ഇന്ദിര ജയ്സിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indira Jaising
ജനനം
ദേശീയതIndian ഇന്ത്യ
തൊഴിൽഅഭിഭാഷക

പ്രശസ്തയായ ഇന്ത്യൻ അഭിഭാഷകയാണ് ഇന്ദിര ജയ്സിങ്. 1940-ൽ മുംബൈയിലാണ് ജനനം[1] . മുംബൈയിൽ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭാസം. തുടർന്ന് ബംഗലൂരുവിൽ നിന്ന് ഉപരിപഠനം നടത്തിയ അവർ 1962-ൽ നിയമത്തിൽ ബിരുദം നേടി. 1986-ൽ ബോംബെ ഹൈക്കോടതിയുടെ ആദ്യത്തെ സീനിയർ അഡ്വക്കേറ്റ് ആയി അവർ നിയമിതയായി. 2009-ൽ ഇന്ത്യയിലെ അഡിക്ഷണൽ സോളിസിറ്റർ ജനറൽ ആയി ഇന്ദിര നിയമിക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായിരുന്നു അവർ. അഭിഭാഷകവൃത്തിയുടെ തുടക്കം മുതൽക്കു തന്നെ മനുഷ്യാവകാശ സംരക്ഷണം, സ്ത്രീകളുടെ അവകാശങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ എന്നി മേഖലകളിൽ ആയിരുന്നു അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

സ്ത്രീകൾക്ക് വേണ്ടി[തിരുത്തുക]

സ്ത്രീകൾക്കെതിരെ ഉള്ള വിവേചനത്തിനെതിരെ ഒട്ടനവധി കേസുകൾ ഇന്ദിര ജയ്സിങ് വാദിച്ചിട്ടുണ്ട്. കേരളത്തിലെ സിറിയൻ കത്തോലിക്കാ വിഭാഗത്തിലെ സ്ത്രീകളുടെ തുൽ പിന്തുടർച്ചാവകാശം സാധ്യമാക്കിയതു ഇന്ദിര വാദിച്ച മേരി റോയ് കേസ് വഴിയാണ്. ഡിയോൾ ബജാജ് കേസ് ജയിച്ചത്‌ ഇന്ദിരയുടെ അഭിഭാഷക ജീവിതത്തിലെ നാഴികക്കല്ല് മാത്രമായിരുന്നില്ല, ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സ്ത്രീകൾക്കെതിരെ ഉള്ള ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ ഉള്ള ശക്തമായ വിധി കൂടിയായിരുന്നു. ചീഫ് ജസ്റ്റിസ്‌ എ.എസ്.ആനദ് വിധിപറഞ്ഞ ഗിത ഹരിഹരൻ കേസ് വഴി കുട്ടികളുടെ പേരിനൊപ്പം മാതാവിന്റെ പേര് ചേർക്കുന്നതും സാധ്യമാണ് എന്നത് വ്യക്തമായി. ഹിന്ദു നിയമപ്രകാരം അമ്മ കുട്ടിയുടെ പ്രകൃത്യ ഉള്ള രക്ഷിതാവാണ്‌ എന്നായിരുന്നു ഇന്ദിര ജൈസിംഗ് ഈ കേസിൽ ഉന്നയിച്ച പ്രധാന വാദം. കേരള ഹൈക്കോടതിയിൽ ഇന്ത്യൻ വിവാഹമോചന നിയമത്തിലെ വിവേചനത്തിനെതിരെ ശക്തമായി വാദിക്കുക വഴി ക്രിസ്ത്യാനികളായ സ്ത്രീകൾക്കും വിവാഹമോചന അധികാരം ലഭിച്ചു.

മനുഷ്യാവകാശം, പരിസ്ഥിതി സംരക്ഷണം[തിരുത്തുക]

ഭോപാൽ ദുരന്തത്തിന്റെ ഇരകളയാവർക്ക് വേണ്ട നഷ്ടപരിഹാരം അമേരിക്കൻ കമ്പനിയായ യുണിയൻ കാർബൈഡ് കൊടുക്കണം എന്ന് കോടതിയിൽ വാദിച്ചത് ഇന്ദിരയാണ്.ഒട്ടനവധി പരിസ്ഥിതി സംബന്ധിയായ കേസുകൾ ഇവർ വാദിച്ചിട്ടുണ്ട്. നിരാലംബരായി മുംബൈയിലെ തെരുവുകളിൽ കഴിഞ്ഞവര്ക് നീതി ലഭിക്കുവാൻ വേണ്ടിയും ഇവർ നീതി ന്യായ വ്യവസ്ഥയിൽ ശബ്ദമുയർത്തി. 1979-90 കാലഘട്ടത്തിൽ പഞ്ചാബ്ൽ നടന്ന കൂട്ടകുരുൽകല്കും പോലീസിന്റെ അതിക്രമങ്ങളും അടകമുള്ള അനീൽകല്കെതിരെ ഉള്ള അന്വേഷണങ്ങളെ അവർ പിന്തുണച്ചു.

സംഘടന രൂപികരണം -ലോയെര്സ് കളക്ടിവ്[തിരുത്തുക]

അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാൽല്ക് വേണ്ട നിയമ സഹായംൽല്കുക എന്ന ലക്ഷ്യത്തോടെ ആണ് ലോയെര്സ് കളക്ടിവ് ആരംഭിച്ചത്.ഇതിന്റെ അധ്യതെ സെക്രെടരിയും ഇന്ദിര ജയ്സിങ്ങ് ആയിരുന്നു.1986-ൽ ഇന്ത്യൻ നിയമ സംഹിതയുടെ പശ്ചാത്തലത്തിൽ സാമൂഹിക നീതിയും സ്ത്രീകളുമായി ബന്ധപെട്ട വിഷയങ്ങളം കൈകാര്യം ചെയുനതിനായി "ദി ലോയെര്സ്" എന്നൊരു മാസിക ആരംഭിച്ചു.

അംഗീകാരങ്ങൾ[തിരുത്തുക]

വിവിധ ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുകുകയും ഇന്ത്യയെ പ്രതിനിധീകരികുകയും ചെയ്തിടുണ്ട്.ലണ്ടനിലെ ഇന്സ്ടിട്യൂട്റ്റ് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡിസിൽ വിശിഷ്‌ടാംഗത്വവു ന്യുയോര്കിലെ കൊളുംബിയ യുനിവേര്സിടിയിൽ സന്ദര്ഷക അദ്ധ്യാപിക പദവിയും ലഭിചിടുണ്ട്. സ്തീൽല്കെതിരയുള്ള അതിക്രമങ്ങൾ തടയുനതിനുവേണ്ടി യുഎൻ രൂപീകരിച്ച അന്താരാഷ്ട്ര സമിതിയിൽ അംഗമായിരുന്നു.

അധസ്ഥിതതര്ക് വേണ്ടിയുള്ള നിരന്തന്തരമായ പ്രവര്ത്തനങ്ങളെ മാനിച്ചുകൊണ്ടും അഴിമതികെതിരയുള്ള വ്യക്തമായ ചേരി ചെരയ്മയ്കും "റോട്ടറി മാനവ് സേവ പുരസ്കാർ "ലഭിച്ചു.സാമൂഹിക വിഷയങ്ങളിലെ നിരന്തര ഇടപെടലുകളും പ്രതേകിച്ചു സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ഉള്ള അഹോരാത്ര പ്രവര്തനങ്ങളെയും അടിസ്ഥാന സൌകര്യങ്ങൾ പോലും ലഭികാത്ത നിരാലംബരായ ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള പ്രവര്ത്തനങ്ങളെ മാനിച്ചുകൊണ്ട് 2009-ൽ ഇന്ത്യൻ ഗവണ്മെന്റ് ഇന്ദിര ജയ്സിങ്ങിനു പദ്മശ്രീൽല്കി ആദരിച്ചു.Fortune മാഗസിൻ പുറത്തുവിട്ട ലോകത്തിലെ 50 മികച്ച നേതാക്കളിൽ ഒരാൾ..

അവലംബം[തിരുത്തുക]

  1. "Indira Jaising (India)" (PDF). United Nations Human Rights - Office of the High Commissioner. Retrieved 15 June 2018.
  1. http://www.legallyindia.com/tag/indira-jaisingh


ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • Woman Against Family - blog entry by Jaising written on the first anniversary of the domestic violence act
  • Contempt, the flavour of the season- Indira Jaising writes: Why Attorney General and the Central Government’s contempt of court petitions against Advocate Prashant Bhushan stand on thin ice
"https://ml.wikipedia.org/w/index.php?title=ഇന്ദിര_ജയ്സിങ്ങ്&oldid=3445823" എന്ന താളിൽനിന്ന് ശേഖരിച്ചത്