ഇന്ദർജീത് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദർജീത് സിംഗ്
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംഇന്ദർജീത് സിംഗ്
പൗരത്വംIndian
Sport
രാജ്യം ഇന്ത്യ
കായികമേഖലAthletics
ഇനം(ങ്ങൾ)Shot Put
ടീംഇന്ത്യ
 
മെഡലുകൾ
Representing  ഇന്ത്യ
Men's athletics
Asian Games
Bronze medal – third place 2014 Incheon Shot Put
Asian Athletics Championships
Gold medal – first place 2015 Wuhan Shot Put
Updated on 23 August 2015.

ഷോട്ട് പുട്ട് മത്സരത്തിൽ പ്രത്യേക പരിശീലനം നേടിയ ഇന്ത്യയിലെ ഒരു കായിക താരമാണ് ഇന്ദർജീത് സിംഗ്.[1]

നേട്ടങ്ങൾ[തിരുത്തുക]

 • ജൂൺ മൂന്നിന് ചൈനയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി. [2]
 • 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി.[3]
 • 2013 ജൂലൈ ഏഴു മുതൽ 12 വരെ റഷ്യയിലെ കസാനിൽ നടന്ന 2013 സമ്മർ യൂണിവേഴ്‌സിയാഡിൽ പങ്കെടുത്തു, വെള്ളി മെഡൽ നേടി. 19.70 മീറ്റർ എറിഞ്ഞാണ് രണ്ടാം സ്ഥാനത്തെത്തിയത്.
 • 2015 ജൂൺ 22ന് ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റ ഗ്രാൻഡ് പ്രിക്‌സിൽ സ്വർണ്ണം നേടി.[4]
 • 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടി.2015 മെയിൽ നടന്ന ഫെഡറേഷൻ കപ്പ് മത്സരത്തിൽ 20.65 മീറ്റർ എറിഞ്ഞാണ് റിയോയിലേക്ക് യോഗ്യത നേടിയത്.[5]

എന്നാൽ, ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനാൽ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തി.[6]

കുടുംബം[തിരുത്തുക]

പഞ്ചാബിലെ ശഹീദ് ഭഗത് സിങ് നഗറിൽ 1988 ഏപ്രിൽ 19ന് ജനിച്ചു. മധ്യപ്രദേശിലെ സിങ്‌റൗലിയിൽ നിന്നും പഞ്ചാബിലേക്ക് കുടിയേറിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

അവലംബം[തിരുത്തുക]

 1. IAAF profile for ഇന്ദർജീത് സിംഗ്
 2. "Inderjeet Singh bags shot-put gold in Asian Athletics Championship at Wuhan | Latest News & Updates at Daily News & Analysis". Retrieved 2015-06-22.
 3. "India's Inderjeet wins men's shot put bronze". Deccan Herald. 2 October 2014.
 4. "Inderjeet, Johnson win golds at Asian Athletics Grand Prix - Rediff.com Sports". www.rediff.com. Retrieved 2015-06-22.
 5. "Road to Rio: Inderjeet Singh, India's lone shot-putter at 2016 Olympics". Firstpost. 14 July 2016.
 6. "Inderjeet Singh: Indian shot put champion blames positive drug test on conspiracy".
"https://ml.wikipedia.org/w/index.php?title=ഇന്ദർജീത്_സിംഗ്&oldid=2914394" എന്ന താളിൽനിന്ന് ശേഖരിച്ചത്