ഇന്റെലിജന്റ് എൻഫോഴ്സ്മെന്റ് സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിഗ്നൽ ലൈറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങൾ റോഡ് സുരക്ഷക്ക് വിപരീത ഫലം ഉണ്ടാക്കുന്നത് പരിഹരിക്കുകുന്നതിനാ മേൽപ്പടി പരസ്യങ്ങൾ എടുത്തു മാറ്റണം. കൂടാതെ സിഗ്നൽ ലൈറ്റുകളോട് ചേന്ന് നില്ക്കുന്ന അതേ നിറത്തിലുള്ള വഴി ലൈറ്റുകളുടെ നിറവും മാറ്റണം.

കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് , കേരള സംസ്ഥാന ഐ.ടി. മിഷന്റെ സഹായത്തോടെ, നടപ്പാക്കുന്ന സമ്പൂർണ കമ്പ്യൂട്ടർവൽകൃത ട്രാഫിക് സുരക്ഷ സംവിധാനമാണ് ഇന്റെല്ലിജന്റ് എൻഫോഴ്സ്മെന്റ് സിസ്റ്റം അഥവാ എൻഫോഴ്സ്മെന്റ് ഓട്ടോമേഷൻ. 1988-ലെ മോട്ടോർ വാഹന നിയമം കർശനമായി നടപ്പാക്കി റോഡ്‌ സുരക്ഷ ഉറപ്പാക്കുക ആണ് പദ്ധതിയുടെ ലക്‌ഷ്യം. ഇതോടെ റോഡ്‌ ഗതാഗത നിയമ പരിപാലന സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ആക്കാൻ സാധിക്കും. പദ്ധതി നടത്തിപ്പിലേക്കായി 2009ൽ തന്നെ 2.15 കോടി രൂപ കേന്ദ്രം കേരളത്തിനു നൽകിയിരുന്നു. സംസ്ഥാന ഐ.ടി.മിഷൻ കോ-ഓർഡിനേറ്റർ കെ.ശബരീശാണ് വിർച്വൽ ലൂപ് പദ്ധതി രൂപകൽപന ചെയ്തത്. വിപ്രോയുടെ മേൽനോട്ടത്തിൽ ഭാരതി എയർടെൽ ആണ് ഇത് നടപ്പാക്കുന്നത്. വെർച്യുവൽ ലൂപ് പദ്ധതി ഇന്ത്യയയിൽ കേരളത്തിലാണ് ആദ്യമായി നടപ്പാക്കുന്നത്.

നിർവഹണം[തിരുത്തുക]

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ 2011 ഓഗസ്റ്റ്‌ ഒൻപതിന് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചു. ഇതിനു ഒരാഴ്ച മുൻപേ ഈ സിസ്റ്റം തിരുവനന്തപുരം കവടിയാർ, ഓവർ ബ്രിഡ്ജു കവലകളിൽ പരീക്ഷിച്ചു. ഒരു മണിക്കൂറിൽ ഒരു കവലയിൽ മാത്രം 500 ലധികം വാഹനങ്ങൾ നിയമം തെറ്റിച്ചതിന് കുടുങ്ങി. മൂന്നു മാസത്തിനുള്ളിൽ 15 കവലകളിൽ സ്ഥാപിക്കും.

സാങ്കേതികത[തിരുത്തുക]

വിർചുവൽ ലൂപ് സംവിധാനത്തിൽ കവലകളിലെ രഹസ്യ കാമറകൾ നിയമ ലംഘനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഗതാഗതവകുപ്പിന്റെ സെർവറിൽ എത്തിയ്ക്കും. ഞൊടിയിടക്കുള്ളിൽ ഈടാക്കേണ്ട പിഴയും വാഹനത്തിന്റെ പൂർണ വിവരവും വാഹന ഉടമയുടെ ലൈസൻസ് വിവരങ്ങളും , നിയമലംഘനത്തിന്റെ 10 ചിത്രങ്ങളും, ഒരു മിനിട്ട് വീഡിയോ ദൃശ്യവും ട്രാഫിക് സ്ക്വാഡിന്റെ മൊബൈൽ ഉപകരണത്തിൽ എത്തും. പിഴയുടെ ബില്ലും ഉടനെ പുറത്ത്‌ വരും.

അവലംബം[തിരുത്തുക]