ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
Izatnagar-ലെ IVRI-യുടെ പ്രവേശനകവാടം | |
| തരം | ഗവേഷണം സ്ഥാപനം |
|---|---|
| സ്ഥാപിതം | 1889 |
| ഡയറക്ടർ | ഡോ. ത്രിവേണി ദത്ത് (ആക്ടിങ്)[1] |
അദ്ധ്യാപകർ | 250 |
| 350 | |
| സ്ഥലം | ബറേലി, ഉത്തർപ്രദേശ്, ഇന്ത്യ |
| ക്യാമ്പസ് | അർബൻ |
| വെബ്‌സൈറ്റ് | www |
വെറ്ററിനറി മെഡിസിൻ മേഖലയിലും അനുബന്ധ ശാഖകളിലുമുള്ള ഒരു ഗവേഷണ സ്ഥാപനമാണ് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IVRI). ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഇസത്‌നഗറിലാണ് ഇതിന്റെ ആസ്ഥാനം. മുക്തേശ്വർ, ബാംഗ്ലൂർ, പാലംപൂർ, പൂനെ, കൊൽക്കത്ത, ശ്രീനഗർ എന്നിവിടങ്ങളിൽ ഇതിന് പ്രാദേശിക കാമ്പസുകളുണ്ട്. മുമ്പ് ഇംപീരിയൽ ബാക്ടീരിയോളജിക്കൽ ലബോറട്ടറി എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 1925-ൽ ഇംപീരിയൽ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നാക്കി മാറ്റി. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ കീഴിലാണ് ഇതിന്റെ പ്രവർത്തനം. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ശുപാർശ പ്രകാരം 1983 നവംബർ 16-ന് 1956-ലെ യു.ജി.സി. ആക്ടിന്റെ സെക്ഷൻ 3 അനുസരിച്ച് ഇതിന് കൽപിത സർവ്വകലാശാല പദവി നൽകി.
- കണ്ണേബോയിന നാഗരാജു, ബിംഗ്ഹാംടൺ യൂണിവേഴ്സിറ്റിയിലെ സ്ഥാപക ചെയർമാൻ.[2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.ivri.nic.in/about/director.aspx
- ↑ Pharmacy, Kanneboyina Nagaraju Professor; Founding Chair School of. "Kanneboyina Nagaraju - Faculty and Staff - School of Pharmacy and Pharmaceutical Sciences | Binghamton University". School of Pharmacy and Pharmaceutical Sciences - Binghamton University (in ഇംഗ്ലീഷ്). Archived from the original on 2018-12-11. Retrieved 2018-12-10.
{{cite web}}: CS1 maint: multiple names: authors list (link)