translated by J. B. Sykes, 1973).
- ↑ von Laue, Max (1911). "Zwei Einwände gegen die Relativitätstheorie und ihre Widerlegung (Two Objections Against the Theory of Relativity and their Refutation)". Physikalische Zeitschrift. 13: 118–120.
- ↑ von Laue, Max (1913). Das Relativitätsprinzip (The Principle of Relativity) (2 ed.). Braunschweig, Germany: Friedrich Vieweg. OCLC 298055497.
- ↑ von Laue, Max (1913). "Das Relativitätsprinzip (The Principle of Relativity)". Jahrbücher der Philosophie. 1: 99–128.