ഇന്റർനെറ്റ് എക്സ്ചേഞ്ച് പോയിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർനെറ്റ് സേവനദാതാക്കളുടെയും കണ്ടെന്റ് വിതരണ ശൃംഖലകളുടെയും ഓട്ടോണോമസ് സിസ്റ്റങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുന്ന ഭൗതികമായ സ്ഥലമാണ് ഇന്റർനെറ്റ് എക്സ്ചേഞ്ച് പോയിന്റ് എന്നറിയപ്പെടുന്നത്[1]. ഇന്റർനെറ്റ് എക്സ്ചേഞ്ച് പോയിന്റ് വഴിയാണ് മറ്റുള്ള ശൃംഖലകളുമായി ഒരു സേവനദാതാവ് വാർത്താവിനിമയം നടത്തുന്നത്. ഐപി ട്രാൻസിറ്റ് ദാതാക്കൾ വഴിയല്ലാതെ മറ്റ് ശൃംഖലകളുമായി സംവദിക്കാൻ ഇന്റർനെറ്റ് എക്സ്ചേഞ്ച് പോയിന്റ് മുഖേന സാധിക്കും. ഉദാഹരണമായി, ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ള ഒരു സെർവറിലേക്ക് ഇന്ത്യയിൽ തന്നെയുള്ള മറ്റ് ശൃംഖലകൾ വഴി സംവദിക്കണമെങ്കിൽ പുറമെ ഉള്ള ഒരു ഐപി ട്രാൻസിറ്റ് വഴി പോകണം. എന്നാൽ ഇന്ത്യയിൽ ഉള്ള എല്ലാ ശൃംഖലകളും ഒരു പൊതുവായ സ്ഥലത്തു വെച്ച് അന്യോന്യം ഐപി ട്രാഫിക് പങ്കുവെക്കുക ആണെകിൽ മറ്റൊരു സേവനദാതാവിനെ ആശ്രയിക്കാതെ വിവരങ്ങൾ കൈമാറാൻ സാധിക്കും.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)