ഇമാദുദ്ദീൻ സൻകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമാദുദ്ദീൻ സൻകി
മൊസൂൾ, അലപ്പോ, ഹമാ, ഏദസ്സ എന്നിവടങ്ങളിലെ ഭരണാധികാരി
ഭരണകാലം1127–1146
സ്ഥാനാരോഹണം1127, Mosul
പൂർണ്ണനാമംഇമാദുദ്ദീൻ സൻകി അൽ മാലിക് അൽ മൻസൂർ
ജനനം1085
മരണം1146-09-14 (aged 61)
മരണസ്ഥലംസിറിയ
മുൻ‌ഗാമിമഹ്‌മൂദ് രണ്ടാമൻ
പിൻ‌ഗാമിസൈഫുദ്ദീൻ അൽ ഗാസി ഒന്നാമൻ (മൊസൂളിൽ)
നൂറുദ്ദീൻ സൻകി (1174-ൽ മരണം) (അലപ്പോയിൽ)
രാജവംശംസൻകി സാമ്രാജ്യം
പിതാവ്അക്സങ്കൂർ അൽ ഹാജിബ്

മൊസൂൾ, അലപ്പോ, ഹമാ, ഏദസ്സ എന്നിവിടങ്ങളിൽ ഭരണം നടത്തിയ തുർക്കി വംശജനായിരുന്നു ഇമാദുദ്ദീൻ സൻകി[1] (അറബി: عماد الدین زنكي; 1085-14 September 1146). സൻകി ഭരണവംശം ഇദ്ദേഹത്തിൽ നിന്നാണ് ആരംഭിക്കുന്നത്.

ജീവിതരേഖ[തിരുത്തുക]

മാലിക് ഷാ ഒന്നാമന്റെ ഭരണകാലത്ത് അലപ്പോയുടെ ഗവർണ്ണറായിരുന്ന അക്സുങ്കൂർ അൽ ഹാജിബിന്റെ പുത്രനായി ജനിച്ച ഇമാദുദ്ദീൻ ഇറാഖിലെ മൊസൂളിൽ ആയിരുന്നു വളർന്നുവന്നത്. അവിടെ ഗവർണ്ണറായിരുന്ന കെർബോഗയുടെ മരണത്തോടെ 1127-ൽ ഇമാദുദ്ദീൻ മൊസൂളിലെ അധികാരിയായി മാറി. ദമാസ്കസ് ഭരിച്ചിരുന്ന തഗത്കിൻ 1128-ൽ മരണപ്പെട്ടതോടെ സിറിയയിൽ കുരിശുയുദ്ധസൈനികരുടെ കയ്യേറ്റം കൂടിവന്നിരുന്നു[2]. ഇതിനിടെ 1128-ൽ തന്നെയാണ് അലപ്പോയിൽ കൂടി ഇമാദുദ്ദീൻ ഉത്തരവാദിത്തമേൽക്കുന്നത്. മൊസൂളിലും അലപ്പോയിലും ഗവർണ്ണറായിരിക്കെ ബാഗ്ദാദിലെ സെൽജൂക് രാജാവായിരുന്ന മഹ്‌മൂദ് രണ്ടാമന്റെ വിശ്വസ്തനായി ഇമാദുദ്ദീൻ പ്രവർത്തിച്ചുവന്നു. മേഖലയിലെ കുരിശുയുദ്ധ മേധാവിത്തം അവസാനിപ്പിക്കാനായി നിരവധി നീക്കങ്ങൾ ഇമാദുദ്ദീൻ നടത്തുകയുണ്ടായി.

മരണം[തിരുത്തുക]

1146 സെപ്റ്റംബറിൽ സ്വന്തം ഭൃത്യന്റെ കയ്യാൽ ഇമാദുദ്ദീൻ കൊല്ലപ്പെടുകയായിരുന്നു[3]. തുടർന്ന് മക്കളായ സൈഫുദ്ദീൻ, നൂറുദ്ദീൻ എന്നിവർ യഥാക്രമം മൊസൂൾ, അലപ്പോ എന്നിവിടങ്ങളിൽ അധികാരമേറ്റു.

അവലംബം[തിരുത്തുക]

  1. El-Azhari, Taef (2016). "The early career of Zengi, 1084 to 1127. The Turkmen influence.". Zengi and the Muslim Response to the Crusades (in English). London and New York: Routledge. p. 10. This chapter is concerned with Zengi's early career and upbringing, his Turkmen background...{{cite book}}: CS1 maint: unrecognized language (link)
  2. Gabrieli 1969: 41
  3. Maalouf, Crusades Through Arab Eyes, pg.138

സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇമാദുദ്ദീൻ_സൻകി&oldid=4071297" എന്ന താളിൽനിന്ന് ശേഖരിച്ചത്