Jump to content

ഇന്ത്യൻ സയൻസ് കോൺഗ്രസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൽക്കട്ട ആസ്ഥാനമായുള്ള,1914 ല് ആരംഭിച്ച ഇന്ത്യൻ സയൻസ് കോൺഗ്രസ്‌ അസോസിയേഷൻ എല്ലാ വർഷവും ജനുവരി ആദ്യത്തെ ആഴ്ചയിൽ വാർഷിക സമ്മേളനം കൂടുന്നു. ഈ വര്ഷം നടന്ന 98 ആം സമ്മേളനം , ചെന്നയിലെ എസ. ആർ. എം. സർവകലാശാലയിൽ , 2010 ജനുവരി 3 നു ഇന്ത്യൻ പ്രധാനമന്ത്രി. ഡോക്ടർ മൻമോഹൻ സിംഗ് ഉദ്ഘാടനം ചെയ്തു. സങ്കുചിത നേട്ടങ്ങൾക്കായി ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത പുലർത്തണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹം തുടർന്നു : " പുറം തോടിനു പുറത്തു വന്ന് യുവശാസ്ത്രഞ്ജർ വലുതായി ചിന്തിക്കട്ടെ. നമ്മുടെ സാമ്പത്തിക പുരോഗതിയും ജനങ്ങളുടെ ആരോഗ്യവും രാജ്യ സുരക്ഷയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളച്ചയെ ആശ്രയിച്ചാണ് .ഇക്കാര്യം മസ്സിലാക്കിയാണ് സർക്കാർ ശാസ്ത്ര ഗവേഷണങ്ങൾക്ക്‌ പ്രാമുഖ്യം നൽകുന്നത്. .ശാസ്ത്രഞ്ജർ , അവർക്ക് വേണ്ടി പണം മുടക്കുന്നവരുടെ വെറും തൊഴിലാളികളല്ല. പല വലിയ കണ്ടുപിടിത്തങ്ങളും സംമൂഹത്തിനു മുന്നിൽ പുതിയ സാങ്കേതിക സാദ്ധ്യ തകൾക്കും നേട്ടങ്ങൾക്കും വഴി ഒരുക്കിയെങ്കിലും ,ചിലപ്പോൾ അവ അത്യന്തം വിനാശകരമായ കാര്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടു. ശാസ്ത്രം മനുഷ്യന്റെയും സമൂഹത്തിന്റെയും പുരോഗതിക്കു ഉപയുക്തമാകണമെങ്കിൽ അത് മൂല്യാധിഷ്ഠiതം ആയിരിക്കണം " .

ഐവി ലീഗ് സർവകലാശാലകളുടെ മാതൃകയിൽ , സർക്കാർ നിയന്ത്രണം ഇല്ലാത്ത നവരത്ന സർവകലാശാലകൾ തുടങ്ങുമെന്ന് കേന്ദ്ര ശാസ്ത്ർ സാങ്കേതിക വകുപ്പ് മന്ത്രി കപിൽ സിബിൽ പറഞ്ഞു. . എഴയിരത്തിൽപ്പരം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം അഞ്ചു ദിവസം നീണ്ടു നിൽക്കും. "ഇന്ത്യൻ സർവകലാശാലകളിലെ വിദ്യ്യഭ്യാസ ഗുണനിലവാരവും ശാസ്ത്ര ഗവേഷണത്തിലെ ശ്രേഷ്ഠത" എന്നതുമാണ്‌ ഈ വർഷത്തെ ചർച്ചാ വിഷയം.

നോബൽ സമ്മാന ജേതാക്കളായ അമർത്യ സെൻ, വെങ്കിടരാമകൃഷ്ണൻ, അദ യോനത്, തോമസ്‌ സ്ടിട്സു, റ്റിം ഹന്റ് , മാർട്ടിൻ ഷാളിഫ് എന്നിവരാണ് സംബന്ധിക്കുന്നവരിൽ പ്രമുഖർ.. വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക് ജവഹർലാൽ നെഹ്‌റു അവാർഡ്‌ നൽകുന്നതിനു പുറമേ, 27 പ്രശസ്ത ശാസ്ത്രഞ്ഞർക്കും ഇന്ത്യൻ സയൻസ് കോൺഗ്രസ്‌ അസോസിയേഷൻ അവാർഡുകൾ നൽകും. പ്രൊഫ്‌. കെ. സീ പാണ്ടേ ആണ് അസോസിയേഷൻ അദ്ധ്യക്ഷൻ.

അവലംബം:

  1. http://timesofindia.indiatimes.com/city/chennai/PM-to-open-Science-Congress-today-6-Nobel-laureates-on-way/articleshow/7207528.
  2. http://sciencecongress.nic.in/html/89sc.html
  3. http://maadhyamam.com/news/31691/110103#[പ്രവർത്തിക്കാത്ത കണ്ണി]
  4. http://indianexpress.com/news/Think-big--PM-to-younng-scintists/732901