ഇന്ദിരാ പൊതുവാൾ
ഇന്ദിരാ പൊതുവാൾ | |
---|---|
ജനനം | ഇന്ദിര തൃശ്ശൂർ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | വാർത്താവതാരക |
അറിയപ്പെടുന്നത് | ആൾ ഇന്ത്യാ റേഡിയോ ഇംഗ്ലീഷ് വാർത്താവതാരക |
ആൾ ഇന്ത്യാ റേഡിയോ ഇംഗ്ലീഷ് വാർത്താവതാരകയായിരുന്നു ഇന്ദിരാ പൊതുവാൾ(ജനനം 1926).[1]
ജീവിതരേഖ[തിരുത്തുക]
തിരുവിതാംകൂർ ആർക്കിയോളജി/മ്യൂസിയം ഡയറക്ടറായ ആർ.വാസുദേവ പൊതുവാളിന്റെ മകളാണ്. അണ്ണാ സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബി.എ. ഓണേഴ്‌സ് പാസായി. 1949ൽ ട്രാവൻകൂർ റേഡിയോയിൽ അനൗൺസറായി ഇന്ദിരാപൊതുവാളിനെ നിയമിച്ചു. ഇന്ദിരാപൊതുവാളാണ് ആദ്യമായി ഇംഗ്ലീഷിൽ വാർത്തകൾവായിക്കുന്നത്. 1951ൽ കോഴിക്കോട് നിലയം പ്രക്ഷേപണം തുടങ്ങി ഒരു വർഷത്തിനുശേഷം അവിടെ പ്രോഗ്രാം അസിസ്റ്റന്റായിയും ഇന്ദിരാപൊതുവാൾ പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ സഹപ്രവർത്തകനായിരുന്ന ഇ.എം.ജെ. വെണ്ണിയൂരിനെ 1954 ജൂലൈ 4 ന് വിവാഹം കഴിച്ചു. 34 വർഷത്തെ ആകാശവാണി ജീവിതത്തിനൊടുവിൽ 1984ൽ പ്രോഗ്രാം എക്‌സിക്യുട്ടീവായി ഇന്ദിരപൊതുവാൾ വിരമിച്ചു.[2]
അവലംബം[തിരുത്തുക]
- ↑ https://www.keralawomen.gov.in/index.php/ml/node/292
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-07-27.