ഇമോമാലി റഹ്മോൺ
ഇമോമാലി റഹ്മോൺ Эмомалӣ Раҳмон | |
---|---|
3-ആം താജിക്കിസ്ഥാൻ പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 16 November 1994 Acting: 19 November 1992 – 16 November 1994 | |
പ്രധാനമന്ത്രി | Abdumalik Abdullajanov Abdujalil Samadov Jamshed Karimov Yahyo Azimov Oqil Oqilov Kokhir Rasulzoda |
മുൻഗാമി | Rahmon Nabiyev Akbarsho Iskandrov (Acting) |
Leader of the People's Democratic Party | |
പദവിയിൽ | |
ഓഫീസിൽ 10 December 1994 | |
മുൻഗാമി | Position established |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Emomali Sharipovich Rahmonov 5 ഒക്ടോബർ 1952 Kulob, Tajik SSR, Soviet Union |
രാഷ്ട്രീയ കക്ഷി | People's Democratic Party (1994–present) |
പങ്കാളി | Azizmo Asadullayeva |
കുട്ടികൾ | 7 daughters 2 sons |
അൽമ മേറ്റർ | Tajik State National University |
ഇമോമാലി റഹ്മോൺ (Эмомалӣ Раҳмон, Emomalî Rahmon/Emomalī Rahmon;[1] ജനനം, 5 ഒക്ടോബർ 1952) ഒരു താജിക്കിസ്ഥാൻ രാഷ്ട്രീയപ്രവർത്തകനും 1992 മുതൽ താജിക്കിസ്ഥാൻറെ പ്രസിഡൻറുമായിരിക്കുന്ന (അല്ലെങ്കിൽ തുല്യമായ സ്ഥാനത്ത്) വ്യക്തിയാണ്.[2] ഭരണത്തിൻറെ ആദ്യവർഷങ്ങളിൽ റഹ്മോൺ ഒരു ആഭ്യന്തരയുദ്ധം നേരിടുകയും ഇതിൽ ഏകദേശം 100,000 പേർ കൊല്ലപ്പെടുകുയം ചെയ്തിരുന്നു. 2013 ൽ അദ്ദേഹം തൻറെ അധികാരത്തിൻറെ നാലാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജീവിതരേഖ
[തിരുത്തുക]ഇമോമാലി ഷരിപ്പോവിച്ച് രഖ്‍മോനോവ് (Эмомали́ Шари́пович Рахмо́нов, Emomali Šaripovič Rahmonov)[3] എന്ന പേരിൽ കുലോബ് ഒബ്ലാസ്റ്റിലെ (ഇന്നത്തെ ഖറ്റ്ലോണ് പ്രോവിൻസ്) ഡൻഘാരയിൽ,[4] കൃഷീവലനായിരുന്ന ഷരീഫ് ഷഹീഫ് റഹ്മോനോവ്, മറിയം ഷരീഫോവ എന്നിവരുടെ പുത്രനായാണ് അദ്ദേഹം ജനിച്ചത്.
1971 മുതൽ 1974 വരെ ഇദ്ദേഹം സോവിയറ്റ് യൂണിയന്റെ പസഫിക് ഫ്ലീറ്റിൽ പ്രവർത്തിച്ചിരുന്നു. സൈനികസേവനം പൂർത്തീകരിച്ചതിനു ശേഷം റഹ്മോൺ തന്റെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയും അവിടെ ഒരു ഇലക്ട്രീഷ്യൻ എന്ന നിലയിൽ കുറേക്കാലം പ്രവർത്തിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയം
[തിരുത്തുക]1990 ൽ ഇമോമാലി റഹ്മോൺ, താജിക് SSR ന്റെ സുപ്രീം സോവിയറ്റിലെ ജനങ്ങളുടെ ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെട്ടു.[5] 1992 ഓഗസ്റ്റിൽ താജിക്കിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ പ്രസിഡന്റായിരുന്ന റഹ്മാൻ നബിയേവ് രാജിവയ്ക്കാൻ നിർബന്ധിതനായിത്തീർന്നു. സുപ്രീം സോവിയറ്റ് സ്പീക്കറായിരുന്ന അക്ബർഷോ ഇസ്കന്ദറോവ്, ഇടക്കാല പ്രസിഡന്റായി അവരോധിതനായി. ആഭ്യന്തര കലാപം അവസാനിപ്പിക്കാനുള്ള ഒരു യത്നത്തെത്തുടർന്ന് 1992 നവംബറിൽ ഇസ്കന്ദറോവ് രാജിവെച്ചു. അതേ മാസം, സുപ്രീം സോവിയറ്റ്, അതിന്റെ പതിനാറാം സെഷൻ ഖുജാന്തിൽ യോഗം ചേരുകയും താജിക്കിസ്ഥാൻ ഒരു പാർലമെന്ററി റിപ്പബ്ലിക്ക് ആയിരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം സോവിയറ്റ് അംഗങ്ങൾ അതിന്റെ ചെയർമാനായി ആയി റഹ്മോണെ തിരഞ്ഞെടുത്തിരുന്നു. ഇത് പ്രസിഡന്റിന് തുല്യമായി ഒരു പോസ്റ്റായിരുന്നു.[6]
1992-97 കാലഘട്ടത്തിലുണ്ടായ ആഭ്യന്തര യുദ്ധസമയത്ത് റഹ്മോൺ ഭരണത്തെ യുണൈറ്റഡ് താജിക് ഓപ്പൊസിഷൻ എതിർത്തു. ആഭ്യന്തര യുദ്ധത്തിൽ ഏകദേശം 100,000 ആളുകൾക്കു ജീവൻ നഷ്ടപ്പെട്ടു. 1997 ഏപ്രിൽ 30 ന്, ഖുജാണ്ടിൽ[7] വച്ചുണ്ടായ വധശ്രമത്തെയും 1997 ആഗസ്റ്റിലും 1998 നവംബറിലും നടന്ന രണ്ട് അട്ടിമറി ശ്രമങ്ങളെയും അദ്ദേഹം അതിജീവിച്ചിരുന്നു.
1994 ൽ ഒരു പുതിയ ഭരണഘടന, രാജ്യത്തിന്റെ പ്രസിഡന്റ് പദത്തെ പുനസൃഷ്ടിച്ചു. 1994 നവംബറിൽ ഈ സ്ഥാനത്തേയ്ക്ക് റഹ്മോൺ തെരഞ്ഞെടുക്കപ്പെടുകയും പത്തു ദിവസത്തിനു ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയും ചെയ്തു. ഭരണഘടനയിൽ മാറ്റങ്ങൾക്കുശേഷം 1999 നവംബർ 6 ന് ഔദ്യോഗികമായി ലഭിച്ച് 97 ശതമാനം വോട്ടോടെ ഏഴ് വർഷത്തേയ്ക്ക് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2003 ജൂൺ 22 ന് അദ്ദേഹം ഒരു ജനഹിത പരിശോധനയിലൂടെ 2006 ലെ ഭരണ കാലാവധി കഴിയുന്ന മുറയ്ക്ക് തുടർച്ചയായി 7 വർഷങ്ങൾ വീതമുള്ള രണ്ടു കാലാവധികൾ കൂടി ഭരണം തുടരാനുള്ള അനുവാദം നേടിയെടുത്തു. ഈ ഭേദഗതി ബോധപൂർവ്വം മറച്ചു വച്ച ഒരു തെരഞ്ഞെടുപ്പു തട്ടിപ്പായിരുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2006 നവംബര് 6 ന് നടന്ന വിവാദമായ വോട്ടെടുപ്പിൽ ഔദ്യോഗിക ഫലപ്രഖ്യാപനമനുസരിച്ച് 79 ശതമാനം വോട്ടകളോടെ ഏഴ് വര്ഷക്കാലത്തേയ്ക്ക് വീണ്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2013 നവംബർ 6 ന് 84% വോട്ടുമായി അദ്ദേഹം മറ്റൊരു ഏഴ് വർഷത്തേയ്ക്കുകൂടി തെരഞ്ഞെടുക്കപ്പെട്ടു.
2015 ഡിസംബറിൽ താജിക്കിസ്താൻ പാർലമെൻറ് പാസ്സാക്കിയ ഒരു നിയമമനുസരിച്ച്, ഇമോമാലി റഹ്മോണ് "സമാധാനത്തിന്റെയും ദേശീയ ഐക്യത്തിന്റെയും സ്ഥാപകൻ, രാജ്യത്തിന്റെ നേതാവ്" എന്ന പദവി ചാർത്തപ്പെട്ടു. "ലീഡർ ഓഫ് ദ നേഷൻ" എന്നു ചുരുക്കി ഈ പദവി പതിവായി ഉപയോഗിക്കപ്പെടുന്നു. റഹ്മോണ് പ്രോസിക്യൂഷനിൽനിന്നുള്ള പ്രതിരോധം നൽകുന്നതിനു പുറമേ, എല്ലാ പ്രധാന സംസ്ഥാന തീരുമാനങ്ങളെയും വീറ്റോ ചെയ്യുന്നതിനുള്ള അധികാരം, സുപ്രധാനമെന്നു തോന്നുന്ന എല്ലാ കാര്യങ്ങളിലും രാജ്യത്തെയും പാർലമെന്റിനെയും അഭിസംബോധന ചെയ്യാനുള്ള സ്വാതന്ത്ര്യം, എല്ലാ സർക്കാർ യോഗങ്ങളിലും പാർലമെന്റ് സെഷനുകളിലും പങ്കെടുക്കുവാനുള്ള അധികാരം ഉൾപ്പെടെ നിരവധി ദീർഘകാല അധികാരങ്ങളും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.[8][9]
2016 മെയ് 22 ന് ഒരു രാജ്യവ്യാപക ജനഹിതപരിശോധനയിലൂടെ രാജ്യത്തെ ഭരണഘടനയിൽ നിരവധി മാറ്റങ്ങൾ അംഗീകരിക്കപ്പെട്ടു.[10] ഇതിൽ സുപ്രധാനമായ ഒന്ന് പ്രസിഡന്റിന്റെ ഭരണകാലാവധിക്ക് പരിധി ഉയർത്തി എന്നുള്ളതാണ്, ഈ നിയമപ്രകാരം റഹ്മോണ് അദ്ദേഹത്തിന് ഇഷ്ടമുള്ളത്ര കാലം അധികാരത്തിൽ തുടരാൻ അനുവദിക്കുന്നു.[11] മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങൾ, മതവിശ്വാസത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാർടികളെയും നിയമവിരുദ്ധമാക്കി എന്നുള്ളതാണ്. അങ്ങനെ നിയമവിരുദ്ധമായ ഇസ്ലാമിക് റിവൈവൽ പാർട്ടി താജിക്കിസ്ഥാൻ രാഷ്ട്രീയത്തിൽ നിന്ന് പടിയിറക്കപ്പെട്ടു. മറ്റൊന്ന് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ കുറഞ്ഞ പ്രായപരിധി 35 ൽ നിന്ന് 30 ആയി കുറച്ചുവെന്നുള്ളതാണ്. റഹ്മോണിൻറെ മൂത്ത പുത്രൻ റസ്തം എമോമാലിയ്ക്ക് ഇതനുസരിച്ച് 2017-നു ശേഷം ഏതു സമയത്തും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുന്നു.[12] 2017 ജനുവരിയിൽ, റസ്തം എമോമാലി ദുഷാൻബെയിലെ മേയറായി ചുമതല ഏറ്റെടുത്തു. സർക്കാരിന്റെ ഉന്നത തലത്തിലേയ്ക്കു ഉയരാനുള്ള ആദ്യ ചവിട്ടുപടിയായി നിരീക്ഷർ ഇതിനെ വിലയിരുത്തുന്നു.[13]
കുടുംബം
[തിരുത്തുക]റഹ്മോൺ, അസിസ്മോ അസദുല്ലായേവയെയാണ് വിവാഹം കഴിച്ചത്. ഏഴു പുത്രിമാരും രണ്ടു മക്കളുമുൾപ്പെടെ ഒൻപത് കുട്ടികളുണ്ട്.[14] അദ്ദേഹത്തിന്റെ മക്കളായ റസ്തം എമോമാലി, ഒസോഡ റഹ്മോൺ എന്നിവരാണ് അദ്ദേഹത്തിന്റെ ഭരണനിർവഹണ കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാർ.
ബഹുമതികളും പുരസ്കാരങ്ങളും
[തിരുത്തുക]- ഓണററി ഡോക്ടറേറ്റ് ഓഫ് ലീഡർഷിപ്പ് - ലിംകോക്ൿവിംഗ് യൂണിവേഴ്സിറ്റി ഓഫ് ക്രിയേറ്റീവ് ടെക്നോളജി (LUCT)[15]
- ഹീറോ ഓഫ് താജിക്കിസ്ഥാൻ
- ഓർഡർ ഓഫ് മുബാറക് ദ ഗ്രേറ്റ്
- ഓർഡർ ഓഫ് പ്രിൻസ് യരോസ്ലാവ് ദ വൈസ് (2008)
- ഓർഡർ ഓഫ് ദ ത്രീ സ്റ്റാർസ് (2009)
- ഓർഡർ ഓഫ് മെരിറ്റ് ഓഫ് ഉക്രൈൻ (2011)
- ഹെയ്ദർ അലിയേവ് ഓർഡർ (2012)
- ഓർഡർ ഓഫ് ദ പ്രസിഡൻറ് ഓഫ് തുർമേനിസ്ഥാൻ (2012)
- ഓർഡർ ഓഫ് ദ റിപ്പബ്ലിക് ഓഫ് സെർബിയ (2013)[16]
- ഓർഡർ ഓഫ് അലക്സാണ്ടർ നെവ്സ്കി (2017)[17]
അവലംബം
[തിരുത്തുക]- ↑ Birthname appears variously as Emomali Sharipovich Rakhmonov, Imamali Sharipovich Rakhmanov or Imomali Sharipovich Rakhmonov; all transliteration into English of the Russian forms (Эмомали Шарипович Рахмонов and Имамали Шарипович Рахманов) of his Tajik name.
- ↑ "ЭМОМАЛӢ РАҲМОН [Official Biography]". Official Website of the President of Tajikistan. Retrieved 20 May 2016.
- ↑ "Эмомали Рахмон: вехи политической биографии". Asia-Plus. Asia-Plus News Agency. 5 October 2016. Archived from the original on 2016-06-24. Retrieved 20 May 2016.
- ↑ "Тарҷумаи Ҳоли Эмомалии Раҳмон". Government of Tajikistan. Retrieved 28 November 2014.
- ↑ "Emomali Rahmon". Official Website of the President of the Republic of Tajikistan. Retrieved 4 September 2016.
- ↑ "Emomali Rahmon". Official Website of the President of the Republic of Tajikistan. Retrieved 4 September 2016.
- ↑ "Tajikistan - Leninabad: Crackdown In The North". Hrw.org. April 1998. Retrieved 2 June 2014.
- ↑ "Tajikistan: Leader of the Nation Law Cements Autocratic Path". EurasiaNet.org. 11 December 2015. Retrieved 20 May 2016.
- ↑ "Teflon Rahmon: Tajik President Getting 'Leader' Title, Lifelong Immunity". Radio Free Europe/Radio Liberty. RFE/RL's Tajik Service. 10 December 2015. Retrieved 20 May 2016.
- ↑ "Tajikistan Approves Constitutional Changes Tightening Rahmon's Grip On Power". Radio Free Europe/Radio Liberty. RFE/RL. 23 May 2016. Retrieved 26 May 2016.
- ↑ "Why Does Tajikistan Need A Referendum?". Radio Free Europe/Radio Liberty. RFE/RL. 20 May 2016. Retrieved 20 May 2016.
- ↑ "Tajiks to vote in 'president-for-life' referendum". Reuters. 10 February 2016. Archived from the original on 2016-06-16. Retrieved 20 May 2016.
- ↑ "Tajikistan: regime eternalization completed?". The Politicon. The Politicon. 26 January 2017. Archived from the original on 2017-11-08. Retrieved 26 January 2017.
- ↑ "Qəhrəman ana - Tacikistanın birinci ledisi - FOTOLAR". Modern.az. 25 February 2013. Retrieved 2 June 2014.
- ↑ "Rahmon Receives Honorary Doctorate Of Leadership From LimKokWing University". Bernama. 24 June 2014. Archived from the original on 2014-09-13. Retrieved 25 June 2014.
- ↑ "President Rahmon awarded the Order of the Republic of Serbia". Asia-Plus. 26 February 2013. Archived from the original on 2016-09-16. Retrieved 4 September 2016.
- ↑ "Tajik President awarded Order of Alexander Nevsky | Vestnik Kavkaza". vestnikkavkaza.net (in ഇംഗ്ലീഷ്). Archived from the original on 2019-09-24. Retrieved 2017-03-04.