ഇമ ചന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇമ കെയ്താൽ

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീകൾ മാത്രം നടത്തുന്ന ചന്തയാണ് മണിപ്പൂരിലുള്ള ഇമ കെയ്താൽ. (Ima Keithal - അമ്മയുടെ ചന്ത) 500 വർഷത്തിലധികം ഇതിനു പഴക്കമുണ്ട്.4000ലധികം സ്ത്രീകൾ ഇവിടെ സാധനങ്ങളുടെ വില്പനയ്ക്കെത്താറുണ്ട്. 'ലാലുപ് കബ' എന്നറിയപ്പെടുന്ന വ്യവസ്ഥപ്രകാരം പുരുഷന്മാർ ദൂരെയുള്ള കൃഷിയിടങ്ങളിലേക്ക് പണിക്കു പോയതിനെ തുടർന്ന് ഇവിടെയുള്ള കൃഷിയിടങ്ങളും കുടുംബവും നോക്കി നടത്തിയിരുന്ന സ്ത്രീകൾ ചേർന്ന് രൂപവത്കരിച്ചതാണ് ഇത്. ബ്രിട്ടീഷ് ഭരണസമയത്ത് ഇവിടെയുള്ള സ്ത്രീകളുടെ മേൽ കർശനവ്യവസ്ഥകൾ കൈക്കൊണ്ടതും പുറത്തുനിന്നുള്ള പുരുഷന്മാർ ഇവിടെ കച്ചവടം നടത്തുന്നതിനു സഹായമായി നിന്നതും നുപി ലാൻ (Nupi Lan - സ്ത്രീകളുടെ യുദ്ധം) എന്നറിയപ്പെടുന്ന കലാപത്തിനു കാരണമായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഇമ_ചന്ത&oldid=2923516" എന്ന താളിൽനിന്ന് ശേഖരിച്ചത്