ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഇസ്‌ലാമിക് തോട്ട്
ചുരുക്കപ്പേര്IIIT
രൂപീകരണം1981
തരംnon-profit
ലക്ഷ്യംWorking from an Islamic perspective to promote and support research projects, organize intellectual and cultural meetings, and publish scholarly works.
ആസ്ഥാനം555 Grove Street, Herndon, Virginia
ബന്ധങ്ങൾFounded with seed money from Muslim Brotherhood
വെബ്സൈറ്റ്IIIT.org

'ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഇസ്‌ലാമിക് തോട്ട്. International Institute of Islamic Thought.'(IIIT) നിസ്വാർഥമായി പ്രവർത്തിക്കുന്ന ഒരു സാസ്‌കാരിക- അക്കാദമിക-വിദ്യാഭ്യാസ സ്ഥാപനം. 1981 ൽ അമേരിക്കയിലെ വിർജീനിയയിൽ ആരംഭിച്ചു. ഇസ്‌ലാമികമായ പുതിയ ചിന്തകളെയും പഠനങ്ങളെയും പ്രോൽസാഹിപ്പിക്കുക എന്ന ഉദ്ദ്യേശ്യത്തോടെ അന്തർദേശീയ തലത്തിലുള്ള പ്രവർത്തന സംരംഭങ്ങൾ ട്രിപ്പിൾ ഐടി ( IIIT )ക്ക് സംഘടിപ്പിക്കപ്പെടുന്നു. വിവിധ രാജ്യങ്ങളിലുള്ള ഒട്ടനേകം ഇൻസ്റ്റിട്ട്യൂട്ടുകൾ ഐ.ഐ.ഐ.ടിയുടെ അംഗീകരത്തോടെ പ്രവർത്തിക്കുന്നുണ്ട്.[1]

അമേരിക്കയിലും മറ്റ് പാശ്ചാത്യൻ നാടുകളിലുമുള്ള മുസ്്‌ലിം ജീവിതത്തെ കുറിച്ച് പുതിയ പഠനങ്ങളും ഗവേഷണങ്ങളും നടത്തുക, അവർ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾക്ക് ഇസ്്‌ലാമികാടിത്തറയിൽ നിന്നു കൊണ്ട് പ്രതിവിധി കാണുക, പുതിയ ലോക ക്രമത്തിനനുസരിച്ച് ഇസ്്്‌ലാമിനെ ആധുനിക ലോകത്തിന് മുന്നിൽ ശാസ്്ത്രീയമായി അവതരിപ്പിക്കുക മുതയാല പ്രവർത്തനങ്ങളും അത്തരം ഗവേഷണങ്ങൾക്കാവശ്യമായ ഇൻസ്റ്റിട്ട്യൂട്ടുകളും നടത്തിക്കൊണ്ടിരിക്കുന്നു.

വിവിധ രാജ്യങ്ങളിൽ: ബംഗ്ലാദേശ്, ബോസ്‌നിയ, ബ്രൂണെ, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, ജോർഡാൻ, ലബനാൻ, നൈജീരിയ, മൊറോക്കോ, പാകിസ്താൻ, സഊദി അറേബ്യ, യു.കെ മുതലായ രാജ്യങ്ങളിൽ കകകഠ യുടെ വിവിധരീതിയിലുള്ള ഇൻസ്റ്റിട്ട്യൂട്ടുകളോ സ്ഥാപനങ്ങളോ പ്രവർത്തിക്കുന്നു.

പ്രശസ്ത ഇസ്ലാമിക ചിന്തകനും ഇസ്്‌ലാമൈസേഷൻ ഓഫ് നോളജ് എന്ന ആധുനിക തിയറിയുടെ ഉപജ്ഞാതാവുമായ ഡോ. ഇസ്്മായീൽ റജി ഫാറൂഖിയാണ് ഈ സ്ഥാപനത്തിന്റെ സ്ഥാകരിൽ പ്രമുഖൻ. IIIT യുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് കൗൺസിൽ അംഗങ്ങളാണ്. താഴെ പറയുന്നവരാണ് പ്രധാന കൗൺസിൽ അംഗങ്ങൾ.

അവലംബം[തിരുത്തുക]