ഇന്റഗ്രൽ കോച്ച് ഫാക്ടറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അക്ഷാംശവും രേഖാംശവും: 13°05′52″N 80°12′32″E / 13.09768°N 80.20888°E / 13.09768; 80.20888{{#coordinates:}} സൗകര്യത്തിലേയ്ക്ക് അസാധുവായ വിലയാണ് കടത്തിവിട്ടത്

മുംബൈ സബർബൻ പാതയിലെ ഒരു തീവണ്ടി

തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു സമീപമുള്ള പെരമ്പൂരിൽ സ്ഥിതി ചെയ്യുന്ന തീവണ്ടിയാന (കോച്ച്) നിർമ്മാണശാലയാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി. പ്രധാനമായും ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടിയാണ് ഇവിടെ നിർമ്മാണങ്ങൾ നടത്തുന്നതെങ്കിലും, തായ്ലന്റ്, ബർമ, തയ്‌വാൻ, സാംബിയ, ഫിലിപ്പൈൻസ്, ടാൻസാനിയ, ഉഗാണ്ട, വിയറ്റ്നാം നൈജീരിയ മൊസംബിക്, അംഗോള, ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങളിലുള്ള തീവണ്ടി കമ്പനികൾക്കാവശ്യമായ യാനങ്ങളും നിർമ്മിച്ചു നൽകാറുണ്ട്. ഐ.എസ്.ഒ.-9000, ഐ.എസ്.ഒ.-14000 എന്നീ സാക്ഷ്യപത്രങ്ങൾ ലഭിച്ച നിർമ്മണശാ‍ലയാണിത്.

ചരിത്രം[തിരുത്തുക]

1949 മെയ് 28-ൽ ഭാരത സർക്കാർ, കാർ & എലവേറ്റർ മാനുഫാക്ചറിങ്ങ് കോർപ്പറേഷൻ ലിമിറ്റഡുമായുള്ള (സ്വിറ്റ് സർലന്റ്) കരാർ പ്രകാരം സ്ഥാപിതമായി, 1953 ജൂൺ 27ന് ഒരു ഉപകരാർ കൂടി ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

കൂടുതൽ അറിവിന്[തിരുത്തുക]