ഇന്ദിര പോയിന്റ്
ഇന്ദിര പോയിന്റ് | |
|---|---|
ഗ്രാമം | |
| Coordinates: 6°46′50″N 93°49′33″E / 6.780621°N 93.8258513°E | |
| Country | ഇന്ത്യ |
| State | Andaman and Nicobar Islands |
| District | Nicobar |
| Tehsil | Great Nicobar |
| ഉയരം | 47 മീ (154 അടി) |
| ജനസംഖ്യ (2011) | |
• ആകെ | 27 |
| സമയമേഖല | UTC+5:30 (IST) |
| 2011 census code | 645188 |
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഏറ്റവും തെക്കേ അറ്റമാണ് ഇന്ദിര പോയിന്റ്. ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ തെക്കേയറ്റത്തായി ഇത് സ്ഥിതി ചെയ്യുന്നു. 1985-ലാണ് ദ്വീപിനു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പേരു നൽകിയത്. ഹെലിപ്പാഡോടു കൂടിയ ഒരു വിളക്കുമാടമാണ് ഇവിടുത്തെ പ്രധാന കാഴ്ച. മലേഷ്യ-മലാക്ക-ഇന്ത്യ റൂട്ടിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള വഴികാട്ടിയാണ് ഈ വിളക്കുമാടം.[1]
ചരിത്രം
[തിരുത്തുക]1972 ഏപ്രിൽ 30-ന് ഇന്ദിര പോയിന്റിലെ ലൈറ്റ്ഹൗസ് പ്രവർത്തനക്ഷമമാക്കി.[2][3] 2004-ലെ ഇന്ത്യൻ മഹാസമുദ്ര ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 500 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഇതിന്റെ തെക്കേയറ്റം ഭൂകമ്പത്തിന് ശേഷം 4.25 മീറ്റർ (13.9 അടി) താഴ്ന്നുപോകുകയും തുടർന്നുണ്ടായ സുനാമിയിൽ നിരവധി നിവാസികളെ കാണാതാകുകയും ചെയ്തു.[4] ലൈറ്റ്ഹൗസിന് സമീപം താമസിച്ചിരുന്ന പതിനാറ് മുതൽ ഇരുപത് വരെ കുടുംബങ്ങളും ലെതർബാക്ക് കടലാമകളെക്കുറിച്ച് പഠിക്കുന്ന നാല് ശാസ്ത്രജ്ഞരും സുനാമിയില് കാണാതായി.[5]
അവലംബം
[തിരുത്തുക]- ↑ "ഇന്ദിര പോയിന്റ്, ഗ്രേറ്റ് നിക്കോബാർ". മലയാളം, നേറ്റീവ് പ്ലാനറ്റ്. Retrieved 9 മാർച്ച് 2015.
{{cite web}}: CS1 maint: deprecated archival service (link) - ↑ Indira Point Lighthouse, Directorate General of Lighthouses and Lightships, Ministry of Shipping.
- ↑ Indira Point Lighthouse: 4.25 m of subsidence in the 26 Dec 2004 earthquake
- ↑ Joyce A. Quinn; Susan L. Woodward (31 January 2015). Earth's Landscape: An Encyclopedia of the World's Geographic Features. ABC-CLIO. pp. 34–. ISBN 978-1-61069-446-9.
- ↑ Islands' death toll could reach 15,000 by Luke Harding. Sydney Morning Herald, 1 January 2005.