ഇബ്‌നു ഹജറുൽ അസ്ഖലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇബ്‌നു ഹജറുൽ അസ്ഖലാനി
ജനനം773 A.H. (18 February 1372 A.D.)
മരണം852 A.H. (2 February 1449 A.D.)[1]
കാലഘട്ടംമധ്യകാലഘട്ടം
Regionഈജിപ്ത്
DenominationSunni, Ash'ari
സ്വാധീനിക്കപ്പെട്ടവർ

(ഹിജ്‌റ 773-852, ക്രി: 1372-1448) പൂർണനാമം: അഹ്മദ് ബിൻ അലിയ്യ് ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ അലിയ്യ് ബിൻ അഹ്മദ്. ജനനവും മരണവും കൈറോവിലായിരുന്നു. ശൈഖുൽ ഇസ്‌ലാം, അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ് എന്നീ അപരനാമങ്ങളിൽ അദ്ദേഹം അറിയപ്പെടുന്നു. ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ടു.[3]

പഠനം[തിരുത്തുക]

ചെറുപ്പത്തിൽ തന്നെ ഖുർആൻ മന:പാഠമാക്കിയ ശേഷം ഹദീസ് പഠനത്തിൽ മുഴുകി. ഹാഫിള് അബുൽ ഫള്‌ല് ഇറാഖി, ഹാഫിള് ഇബ്‌നുൽ മുലഖൻ, അസ്സിറാജുൽ ബൂൽഖീനി, എന്നിവരാണ് കൈറോവിലെ പ്രധാന ഗുരുവര്യർ. ഹദീസും കർമശാസ്ത്രവും ഇവരിൽ നിന്ന് പഠിച്ചു. ഇതിന് പുറമെ ഹദീസ് സമ്പാദനത്തിനായി യമൻ, ഹിജാസ്, തുടങ്ങിയ നാടുകളിലേക്ക് യാത്ര പോയിട്ടുണ്ട്. ഹദീസ്, ഫിഖ്ഹ്, അറബി സാഹിത്യം, പദ്യം, ഹദീസ് നിരൂപണം തുടങ്ങി ഒട്ടേറെ വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയ അദ്ദേഹം ഹാഫിളുൽ ഇസ്‌ലാം എന്ന അപര നാമത്തിലും അറിയപ്പെട്ടു. [4][5]

രചനകൾ[തിരുത്തുക]

 • ഫത്ഹുൽബാരി.
 • അൽഇസ്വാബ ഫീതംയീസി സ്വഹാബ
 • തഹ്ദീബുത്തഹ്ദീബ്.
 • തഖ്‌രീബുത്തഹദീബ്.
 • ലിസാനുൽ മീസാൻ.
 • അസ്ബാബുന്നുസൂൽ.
 • തഅ്ജീലുൽമൻഫഅ:ബിരിജാലിൽ അഇമ്മത്തിൽ അർബഅ.
 • ബുലൂഗുൽമറാം മിൻ അദില്ലത്തിൽഅഹ്കാം.
 • തബ്‌സ്വീറുൽ മുൻതബിഹ് ഫീ തഹ്‌രീരിൽ മുശ്തബിഹ്.
 • ഇത്ഹാഫുൽമഹറ: ബിഅത്വറാഫിൽ അശറ.
 • ത്വബഖാതുൽ മുദല്ലിസീൻ.
 • (ദൈലമി(റ) വിന്റെ മുസ്‌നദുൽ ഫിർദൗസിനെ സംഗ്രഹിച്ച് തസ്ദീദുൽ ഖൗസ് എന്ന പേരിൽ ഒരു കിതാബും ഉണ്ട്.

[6]

അവലംബം[തിരുത്തുക]

 1. "USC-MSA Compendium of Muslim Texts". Usc.edu. Archived from the original on 2006-08-29. Retrieved 2010-03-21.
 2. Salmān, Mashhūr Ḥasan Maḥmūd; Shuqayrāt, Aḥmad Ṣidqī (1998). "Tarjamat al-musannif". Muʼallafāt al-Sakhāwī : al-ʻAllāmah al-Ḥāfiẓ Muḥammad ibn ʻAbd al-Raḥmān al-Sakhāwī, 831-902 H. Dār Ibn Ḥazm. p. 18. {{cite book}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
 3. فتح الباري
 4. encyclopedia of islamic faith 238
 5. فتح الباري
 6. encyclopedia of islamic faith 238
"https://ml.wikipedia.org/w/index.php?title=ഇബ്‌നു_ഹജറുൽ_അസ്ഖലാനി&oldid=3492127" എന്ന താളിൽനിന്ന് ശേഖരിച്ചത്