ഇബ്‌നു ഹജർ ഹൈതമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാനായ ഇബ്‌നു ഹജർ ഹൈതമി(റ)

ശെരിയായ പേര് - അഹ്മദ്.

അൻസാരികളിൽ ചെന്നു ചേരുന്നതാണ് ഇബ്‌നു ഹജർ ഹൈതമി തങ്ങളുടെ കുടുംബ പാരമ്പര്യം .

അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ മഹാനവർകൾ സംസാരിച്ചിരുന്നില്ല, ജീവിതത്തിൽ സദാ മൗനിയായി തുടർന്നതിനാലാണ് 'കല്ല്' - എന്നർത്ഥം വരുന്ന 'ഹജർ' എന്ന വിളിപ്പേര് ലഭിച്ചത്.

ജനനം: ഹി: 909-ൽ ഈജിപ്തിലെ അബുൽ ഹൈതം ഗ്രാമത്തിൽ

അവരുടെ നാട്ടിലെ പതിവനുസരിച്ച് ദർസിൽ ചേർക്കും മുമ്പ് സയ്യിദ് അഹ്മദുൽ ബദവി (റ) എന്നവരുടെ മഖാമിൽ ഇരുത്തി ഓത്തിന് തുടക്കം കുറിച്ചു.

ഹി: 924-ൽ കൈറോയിലെ അൽ-അസ്ഹറിൽ (അൽ അസ്ഹർ യൂണിവേഴ്സിറ്റി) ചേർന്നു.

സകരിയ്യൽ അൻസാരി(റ) തങ്ങളാണ് അവരുടെ പ്രധാന ഗുരു.

ഹി: 941 മുതൽ താമസം മക്കയിലേക്ക് മാറ്റി, തുടർന്ന് മസ്ജിദുൽ ഹറമിൽ വെച്ച് ദർസ് നടത്തി, ഈ ദർസ്സിൽ കേരളത്തിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തിരുന്നു പൊന്നാനിയിലെ സൈനുദ്ധീൻ മഖ്‌തൂം (ഖ.ദ.സ) രണ്ടാമൻ മക്കയിൽ അവരുടെയടുത്ത് നിന്ന് ഓതിപഠിച്ചവരിൽ പ്രമുഖരാണ്.

അമ്പതിലധികം കിതാബുകൾ എഴുതി, വെറും പത്തുമാസങ്ങൾ കൊണ്ട് എഴുതി പൂർത്തിയാക്കിയ തുഹ്ഫ പത്ത് വാള്യങ്ങൾ അവിടുത്തെ രചനയുടെ മികവിനെ ആശ്ചര്യപ്പെടുത്തുന്നു.

ബിദ്അത്തിനെതിരെ ശക്തമായ ശബ്ദമായി നിലകൊണ്ടു, ഇബ്നു തീമിയ്യയുടെ നിലപാടുക്കെതിരിൽ പരസ്യമായി ജനങ്ങൾക്ക് ഉത്‌ബോധനം നൽകിയ മഹാനാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വന്ന ചോദ്യങ്ങൾക്ക് മക്കയിലിരുന്ന്  ഫത്‌വകൾ എഴുതി പ്രസിദ്ധീകരിച്ചത് ഇസ്‌ലാമിനും പ്രത്യേകിച്ച് അഹ്‌ലുസുന്നത്തിനും വലിയ മുതൽക്കൂട്ടായി ഇന്നും നിലകൊള്ളുന്നു.

പലവിധ രോഗങ്ങൾകൊണ്ടു പരീക്ഷിക്കപെട്ടു എങ്കിലും അവസാനം വരെ മക്കയിലെ ഹറമിൽ വെച്ചുള്ള ദർസും എഴുത്തും തുടരാൻ ഭാഗ്യം സിദ്ധിച്ച മഹാനാണ്.

ഹി: 974 റജബ് 23 തിങ്കളാഴ്ച പകൽ വഫാത്തായി. ജന്നതുൽ മുഅല്ലയിൽ അബ്ദുല്ലാഹിബ്‌നു സുബൈർ (റ) എന്ന മഹാനായ സഹാബിക്കരികിലാണ് അവരുടെ മഖ്‌ബറ നിലകൊള്ളുന്നത്.‍

"https://ml.wikipedia.org/w/index.php?title=ഇബ്‌നു_ഹജർ_ഹൈതമി&oldid=3116040" എന്ന താളിൽനിന്ന് ശേഖരിച്ചത്