ഇയർവിൻ ൻഗാപെത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇയർവിൻ ൻഗാപെത്
Personal information
Nationalityഫ്രാൻസ് French
Born (1991-02-12) 12 ഫെബ്രുവരി 1991  (33 വയസ്സ്)
Saint-Raphaël, France
Height1.94 m (6 ft 4 in)
Weight93 kg (205 lb)
Spike358 cm (141 in)
Block327 cm (129 in)
Volleyball information
Positionവിങ്സൈഡ് ഹിറ്റർ
Current clubഇറ്റലി Modena Volley
Number9
Career
YearsTeams
2008–2011
2011–2013
2013
2014–2018
2018–2021
2021–
ഫ്രാൻസ് Tours VB
ഇറ്റലി Piemonte Volley
റഷ്യ Kuzbass Kemerovo
ഇറ്റലി Modena Volley
റഷ്യ Zenit Kazan
ഇറ്റലി Modena Volley
National team
2010– ഫ്രാൻസ്

ഇയർവിൻ ൻഗാപെത് Earvin N'Gapeth (ജനനം 12 ഫെബ്രുവരി 1991) ഒരു ഫ്രഞ്ച് വോളീബോൾ കളിക്കാരനാണ്. ഇപ്പോഴത്തെ ഒളിമ്പിക് സ്വർണ്ണമെഡൽ നേടിയ ഫ്രഞ്ച് ദേശീയ ടീമിൽ അംഗമാണ് അദ്ദേഹം. റഷ്യയിലെ വൊളീ ക്ലബ്ബായാ സെനിറ്റ് കസാനിലും കളിക്കുന്നുണ്ട്. 2015ൽ യു റോപ്യൻ പുരുഷ വിഭാഗം ചാമ്പ്യൻ, ഫെഡറേഷൻ വേൽഡ് ലീഗിലെ സ്വർണ്ണജേതാവ്, 2015 ലെ ഫെഡറേഷൻ വേൾഡ് ലീഗിലെ ചാമ്പ്യൻ, 2017 ഫെഡറേഷൻ വേൾഡ് ചാമ്പ്യൻ, ഫ്രഞ്ച് ചാമ്പ്യൻ (2010) ഇറ്റാലിയൻ ചാമ്പ്യൻ (2016) എന്നിവ നേട്ടങ്ങളാണ്.

ജീവിതരേഖ[തിരുത്തുക]

ഇയർവിന്റെ അച്ഛൻ എറിക് കാമറൂൺകാരനാണ്. അദ്ദേഹം 1980 കളിൽ ഫ്രാൻസിനു വേണ്ടി വോളീബോൾ കളിച്ചിട്ടുണ്ട്. അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരനായ ഇയർവിൻ മാജിക് ജോൺസൺ ആണ് പേരിനു പിന്നിലെ പ്രചോദനം.

കായികരംഗത്ത്[തിരുത്തുക]

ക്ലബ്ബുകളിൽ[തിരുത്തുക]

2008-2009 കാലത്ത് ടൂർസ് വി.ബി. ക്ലബ്ബിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അവിടേ മൂന്ന് സീസണുകൾ കളിക്കുകയും പ്രൊ ലീഗ് എ. യുടെ വിജയിയാവുകയും ചെയ്തു. 2011-12 കാലയളവിൽ ഇറ്റാലിയ ക്ലബ്ബായ കുനെയോ പിയെമൊണ്ടെയുടെ കൂടെ എ1 സിരീസ് കളിച്ചു. അവിടെ രണ്ട് സീസൺ കളിച്ച യൂറോപ്യൻ ലീഗിലെ ഫൈനൽ വരെയെത്തി. അടുത്ത സീസണിൽ കുസ്ബാസ് കുമെ റോവോ യുടെ കൂടെ സൂപ്പർ ലീഗിൽ മത്സരിച്ചു. കളികൾക്കിടെ ഈ ക്ലബ്ബ് വിട്ട് അദ്ദേഹം ഇറ്റലിയിലേക്ക് തിരികെ പോകുകയും മോഡേണ ക്ലബ്ബിനു വേണ്ടി കളിക്കുകയും ചെയ്തു. മോഡേണയിലായിരിക്കുമ്പോൾ ഇയർവിൻ 2014-15 ലെ ഇറ്റാാലിയൻ കപ്പും 2015-16 ലെ ഇറ്റാലിയൻ ചാമ്പ്യൻഷിപ്പ്, ഇറ്റാലിയൻ കപ്പ്, ഇറ്റാലിയൻ സൂപ്പർ കപ്പ് എന്നിവ നേടി. 2015-16 ലെ രണ്ടാ സീസണിൽ ഇറ്റാലിയൻ സൂപ്പർകപ്പ് നേടീ [1][2] മേഡേണയിൽ നാലുവർഷം കളിച്ച ശേഷം റഷ്യൻ ക്ലബ്ബായ സെനിത് കസാനിൽ രണ്ടുവർഷ കരാർ ഒപ്പുവച്ചു.[3][4]

ദേശീയ ടീമിൽ[തിരുത്തുക]

2010 ഒക്ടോബറിൽ ലോക ചാമ്പ്യൻഷിപ്പ് ഇറ്റലിയിൽ വച്ച് നടക്കുന്നതിനിടക്ക് അച്ചടക്ക നടപടി നേരിട്ട ഇയർവിൻ ദേശീയ ടീമിൽ നിന്ന് പുറത്തായി.[5] 2011 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് സമയത്ത് വീണ്ടും ടീമിലേക്ക് തിരിച്ചെത്തി. 2014;ൽ പോളണ്ടിൽ വച്ച് നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ടിമംഗമായിരുന്നു. ജെർമനിയോട് തോറ്റ ഫ്രാൻസ് അന്ന് നാലാം സ്ഥാനത്തേ എത്തിയുള്ളൂ.[6] 2015 ലെ ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലെ പ്രാധാനിയായ കളിക്കാരനായിരുന്നു ഇയർവിൻ. 2015 ഒക്റ്റോബർ 18 നു സ്ലോവേനിയയെ ഫൈനലിൽ തോല്പിച്ച് യൂറോപ്യൻ ചാമ്പ്യന്മാരായി..[7][8] 2017 ൽ വീണ്ടും ഒരു പ്രാവശ്യം കൂടി കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു[9]

റഫറൻസുകൾ[തിരുത്തുക]

  1. "Modena, the pirate of the road is the champion of volleyball Earvin N'Gapeth". tuttosport.com. 11 November 2015. Retrieved 2 March 2018.
  2. "N'Gapeth sparks tie-break win for Modena in Italian Super League". fivb.com. FIVB. 5 May 2016. Retrieved 2 March 2018.
  3. "Earvin Ngapeth : "Je vais à Kazan" / L'Équipe". lequipe.fr.
  4. "Zenit Kazan Announces That Earvin Ngapeth Has Signed 2-Year Contract". volleymob.com.
  5. "Volley : Earvin Ngapeth exclu du groupe France pour raison disciplinaire". lemonde.fr. 6 October 2010. Retrieved 2 March 2018.
  6. "Germany take home the bronze medal". fivb.org. FIVB. 21 September 2014. Retrieved 2 March 2018.
  7. "France celebrate historic European crown, Slovenia happy with silver". cev.lu. CEV. 18 October 2015. Archived from the original on 2015-10-22. Retrieved 2 March 2018.
  8. "L'incroyable balle de match d'Earvin Ngapeth qui offre l'Euro volley aux Bleus". lequipe.fr. L'Équipe. 8 July 2017. Retrieved 2 March 2018.
  9. "France crowned for the second time in FIVB Volleyball World League". fivb.com. FIVB. 9 July 2017. Retrieved 2 March 2018.
"https://ml.wikipedia.org/w/index.php?title=ഇയർവിൻ_ൻഗാപെത്&oldid=3951925" എന്ന താളിൽനിന്ന് ശേഖരിച്ചത്