ഇന്ത്യ അമേരിക്ക ആണവക്കരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയും അമേരിക്കൻ ഐക്യനാടുകളും തമ്മിൽ സമാധാന ആവശ്യങ്ങൾക്കുള്ള ആണവസാങ്കേതികവിദ്യയും ആണവ് ഇന്ധനവും കൈമാറുന്നതിനുള്ള ഉഭയകക്ഷികരാറാ‍ണ് ഇന്ത്യ അമേരിക്ക ആണവക്കരാർ.

നാൾവഴി[തിരുത്തുക]

  • 1968 ആണവ നിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പിടിലെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.
  • 1974 മെയ് 18: ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി.
  • 1978 മാർച്ച് 10: അമേരിക്കൻ പ്രസിഡൻറ് ജിമ്മി കാർട്ടർ എൻ.പി.ടി യിൽ ഒപ്പു വെച്ചു.(ഇതോടെ അമേരിക്ക ഇന്ത്യയിലേക്ക് ആണവ ഉല്പന്നങ്ങൾ കയറ്റി അയക്കുന്നതിന് വിലക്കേർപ്പെടുത്തി.)
  • 1998 മെയ് 11-13: ഇന്ത്യ അഞ്ച് ഭൂഗർഭ ആണവ പരീക്ഷണങ്ങൾ നടത്തി.
  • 2005 ജൂലൈ 18: ഇന്തോ-അമേരിക്ക ആണവകരാർ എന്ന ആശയം അമേരിക്കൻ പ്രസിഡൻറ് ജോർജ്ജ് ബുഷും ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും വാഷിംഗ്ടണിൽ സംയുക്ത വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു.
  • 2006 മാർച്ച് 1: ചരിത്രത്തിലാദ്യമായി ജോർജ്ജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്നു.
  • 2006 മാർച്ച് 3: സമാധാന ആണവപരീക്ഷണത്തിന് പരസ്പര സഹകരണത്തിനായി ഇരുരാജുങ്ങളും ധാരണയിലെത്തിയതായി ബുഷും സിങ്ങും ഇന്ത്യയിൽ വെച്ച് പ്രഖ്യാപിക്കുന്നു.