Jump to content

ഇന്ദിര ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബറോഡയിലെ ഇന്ദിരാ രാജെ തന്റെ ചെറുപ്പകാലത്ത് മാതാവായ ചിംനാബായി II നോടൊത്ത് 'നൗവാരി' എന്നറിയപ്പെടുന്ന ഒരു പരമ്പരാഗത മഹാരാഷ്ട്രാ സാരി ധരിച്ച നിലയിൽ.

കൂച്ച് ബീഹാറിലെ മഹാരാജാവ് ജിതേന്ദ്ര നാരായണന്റെ പത്നിയും സ്വന്തമായി അവകാശമുള്ള ബറോഡ സ്റ്റേറ്റിൻറെ രാജകുമാരിയും ആയിരുന്നു ഇന്ദിരാ ദേവി (ഇന്ദിരാ രാജേ : 19 ഫെബ്രുവരി 1892 - 6 സെപ്റ്റംബർ 1968). തന്റെ മകന്റെ ന്യൂനപക്ഷത്തിൽ കൂച്ച് ബീഹാറിന്റെ റീജന്റായും അവർ പ്രവർത്തിച്ചിരുന്നു.

ബറോഡയിൽ

[തിരുത്തുക]
കൂച്ച് ബീഹാറിലെ ജഗദ്ദിപേന്ദ്ര നാരായൺ,

സായാജിറാവു ഗെയ്ക്വാദ് മൂന്നാമൻറെയും അദ്ദേഹത്തിൻറെ രണ്ടാമത്തെ പത്നി മഹാറാണി ചിംനബായിയുടെയും (1872-1958), ഏക മകളായി ജനിച്ചു. ബറോഡയിലെ ആഡംബരപൂർണ്ണമായ ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ ധാരാളം സഹോദരന്മാരോടൊപ്പം വളർന്നു. പിന്നീട് ഗ്വാളിയോർ മഹാരാജാവായ മാധോ റാവു സിന്ധ്യയുമായി ചെറുപ്പത്തിൽത്തന്നെ വിവാഹനിശ്ചയം നടത്തിയിരുന്നു. 1911-ൽ വിവാഹനിശ്ചയ സമയത്ത്, ഇന്ദിര ഡൽഹി ദർബാറിൽ പങ്കെടുക്കുകയുണ്ടായി. അവിടെവെച്ച്, അന്നത്തെ മഹാരാജാവായ കൂച്ച് ബീഹാറിന്റെ ഇളയ സഹോദരൻ ജിതേന്ദ്രയെ കണ്ടുമുട്ടി. ദിവസങ്ങൾക്കുള്ളിൽ, അവർ പ്രണയിക്കുകയും വിവാഹം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

"വിവാഹനിശ്ചയം തകർത്ത കത്ത്"

[തിരുത്തുക]

ഇന്ത്യയുടെ 21-ഗൺ സല്യൂട്ട് രാജകുമാരന്മാരിൽ ഒരാളായ ഗ്വാളിയോറിലെ സിന്ധ്യ ഭരണാധികാരിയുമായുള്ള ബന്ധം തകർന്നാലുള്ള നയതന്ത്ര പ്രത്യാഘാതങ്ങളും, എപ്പോഴും പിൻതുടരാൻ സാധ്യതയുള്ള അപകീർത്തിയും സാർവത്രിക പ്രതികരണവും, മാത്രമല്ല ജിതേന്ദ്ര യുവാവായിത്തീരുമ്പോൾ ഇളയമകനായതിനാൽ ഒരിക്കലും രാജാവായിത്തീരാൻ സാധ്യതയില്ലാത്തതുമായ നിരവധി പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ഈ ബന്ധം നടത്തുന്നതിന് അവരുടെ മാതാപിതാക്കൾ ഭയപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ദിരക്കറിയാമായിരുന്നു.

വിവാഹനിശ്ചയം തകർക്കാൻ ഇന്ദിരതന്നെ മുൻകൈയെടുത്ത് തൻറെ മാതാപിതാക്കളെ ഉപായംകൊണ്ടു വശത്താക്കി. ആ കാലഘട്ടത്തിലെ 18 വയസ്സുള്ള ഇന്ത്യൻ കന്യകയുടെ അതിശയകരമായ ഒരു പ്രവൃത്തിയായിരുന്നു അത്. അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലയെന്ന് അവൾ വിവാഹത്തിനു നിശ്ചയിക്കപ്പെട്ട പ്രതിശ്രുത വരന് തുറന്നെഴുതി. ബറോഡയിൽ, ഇന്ദിരയുടെ പിതാവിന് ഗ്വാളിയോറിലെ മഹാരാജാവിൻറെ ഒറ്റവരി ടെലിഗ്രാം ലഭിച്ചു: "ആ കത്ത് കൊണ്ട് രാജകുമാരി എന്താണ് അർത്ഥമാക്കുന്നത്?" ഇന്ദിരയുടെ ഉദ്ദേശ്യങ്ങൾ കണ്ട് മോഹലസ്യപ്പെടുന്ന ആദ്യത്തെ മാതാപിതാക്കളായിരുന്നു അത്. മഹാരാജാവ് മാതൃകാപരമായ രീതിയിൽ പെരുമാറി. ഇന്ദിരയുടെ പിതാവിനുള്ള ഒരു ഗ്രാഹ്യക്കുറിപ്പിൽ അദ്ദേഹം എഴുതി, ഏതുവിധമായാലും വളരെയധികം അപമാനം ആണെങ്കിലും ഇന്ദിരയുടെ മാതാപിതാക്കളോട് താൽപര്യത്തോടെ "നിങ്ങളുടെ മകനെന്ന നിലയിൽ" അദ്ദേഹം കുറിപ്പിൽ ഒപ്പിട്ടിരുന്നു.

വിവാഹം

[തിരുത്തുക]

വിവാഹനിശ്ചയം, വളരെ ഭംഗിയായി തകർന്നെങ്കിലും ജിതേന്ദ്രയെ വിവാഹം കഴിക്കാൻ മാതാപിതാക്കളുടെ എതിർപ്പ്‌ അവരെ പൊരുത്തപ്പെടാൻ അനുവദിച്ചില്ല. ഇന്ദിരയുടെ മാതാപിതാക്കൾ ജിതേന്ദ്രയെ ദുർബലമായ കുടുംബത്തിലെ നിരുത്തരവാദിയായ ഒരു വിനോദശീലനായി മാത്രം കണ്ടു. അവർ അദ്ദേഹത്തെ വിളിച്ചുവരുത്തി ഇന്ദിരയിൽ നിന്നും അകന്നു നിൽക്കാൻ ഒരു വ്യക്തിഗത മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒന്നും പ്രവർത്തിക്കാതെതന്നെ ഇന്ദിരയ്ക്കും ജിതേന്ദ്രയ്ക്കും വിവാഹത്തിന് തുല്യ താല്പര്യമായിരുന്നു. ഒടുവിൽ, യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഇന്ദിരയുടെ മാതാപിതാക്കൾ പാതി വിട്ടുവീഴ്ചക്ക് തയ്യാറായി. ഇന്ദിര വീട് ഉപേക്ഷിച്ച്, ലണ്ടനിലേക്ക് പോയി ജതീന്ദ്രയെ വിവാഹം ചെയ്യാനനുവദിച്ചു.

ലണ്ടനിലെ ഒരു ഹോട്ടലിൽ വച്ച് ഇന്ദിരയുടെ കുടുംബത്തിലെ അംഗങ്ങളുടെ അസാന്നിദ്ധ്യത്തിൽ ഇന്ദിരയും ജിതേന്ദ്രയും വിവാഹിതരായി. ബ്രഹ്മസമാജത്തിന്റെ കർമ്മങ്ങളനുസരിച്ച് വിവാഹം കഴിച്ച അവരെ ജിതേന്ദ്രയുടെ അമ്മ കേശബ് ചന്ദർ സെൻയുടെ മകൾ സുനിതി ദേവി ഏറ്റെടുത്തു.

കൂച്ച് ബീഹാറിൽ

[തിരുത്തുക]

കല്യാണസമയത്ത് ജിതേന്ദ്രയുടെ മൂത്ത സഹോദരനും കൂച്ച് ബീഹാറിലെ മഹാരാജാവുമായിരുന്ന രാജേന്ദ്ര നാരായണനു ഗുരുതരമായി അസുഖം പിടിപെട്ടിരുന്നു. കല്യാണത്തിന് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മദ്യത്തിന്റ ദുരുപയോഗം മൂലമുണ്ടായ അസുഖങ്ങളാൽ അദ്ദേഹം മരിച്ചതോടെ ജിതേന്ദ്ര കൂച്ച് ബീഹാറിലെ മഹാരാജാവായി അവരോധിതനായി. ദമ്പതികൾ താരതമ്യേന സന്തുഷ്ടമായ ഒരു ജീവിതം നയിക്കുകയും അതിവേഗം അഞ്ചു കുട്ടികളുടെ മാതാപിതാക്കളാകുകയും ചെയ്തു. എന്നിരുന്നാലും, ജിതേന്ദ്രയുടെ കുടുംബത്തിൽ മദ്യപാനം നിലനിന്നിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ അദ്ദേഹം ചെറുപ്പത്തിൽ തന്നെ മരിച്ചു. ഇന്ദിര ഒരു വിധവ മാത്രമായിരുന്നില്ല പ്രായപൂർത്തിയാകാത്ത അഞ്ചു വയസായ മൂത്തപുത്രനുവേണ്ടി ബീഹാറിന്റെ റീജന്റ്കൂടിയായി പ്രവർത്തിച്ചിരുന്നു. അവർ ധൈര്യത്തോടെയും അത്യുത്സാഹത്തോടെയും സാഹചര്യങ്ങളെ നേരിട്ടു. അവരുടെ ഭരണപരമായ കഴിവുകൾ സാധാരണ നിലവാരത്തിലുളളതാണെന്നു വിലയിരുത്തപ്പെട്ടുവെങ്കിലും സാമൂഹ്യജീവിതത്തിലെ വളരെ സജീവമായ ഇടപെടലിലൂടെ ഇന്ദിര പെട്ടെന്നുതന്നെ മതിപ്പുനേടുകയും കൂച്ചി ബീഹാറിൽനിന്നു ദൂരെ ദീർഘകാലം യറോപ്പിൽ ജീവിതം ചെലവഴിക്കുകയും ചെയ്തു.

കുട്ടികൾ

[തിരുത്തുക]

ഇന്ദിര മൂന്നു പെൺമക്കളുടേയും രണ്ട് ആൺമക്കളുടെയും അമ്മയായിരുന്നു.

  • ഇന്ദിരയുടെ മൂത്ത പുത്രൻ ജഗദീപിന്ദ്ര നാരായൺ, കൂച്ച് ബീഹാറിലെ മഹാരാജാവായി, അദ്ദേഹത്തിന്റെ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു. കൂച്ച് ബീഹാർ തന്റെ ഭരണകാലത്ത് ഇന്ത്യയുടെ ആധിപത്യവുമായി ലയിച്ചു. വിവാഹംമൂലം ജനിച്ച സന്താനങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മരുമകൻ വിരാജേന്ദ്ര അദ്ദേഹത്തിന്റെ പിൻഗാമിയായി.
  • രണ്ടാമത്തെ പുത്രനായ ഇന്ദ്രജാതേന്ദ്ര ആന്ധ്രാപ്രദേശിലെ പിതാപുരം എസ്റ്റേറ്റിലെ മഹാരാജാവിന്റെ മകളെ വിവാഹം കഴിച്ചു. അവർ വിരാജേന്ദ്രൻറെയും രാജസ്ഥാനിലെ കോതഹയിലെ മഹാറാണി ഉത്തര ദേവിയുടെയും മാതാപിതാക്കളും ആയിരുന്നു.
  • ഇന്ദിരയുടെ രണ്ടാമത്തെ മകൾ ഗായത്രി, ജയ്പ്പൂരിലെ മഹാരാജാവിന്റെ മൂന്നാമത്തെ ഭാര്യയായി മാറി.
  • ഇന്ദിരയുടെ ഇളയ മകൾ മേനക മദ്ധ്യഇന്ത്യയിലെ ദേവാസ് ജൂനിയർ മഹാരാജാവിനെ വിവാഹം ചെയ്തു.

അവസാന ജീവിതം

[തിരുത്തുക]

1936-ൽ ഇന്ദിരയുടെ മൂത്തപുത്രൻ കൂച്ച് ബീഹാറിലെ പൂർണ്ണാധികാരമുള്ള ഭരണാധികാരിയായി അധികാരം ഏറ്റെടുത്തു. അതിനുശേഷം ഇന്ദിര തന്റെ ജീവിതത്തിൻറെ വലിയ ഒരു ഭാഗം യൂറോപ്പിൽ ചെലവഴിച്ചു. ജീവിതകാലത്തിനിടയിൽ പല ദുരന്തങ്ങളെയും ഇന്ദിര ദേവിക്ക് നേരിടേണ്ടിവന്നിരുന്നു. അവർക്ക് തന്റെ രണ്ട് കുട്ടികളെ നഷ്ടമായിരുന്നു. രാജകുമാരി ഇലാ ദേവി ചെറുപ്പത്തിൽത്തന്നെ മരണമടയുകയും രാജകുമാരൻ ഇന്ദ്രജിത്ത് നാരായൺ ഭുപ്, അപ്രതീക്ഷിതമായി തീപ്പിടുത്തത്തിലകപ്പെട്ട് തന്റെ പത്നിയായ പിതാപുരത്തെ രാജകുമാരി കമലയെ തനിച്ചാക്കി മരണമടയുകയും ചെയ്തു. മഹാറാണി ഇന്ദിരാ ദേവി തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ മുംബൈയിൽ താമസിക്കവേ 1968 സെപ്തംബറിൽ മരണമടഞ്ഞു.

അവലംബം

[തിരുത്തുക]
  • for genealogy
  • Further information; members.tripod.com
  • Moore, Lucy (2004) Maharanis: the lives and times of three generations of Indian princesses. London: Viking ISBN 0-670-91287-5
"https://ml.wikipedia.org/w/index.php?title=ഇന്ദിര_ദേവി&oldid=3256708" എന്ന താളിൽനിന്ന് ശേഖരിച്ചത്