ഇന്റർനെറ്റ് ട്രോൾ
സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് ട്രോൾ (TROLL) എന്നുപറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങൾ അടർത്തിയെടുത്ത് അതിൽ നർമ്മം കലർത്തി സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണ് ഇത്.[1] സാമൂഹിക വിഷയങ്ങൾ, രാഷ്ട്രീയ വിഷയങ്ങൾ എന്നിവ ഹാസ്യരൂപേണ അവതരിപ്പിച്ചുകൊണ്ട് ഏവരെയും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും ട്രോളുകൾക്കു സാധിക്കുന്നു.[2] പണ്ടുകാലത്ത് പത്ര മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചിരുന്ന കാർട്ടൂണുകളുടെ ഒരു ആധുനിക രൂപമെന്നു ട്രോളുകളെ വിശേഷിപ്പിക്കാം. ട്രോൾ തയ്യറാക്കുന്ന ആളുകളെ പൊതുവെ ട്രോളർമാർ എന്നു വിളിക്കുന്നു. നവമാധ്യമ കൂട്ടയ്മയായ ഫേസ്ബുക്ക് വഴിയാണ് ട്രോളുകൾ പ്രധാനമായും പ്രചരിക്കുന്നത്.[3]
ട്രോൾ ഉണ്ടാക്കുന്ന രീതി[തിരുത്തുക]
പ്രധാനമായും ചലച്ചിത്രങ്ങളിലെ ഹാസ്യരംഗങ്ങളും കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങളും സംയോജിപ്പിച്ചാണ് ട്രോളുകൾ നിർമ്മിക്കുന്നത്. ഏതെങ്കിലുമൊരു വിഷയത്തോട് ഒരു കഥാപാത്രം പ്രതികരിക്കുന്നതായി നർമ്മരൂപേണ അവതരിപ്പിക്കുന്നതാണ് മിക്ക ട്രോളുകളുടെയും ശൈലി. ഭൂരിഭാഗം ട്രോളുകളും ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിക്കപ്പെടുന്നത്.
ട്രോളുകൾക്ക് പ്രചാരം ഏറിയതോടെ ഇത് എളുപ്പത്തിൽ നിർമ്മിക്കാനുള്ള നിരവധി ആപ്ലിക്കേഷനുകളും ഇന്ന് നിലവിൽ ഉണ്ട്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച 'രമണൻ', പുലിവാൽ കല്യാണം എന്ന ചിത്രത്തിലെ സലിംകുമാർ അവതരിപ്പിച്ച 'മണവാളൻ' എന്നീ കഥാപാത്രങ്ങൾ ധാരാളും ട്രോളുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[4] [5] [6] [7] [8] [9] [10]
മലയാളത്തിലെ പ്രധാനപ്പെട്ട ട്രോൾ ഗ്രൂപ്പുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ https://www.manoramanews.com/news/spotlight/2018/07/30/kerala-state-disaster-management-publishes-alert-on-troll-idukki-dam-opens.html
- ↑ https://www.manoramaonline.com/health/health-news/trolling-good-for-health.html
- ↑ http://www.rashtradeepika.com/troll-against-pinarayi-vijayan-2/
- ↑ http://www.kairalinewsonline.com/2018/06/28/186680.html
- ↑ http://www.catholicvox.com/%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B5%BE-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B3%E0%B4%BE%E0%B5%BB-%E0%B4%A4%E0%B5%87/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-31.
- ↑ https://janamtv.com/80095652/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-31.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-04-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-31.
- ↑ http://www.eastcoastdaily.com/2017/11/29/case-against-troll-republic.html
- ↑ https://www.mediaonetv.in/kerala/2018/05/30/36054-Dileep-troll
- ↑ https://www.asianetnews.com/video/web-exclusive/outspoken-says-we-are-not-neutral-wall-post-episode-4-pnq6t2
- ↑ https://www.mathrubhumi.com/social/social-media/feminist-troll-in-social-media-if-men-were-women-1.3017003
