ഇന്റർലോക്യൂട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സർക്കാരിന്റെയോ രാഷ്ട്രീയ കക്ഷിയുടെയോ തീരുമാനങ്ങളും നയങ്ങളും അനൌദ്യോഗികമായി പ്രഖ്യാപിക്കുന്നയാളാണ് ഇന്റർലോക്യൂട്ടർ. ഒരു വക്താവിനേക്കാൾ നയങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര അഭിപ്രായങ്ങളാണ് ഇന്റർലോക്യൂട്ടർ പ്രഖ്യാപിക്കുന്നത്.ഇന്റർലോക്യൂട്ടറിന് സർക്കാരിൽ ഔദ്യോഗിക സ്ഥാനമാനങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. ഇന്റർലോക്യൂട്ടറിന്റെ അഭിപ്രായങ്ങൾ ഔദ്യോഗിക നയങ്ങളായിരിക്കുകയില്ല. മദ്ധ്യസ്ഥ ചർച്ചകളിലും മറ്റും ഇന്റർലോക്യൂട്ടർ നിർണ്ണായക പങ്ക് പലപ്പോഴും വഹിക്കാറുണ്ട്. സിനോ-അമേരിക്കൻ ബന്ധങ്ങളിൽ ഇന്റർലോക്യൂട്ടർമാർ നിർണ്ണായകപങ്ക് വഹിച്ചിട്ടുണ്ട്. സാധാരണയായി ജഡ്ജിമാരോ ആർബിറ്റർമാരോ ആണ് ഇന്റർലോക്യൂട്ടർ ആയി വരാറുള്ളത്.

"https://ml.wikipedia.org/w/index.php?title=ഇന്റർലോക്യൂട്ടർ&oldid=1969332" എന്ന താളിൽനിന്നു ശേഖരിച്ചത്