ഇബ്രാഹിം സുലൈമാൻ അൽ റുബായിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇബ്രാഹിം സുലൈമാൻ അൽ റുബായിഷ്
ജനനം (1979-07-07) ജൂലൈ 7, 1979  (44 വയസ്സ്)
Al Brida, Sസൗദി അറേബ്യ
മോചിപ്പിച്ചത്2006
Saudi Arabia
തടവിലാക്കപ്പെട്ടത്Guantanamo
ISN192
StatusRepatriated in 2006 and placed on the Saudi most wanted list in 2009

സൗദി അറേബ്യൻ സ്വദേശിയും അൽഖയ്ദ നേതാവാണെന്ന് സംശയിക്കപ്പെടുന്നയാളുമാണ് ഇബ്രാഹിം സുലൈമാൻ അൽ റുബായിഷ് (ജനനം : 7 ജൂലൈ 1979). അൽ ഖ്വായ്ദയുമായുള്ള ബന്ധത്തിന്റെ പേരിൽ ഗ്വാണ്ടനാമോ ജയിലിൽ തടവിൽ കഴിഞ്ഞു. തടവിൽ കിടക്കുമ്പോളെഴുതിയ 'ഓഡ് ടു ദ സീ' എന്ന കവിത പ്രശസ്തമായി. 2013ൽ കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കുള്ള ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഈ കവിത ഉൾപ്പെടുത്തി.

വിവാദം[തിരുത്തുക]

അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായ മാർക് ഫാൽകോഫ് എഡിറ്റുചെയ്ത് 2007-ൽ പ്രസിദ്ധീകരിച്ച 'പോയംസ് ഫ്രം ഗ്വാണ്ടനാമോ'(Poems from Guantanamo:the Detainees Speak) എന്ന കവിതാസമാഹാരത്തിൽപ്പെട്ട 'ഓഡ് ടു ദ സീ'(Ode to the Sea) എന്ന കവിത കാലിക്കറ്റ് സർവകലാശാലയുടെ പുസ്തകത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. വിവാദത്തെത്തുടർന്ന് കവിത ഇനി പഠിപ്പിക്കേണ്ടതില്ലെന്നും അടുത്ത പതിപ്പ് മുതൽ അത് പുസ്തകത്തിൽ നിന്ന് പിൻവലിക്കാനും സർവകലാശാല തീരുമാനിച്ചു.[1]. എന്നാൽ കവിയുടെ രാഷ്ട്രീയം ഇത്തരം സന്ദർഭങ്ങളിൽ പ്രസക്തമല്ലെന്നും കവിത പിൻവലിച്ച നടപടി അപലപനീയമാണെന്നും രാഷ്ട്രീയ സാഹിത്യ സാംസ്കാരിക രംഗത്തെ നിരീക്ഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് [2][3][4][5][6][7]

അവലംബം[തിരുത്തുക]

  1. "അൽ റുബായിഷിന്റെ കവിത പിൻവലിച്ചു". മാതൃഭൂമി. 2013 ജൂലൈ 25. മൂലതാളിൽ നിന്നും 2013-07-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 25. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-26.
  3. http://www.madhyamam.com/weekly/2351 "ബുദ്ധിജീവികൾ വിക്കുമ്പോൾ"-ടി.പി. രാജീവൻ,മാധ്യമം ആഴ്ചപ്പതിപ്പ് 2013 ആഗസ്റ്റ് 12 ,വോള്യം 16
  4. ഗ്വണ്ടാനമോയുടെ യുക്തി-ഡോ.വി.സി. ഹാരിസ് മാധ്യമം ആഴ്ചപ്പതിപ്പ് 2013 ആഗസ്റ്റ് 12 ,വോള്യം 16
  5. http://www.nalamidam.com/archives/18472
  6. http://www.doolnews.com/writers-against-calicut-universitys-action-against-rubais-poem-malayalam-news-252.html
  7. "കാലിക്കറ്റിലെ കവിത വിവാദം: കലാസൃഷ്ടികൾ ബാഹ്യസമ്മർദ്ധങ്ങൾക്ക് വഴങ്ങി പിൻ‌വലിക്കരുതെന്ന് കവി സച്ചിദാനന്ദൻ". മൂലതാളിൽ നിന്നും 2015-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-04-18.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Arbaysh, Ibrahim Sulayman Muhammad
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1979-07-07
PLACE OF BIRTH Al Brida, Saudi Arabia
DATE OF DEATH
PLACE OF DEATH