ഇന്ദ്ര ദാസനായകെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദ്ര ദാസനായകെ
ഇന്ദ്ര ദാസനായകെ (വലത്) 2007 ൽ
ജനനം1943 ജൂലൈ 29
കോട്ട, രാജസ്ഥാൻ, ഇന്ത്യ
മരണംസെപ്റ്റംബർ 2019
ദേശീയതശ്രീലങ്കൻ
പൗരത്വംശ്രീലങ്കൻ
കലാലയംലക്നൊ സർവ്വകലാശാല
തൊഴിൽEmeritus Professor
സംഘടന(കൾ)University of Kelaniya, Sri Lanka
അറിയപ്പെടുന്നത്First Sri Lankan Professor in Hindi; introducing Hindi language to schools and other educational institutions in Sri Lanka
ജീവിതപങ്കാളി(കൾ)കെ ബി.ദാസനായകെ
പുരസ്കാരങ്ങൾസരസ്വതി അവാർഡ് (1983)
ഡോ.ജോർജ് ഗ്രേർസൺ അവാർഡ് (2007)
ഹോണററി ഡിലിറ്റ്(2018)
പത്മശ്രീ (2020)

അക്കാദമിക്, ഹിന്ദിയിലെ എമിരിറ്റസ് പ്രൊഫസർ, അന്തർദേശീയ പ്രശസ്തി നേടിയ പണ്ഡിത എന്നിങ്ങനെ വിവിധ നിലയിൽ പ്രശസ്തയായ ശ്രീലങ്കക്കാരിയാണ് ഇന്ദ്ര ദാസനായകെ (1943 ജൂലൈ 29-സെപ്റ്റംബർ 2019). വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ശ്രീലങ്കയിൽ ഹിന്ദി ഭാഷയും ഉത്തരേന്ത്യൻ സംസ്കാരവും അവതരിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മുൻപന്തിയിലായിരുന്നു അവർ. 26 ജനുവരി 2020 ന് , ഇന്ത്യയുടെ 71 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യ്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡായ പത്മശ്രീ പുരസ്കാരം അവർക്ക് ലഭിച്ചു. [1] [2] [3]

കരിയർ[തിരുത്തുക]

ലക്നൗ സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസം നേടിയ അവർ ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടി. ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, ശ്രീലങ്കൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അവർ ഹിന്ദി ഭാഷ അവതരിപ്പിച്ചു. കേളനിയ സർവകലാശാലയിലെ ഹിന്ദി പ്രൊഫസറായിരുന്ന അവർ 1995-ൽ കേളനിയ സർവകലാശാലയിൽ വകുപ്പ് പുനസ്ഥാപിക്കുന്നതിനും സംഭാവന നൽകി. 1975 ൽ നാഗ്പൂരിൽ നടന്ന ആദ്യത്തെ ലോക ഹിന്ദി സമ്മേളനത്തിൽ അവർ പങ്കെടുത്തു. [4] [1]

ബഹുമതികൾ[തിരുത്തുക]

1983 ൽ, ശ്രീലങ്കയിൽ ഹിന്ദി ഭാഷയുടെ വികാസത്തിനും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സാംസ്കാരിക ബന്ധം വിപുലീകരിക്കുന്നതിനും നൽകിയ മികച്ച സേവനത്തിന് ന്യൂഡൽഹിയിൽ നടന്ന ലോക ഹിന്ദി കൺവെൻഷനിൽ മഹാദേവി വർമ്മ എന്ന പ്രശസ്ത ഹിന്ദി കവയിത്രി ഇന്ദ്ര ക്ക് "സരസ്വതി അവാർഡ്" നൽകി.

ശ്രീലങ്കയിൽ ഹിന്ദി ഭാഷയുടെ പ്രചരണത്തിന് നൽകിയ വിശിഷ്ട സേവനത്തിന് 2007 ഡിസംബർ 18 ന്, ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീൽ ഇന്ദ്രക്ക് ഡോ. ജോർജ് ഗ്രിയേഴ്സൺ അവാർഡ് നൽകി. ന്യൂഡൽഹിയിൽ നടന്ന വേൾഡ് ഹിന്ദി കോൺഫറൻസിൽ 2005 ലെ ഈ അവാർഡ് അവാർഡ് നൽകി.

വിവിധ രാജ്യങ്ങളിൽ അക്കാദമിക് സിമ്പോസിയങ്ങൾ നടത്തി ഭാഷാ പര്യവേക്ഷണം നടത്തുകയും ആഗോളതലത്തിൽ അക്കാദമിക് നേട്ടങ്ങൾ കൈവരിക്കുകയും, മുഴുവൻ യൂണിവേഴ്സിറ്റി സിസ്റ്റത്തിന്റെയും പുരോഗതിക്കായി അവർ നേടിയ വൈദഗ്ദ്ധ്യം പൂർണ്ണമായും പ്രയോജനപ്പെടുത്തുകയും ചെയ്തതിന്, 2018 -ൽ, ശ്രീലങ്കയിലെ കേളനിയ സർവകലാശാല അവർക്ക് ഡോക്ടർ ഓഫ് ലിറ്ററേച്ചർ നൽകി ആദരിച്ചു.

2020 ലെ റിപ്പബ്ലിക് ദിനത്തിൽ, ഉത്തരേന്ത്യൻ സാഹിത്യത്തിനും ഹിന്ദി വിദ്യാഭ്യാസത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച്, ഇന്ത്യൻ ഗവൺമെൻ്റ് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ അവാർഡ് നൽകി അവരെ ആദരിച്ചു. [5] [6] [7] 2002 ന് ശേഷം ഒരു ശ്രീലങ്കക്കാരനെ പത്മശ്രീ അവാർഡ് നൽകി ആദരിച്ച ആദ്യ സംഭവം കൂടിയാണിത്. [8]

അവലംബം[തിരുത്തുക]

  1. 1.0 1.1 admin (2020-01-26). "Chitrasena, Dassanayake awarded highest civilian award in India | Colombo Gazette" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-05-11.
  2. says, Laleenie Hulangamuwa (2020-01-26). "Lankans, Vajira Chitrasena and the Late Prof.Indra Dassanayake, get India's Padma Shri award". NewsIn.Asia (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-11.
  3. MENAFN. "Sri Lanka- Chitrasena, Dassanayake awarded highest civilian award in India". menafn.com. Retrieved 2020-05-11.
  4. Dimithri Wijesinghe (February 2, 2020). "What's the story behind the accolade?". www.themorning.lk. Archived from the original on 2020-02-02. Retrieved 2020-05-11.
  5. "India honours Deshabandhu Dr. Vajira Chitrasena and Late Prof. Indra Dassanayake from Sri Lanka with Padma Shri Awards | Asian Tribune". www.asiantribune.com. Retrieved 2020-05-11.
  6. "India honours Deshabandu Dr. Vajira Chitrasena and late Prof. Indra Dassanayake | Daily FT". www.ft.lk (in English). Retrieved 2020-05-11.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  7. "Two Lankans conferred Padma Shri Awards". CeylonToday (in ഇംഗ്ലീഷ്). Retrieved 2020-05-11.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Two Sri Lankan women receive Padma awards". newsonair.com. Archived from the original on 2020-01-27. Retrieved 2020-05-11.
"https://ml.wikipedia.org/w/index.php?title=ഇന്ദ്ര_ദാസനായകെ&oldid=3983337" എന്ന താളിൽനിന്ന് ശേഖരിച്ചത്