ഇമ്യൂണോഗ്ലോബുലിൻ ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇമ്മ്യൂണോഗ്ലോബുലിൻ ജി (IgG-ഐജിജി) ഒരു തരം ആന്റിബോഡിയാണ്. മനുഷ്യരിലെ സെറം ആന്റിബോഡികളിൽ ഏകദേശം 75%ത്തേയും പ്രതിനിധീകരിക്കുന്ന ഐജിജി, രക്തചംക്രമണത്തിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ആന്റിബോഡിയാണ്. [1] ഐജിജി തന്മാത്രകളെ പ്ലാസ്മ ബി കോശങ്ങളാണ് നിർമ്മിക്കുന്നതും പുറത്തുവിടുകയും ചെയ്യുന്നത്. ഓരോ ഐജിജി ആന്റിബോഡിയിലും രണ്ട് പാരടോപ്പുകൾ ഉണ്ട് .

പ്രവർത്തനം[തിരുത്തുക]

ഹ്യൂമറൽ പ്രതിരോധത്തിന്റെ പ്രധാന ഘടകങ്ങളാണ് ആന്റിബോഡികൾ. രക്തത്തിലും എക്സ്ട്രാ സെല്ലുലാർ ദ്രാവകത്തിലും (extracellular fluid) കാണപ്പെടുന്ന പ്രധാന ആന്റിബോഡിയാണ് ഐജിജി എന്നതിനാൽ ഇതിന് ശരീരകോശങ്ങളിലെ അണുബാധയെ നിയന്ത്രിക്കാൻ സാധിക്കുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങി പലതരം രോഗകാരികളുമായുള്ള ബന്ധനത്തിലൂടെ ഐജിജി ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു.

താഴെപ്പറയുന്ന രീതിയിലുള്ള നിരവധി മാർഗ്ഗങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്:

  • ഐജിജി രോഗകാരികളുമായി ബന്ധനത്തിലേർപ്പെടുന്നത് ഈ രോഗകാരികളുടെ നിശ്ചലാവസ്ഥയ്ക്കും അഗ്ലൂട്ടിനേഷനിലൂടെയുള്ള ഒന്നിച്ചുചേരലിലേക്കും നയിക്കുന്നു. ഐജിജി രോഗകാരികളുടെ ഉപരിതലത്തിൽ ആവരണം ചെയ്യുന്നത് (ഓപ്‌സൊണൈസേഷൻ എന്നറിയപ്പെടുന്നു) ഫാഗോസൈറ്റിക് ഇമ്മ്യൂൺ കോശങ്ങൾക്ക് രോഗകാരികളെ പെട്ടെന്ന് തിരിച്ചറിയലിനും അവയെ വിഴുങ്ങാനും സാധ്യമാക്കുന്നു. ഇത് രോഗകാരികളുടെ നാശത്തിനിതു കാരണമാകുന്നു.
  • കോംപ്ലിമെന്റ് സിസ്റ്റത്തിന്റെ ഭാഗവും കാസ്കേഡ് പ്രവർത്തനത്തിലൂടെ രോഗപ്രതിരോധത്തിനായുള്ള മാംസ്യങ്ങളുടെ ഉൽ‌പാദനത്തിനു കാരണമാകുന്ന എല്ലാ ക്ലാസിക്കൽ പാതയേയും ഐ‌ജി‌ജി സജീവമാക്കുന്നു. ഇങ്ങനെ രോഗകാരിയെ നശിപ്പിക്കുന്നു;
  • ഐജിജി വിഷവസ്തുക്കളുമായി ബന്ധിപ്പിക്കപ്പെട്ട് അവയെ നിർവീര്യമാക്കുന്നു;
  • ആന്റിബോഡി-ഡിപ്പന്റന്റ് സെൽ-മീഡിയേറ്റഡ് സൈറ്റോറ്റോക്സിസിറ്റി (ADCC), ഇൻട്രാസെല്ലുലാർ ആന്റിബോഡി-മീഡിയേറ്റഡ് പ്രോട്ടിയോലൈസിസ് എന്നിവയിൽ ഐജിജി സുപ്രധാന പങ്കു വഹിക്കുന്നു. ഇൻട്രാസെല്ലുലാർ ആന്റിബോഡി-മീഡിയേറ്റഡ് പ്രോട്ടിയോലൈസിസിൽ മാർക്ക് ചെയ്യപ്പെട്ട വിറിയോണുകളെ സൈറ്റോസോളിലെ പ്രോട്ടിയോസോമിലേക്കു നയിക്കാനായി TRIM21 എന്ന റിസപ്റ്ററുമായി ബന്ധിക്കപ്പെടുന്നു (മനുഷ്യരിൽ ഐ‌ജി‌ജിയുമായി ഏറ്റവും അഭിമുഖ്യമുള്ള റിസപ്റ്ററാണ് ഇത്); [2]
  • ഐജിജി ടൈപ്പ് II, ടൈപ്പ് III ഹൈപ്പർസെൻസിറ്റിവിറ്റി പ്രതിപ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്.

ഇതും കാണുക[തിരുത്തുക]

  • എപ്പിറ്റോപ്പ്
  • IgG4- അനുബന്ധ രോഗം

അവലംബം[തിരുത്തുക]

 

  1. Vidarsson, Gestur; Dekkers, Gillian; Rispens, Theo (2014). "IgG subclasses and allotypes: from structure to effector functions". Frontiers in Immunology. 5: 520. doi:10.3389/fimmu.2014.00520. ISSN 1664-3224. PMC 4202688. PMID 25368619.
  2. "Antibodies mediate intracellular immunity through tripartite motif-containing 21 (TRIM21)". Proceedings of the National Academy of Sciences, USA. 107 (46): 19985–19990. 2010. Bibcode:2010PNAS..10719985M. doi:10.1073/pnas.1014074107. PMC 2993423. PMID 21045130. മൂലതാളിൽ നിന്നും 2019-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-05-27.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇമ്യൂണോഗ്ലോബുലിൻ_ജി&oldid=3801734" എന്ന താളിൽനിന്ന് ശേഖരിച്ചത്