ഇമാം മുസ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇമാം മുസ്‌നി[തിരുത്തുക]

പൂർണനാമം ഇസ്മാഇീൽ ബിൻ യഹ്‌യ മുസ്‌നി (امام اسماعيل ابن يحي مزني) ഹിജ്‌റ വർഷം 170ൽ ഹാറൂൻ റഷീദിന്റെ ഭരണകാലത്ത് ജനിച്ചു. മുസൈനത്ത്(مزينة) ഖബീലയും മക്കയിലെ പ്രസിദ്ധമായ ഖുറൈഷി(قريشي) തറവാടും  അദ്‌നാനിലെ(عدنان) കണ്ണികളാണ്. മിസ്വ്‌റിൽ നിന്ന് ശാഫിഈ ഇമാമിന്റെ ശിശ്യത്വം സ്വീകരിച്ചു. ശാഫിഈ സരണിയിലെ ജദീദായ ഖൗലുകൾ ഉദ്ധരിച്ചവരിൽ പ്രധാനിയാണ്. മിസ്വ്‌റിൽ ശാഫിഈ മസ്ഹബിന്റെ പ്രചാരകൻ. ഹിജ്‌റ വർഷം 264 റബീഉൽ അവ്വൽ  24ന് വിടപറഞ്ഞു.[1]

കൃതികൾ[തിരുത്തുക]

  1. അൽ ജാമിഉൽ കബീർ(الجامع الكبير)
  2. ജാമിഉ സ്വഹീർ (الجامع الصغير)
  3. മൻസ്വൂർ(المنثور)
  4. അൽ മസാഇലുൽ മുഅ്തബറ(المسائل المعتبرة )
  5. അൽ വസാഇഖ്(الوثائق)
  6. മുഖ്ത്വസറുൽ മുസ്‌നി(المختصر)
  7. തർഗീബ് ഫിൽ ഇൽമ് (الترغيب في العلم)[1]
  8. ശറഹുസ്സുന്ന (شرح السنة للمزني)[2][3]
  9. അദ്ദഖാഇകു വൽ ഇഖാബ്‌(الدقائق والعقاب)

ശറഹു സ്സുന്ന[തിരുത്തുക]

മുസ്ലിംകൾക്കിടയിൽ അറിയപ്പെട്ട ഗ്രന്തം. വിശ്വാസകാര്യങ്ങൾ പ്രതിപാദിക്കുന്നു. അഹ്ലുസ്സുന്ന, അള്ളാഹുവിനെ ആരാധിക്കുക, പ്രവാചകൻ , അനുചരന്മാർ എന്നിവ പ്രധാന ചർച്ചാ വിഷയം.

ശിഷ്യന്മാർ[തിരുത്തുക]

  1. ഇമാം അബൂജഅ്ഫർ അൽ അസ്ദിയ്യ്
  2. അബുൽ ഖാസിം ബിൻ ബശാർ അൽ അൽമാത്വി
  3. സകരിയ്യ ബിൻ യഹ്യ അസ്സാൻകി
  1. "المزني".
  2. "الكتاب: شرح السنة".
  3. "شرح السنة للمزني".
"https://ml.wikipedia.org/w/index.php?title=ഇമാം_മുസ്നി&oldid=2914412" എന്ന താളിൽനിന്ന് ശേഖരിച്ചത്