ഇമ്മാനുവേൽ കാർപ്പെന്റിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇമ്മാനുവെൽ കാർപ്പെന്റിയർ
Emmanuelle Charpentier.jpg
ഇമ്മാനുവെൽ കാർപ്പെന്റിയർ, 2015 ആഗസ്റ്റിൽ
ജനനം (1968-12-11) 11 ഡിസംബർ 1968  (53 വയസ്സ്)
ഷുവിസി-സർ-ഓജ്, ഫ്രാൻസ്
ദേശീയതഫ്രഞ്ച്
കലാലയംപിയറി ആൻഡ് മേരി ക്യൂറി സർവകലാശാല
പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്
അറിയപ്പെടുന്നത്ക്രിസ്പർ-കാസ്9[1]
പുരസ്കാരങ്ങൾ
Scientific career
Fields
Institutionsഹുംബോൾട്ട് സർവകലാശാല
ഉമിയ സർവകലാശാല
മാക്സ് പ്ലാങ്ക് സമൂഹം
ThesisAntibiotic resistance in Listeria spp. (1995)
Doctoral advisorപാട്രിസ് കൂർവാലിൻ
വെബ്സൈറ്റ്www.emmanuelle-charpentier-lab.org

ഫ്രഞ്ച് പ്രൊഫസറും മൈക്രോബയോളജി, ജനിറ്റിക്സ്, ബയോകെമിസ്ട്രി എന്നിവയിൽ ഗവേഷകയുമാണ് ഇമ്മാനുവെൽ കാർപ്പെന്റിയർ (ജനനം: ഡിസംബർ 11, 1968). [1] 2015 മുതൽ ജർമ്മനിയിലെ ബെർലിനിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷൻ ബയോളജിയിൽ ഡയറക്ടറാണ്. 2018 ൽ അവർ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനം സ്ഥാപിച്ചു, [2] 2020 ൽ ചാർപന്റിയറിനും ജെന്നിഫർ ഡൗഡ്നയ്ക്കും രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. [3]

വിദ്യാഭ്യാസം[തിരുത്തുക]

1968 ൽ ഫ്രാൻസിലെ ഷുവിസി-സർ-ഓജിൽ ജനിച്ച കാർപ്പെന്റിയർ പാരീസിലെ പിയറി ആൻഡ് മേരി ക്യൂറി സർവകലാശാലയിൽ (ഇന്ന് സോർബോൺ സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് സയൻസ്) ബയോകെമിസ്ട്രി, മൈക്രോബയോളജി, ജനിതകശാസ്ത്രം എന്നിവ പഠിച്ചു. 1992 മുതൽ 1995 വരെ ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിൽ വിദ്യാർത്ഥിനിയായിരുന്ന അവർക്ക് അവിടെ നിന്നും ഗവേഷണ ഡോക്ടറേറ്റ് ലഭിച്ചു. കാർപ്പെന്റിയറുടെ ഡോക്ടറേറ്റ് ആൻറിബയോട്ടിക് പ്രതിരോധത്തിൽ ഉൾപ്പെടുന്ന തന്മാത്രാ സംവിധാനങ്ങളെക്കുറിച്ചായിരുന്നു.[4]

ഗവേഷണം[തിരുത്തുക]

ജർമ്മനിയിലെ ബെർലിനിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷൻ ബയോളജി

1993 മുതൽ 1995 വരെ ക്യൂറി സർവകലാശാലയിൽ ടീച്ചിംഗ് അസിസ്റ്റന്റായും 1995 മുതൽ 1996 വരെ ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിൽ പോസ്റ്റ്ഡോക്ടറൽ ഫെലോയായും പ്രവർത്തിച്ചു. തുടർന്ന് 1996 മുതൽ 1997 വരെ യുഎസിലെ ന്യൂയോർക്കിലെ റോക്ക്ഫെല്ലർ സർവകലാശാലയിൽ മൈക്രോബയോളജിസ്റ്റായ എലെയ്ൻ ടുവോമാനന്റെ ലാബിൽ ജോലി ചെയ്തു. [5] സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയെ എന്ന രോഗാണു എങ്ങനെ മൊബൈൽ ജനിതക ഘടകങ്ങളെ അതിന്റെ ജനിതകഘടനയിൽ മാറ്റം വരുത്താൻ ഉപയോഗിക്കുന്നുവെന്ന് ഗവേഷണം ചെയ്തു. <i id="mwMw">സ്ട്രെ</i>. ന്യുമോണിയെ എങ്ങനെയാണ് വാൻകോമൈസിനോഡ് പ്രതിരോധം വികസിപ്പിക്കുന്നതെന്ന് അവർ കണ്ടുപിടിച്ചു.[6]

അമേരിക്കൻ ഐക്യനാടുകളിൽ അഞ്ചുവർഷത്തിനുശേഷം, യൂറോപ്പിലേക്ക് മടങ്ങിയ അവർ 2002 മുതൽ 2004 വരെ വിയന്ന സർവകലാശാലയിലെ ലാബ് ഹെഡും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജി ആൻഡ് ജനിറ്റിക്സിൽ ഗസ്റ്റ് പ്രൊഫസറുമായി. സ്ട്രെപ്റ്റോകോക്കസ് പൈറോജെനെസിൽ വൈറുലൻസ് ഫാക്ടർ സിന്തസിസ് നിയന്ത്രിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന റൈബോന്യൂക്ലിക്കാസിഡ് തന്മാത്രയുടെ കണ്ടെത്തൽ 2004-ൽ കാർപ്പെന്റിയർ പ്രസിദ്ധീകരിച്ചു. ☃☃ 2004 മുതൽ 2006 വരെ മൈക്രോബയോളജി ആൻഡ് ഇമ്മ്യൂണോബയോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു. 2006 ൽ അവർ മൈക്രോബയോളജിയിൽ പ്രിവാറ്റ്ഡോറ്റ്സെന്റായി (ഒരു സർവകലാശാലയിൽ പഠിപ്പിക്കാനുള്ള അവകാശമാണു പ്രിവാറ്റ്ഡോറ്റ്സെന്റ്). 2006 മുതൽ 2009 വരെ മാക്സ് എഫ്. പെറുറ്റ്സ് ലബോറട്ടറികളിൽ ലാബ് ഹെഡ്, അസോസിയേറ്റ് പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. [7]

2009-ൽ കാർപ്പെന്റിയർ സ്വീഡനിലെ ഉമെയാ സർവകലാശാലയിലെ ലബോറട്ടറി ഫോർ മോളിക്യുലർ ഇൻഫെക്ഷൻ മെഡിസിനിൽ ലാബ് ഹെഡും അസോസിയേറ്റ് പ്രൊഫസറുമായി. 2013 മുതൽ 2015 വരെ ബ്രൗൺ‌ഷ്വെയ്ഗിലെ ഹെൽമോൾട്ട്സ് സെന്റർ ഫോർ ഇൻഫെക്ഷൻ റിസർച്ചിൽ [8] ഡിപ്പാർട്ട്‌മെന്റ് ഹെഡായി പ്രവർത്തിച്ച അവർ 2014-ൽ അലക്സാണ്ടർ വോൺ ഹംബോൾട്ട് പ്രൊഫസറായി . [7]

2015-ൽ ജർമ്മനിയിലെ മാക്സ് പ്ലാങ്ക് സൊസൈറ്റിയുടെ അംഗവും ബെർലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷൻ ബയോളജിയിൽ ഡയറക്ടറുമായി [7] 2016 മുതൽ കാർപ്പെന്റിയർ ബെർലീനിലെ ഹംബോൾട്ട് സർവകലാശാലയിൽ ഓണററി പ്രൊഫസറാണ്. 2018 മുതൽ രോഗകാരികളുടെ ശാസ്ത്രത്തിനായുള്ള മാക്സ് പ്ലാങ്ക് യൂണിറ്റിന്റെ സ്ഥാപകയും ആക്ടിംഗ് ഡയറക്ടറാണ്. [9] [10]

ക്രിസ്പർ-കാസ്9[തിരുത്തുക]

ബാക്റ്റീരിയയുടെ രോഗപ്രതിരോധവ്യവസ്ഥയിലെ ക്രിസ്പർ-കാസ്9 തന്മാത്രാ സംവിധാനങ്ങൾ മനസിലാക്കുന്നതിലും ജീനോം എഡിറ്റിംഗിനുള്ള ഒരു ഉപകരണമായി അവയെ പുനർനിർമ്മിക്കുന്നതിലും കാർപ്പെന്റിയർ അറിയപ്പെടുന്നു. പ്രത്യേകിച്ചും, ക്രിസ്പർ-കാസ്9 പ്രവർത്തനത്തിൽ നിർണായകമായ നോൺ-കോഡിംഗ് റൈബോന്യൂക്ലിക്കാസിഡിന്റെ പക്വതയ്‌ക്ക് ട്രേസർ എന്ന ചെറിയ റൈബോന്യൂക്ലിക്കാസിഡ് അനിവാര്യമാണെന്ന് ചാർപന്റിയർ തെളിയിച്ചു.

2011 ൽ കാർപ്പെന്റിയർ ഒരു ഗവേഷണ സമ്മേളനത്തിൽ ജെന്നിഫർ ഡൗഡ്നയെ കണ്ടു, ഇരുവരും ചേർന്ന് ആവശ്യമുള്ള ഏത് ഡിഎൻ‌എ സീക്വൻസിലും മുറിവുണ്ടാക്കാൻ കാസ്9 ഉപയോഗിക്കാമെന്ന് കാണിച്ചു. [11] അവർ വികസിപ്പിച്ച രീതി എളുപ്പത്തിൽ സൃഷ്ടിച്ച സിന്തറ്റിക് "ഗൈഡ് ആർ‌എൻ‌എ" തന്മാത്രകളുമായി കാസ്9 സംയോജിപ്പിച്ചിരിക്കുക എന്നതായിരുന്നു. സസ്യങ്ങൾ, മൃഗങ്ങൾ, ലബോറട്ടറി സെൽ ലൈനുകൾ എന്നിവയുടെ ഡിഎൻ‌എ സീക്വൻസുകൾ എഡിറ്റുചെയ്യുന്നതിന് ലോകമെമ്പാടുമുള്ള ഗവേഷകർ ഈ രീതി വിജയകരമായി ഉപയോഗിച്ചു.

അവലംബം[തിരുത്തുക]

 1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. 7.0 7.1 7.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 10. CRISPR discoverer get own research institute Retrieved 4 September 2018
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]