ഇന്ത്യൻ മിലിട്ടറി അക്കാഡമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ മിലിട്ടറി അക്കാഡമി
ആദർശസൂക്തംवीरता और विवेक
തരംMilitary Academy
സ്ഥാപിതം1 October 1932
CommandantLieutenant General Rajinder Singh Sujlana, PVSM, AVSM, VSM
സ്ഥലംDehradun, Uttarakhand, India
നിറ(ങ്ങൾ)Blood red and Steel Grey
        

ഇന്ത്യയിൽ കരസേനയിലെ ഉയർന്ന തസ്തികകളിലേക്ക് ഉദ്യോഗസ്ഥന്മാരെ പരിശീലിപ്പിച്ചെടുക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്ഇന്ത്യൻ മിലിട്ടറി അക്കാദമി. ഇത് 1931-ൽ ഡെറഡൂണിൽ സ്ഥാപിതമായി. ആരംഭകാലത്ത് മിലിട്ടറികോളജ് എന്നായിരുന്നു പേർ. ശരിയായ പരിശീലനം 1932-ൽ ആരംഭിച്ചു. ആദ്യബാച്ച് പരിശീലനം കഴിഞ്ഞ് 1934-ൽ പുറത്തിറങ്ങി. ആരംഭകാലത്ത് രണ്ടര കൊല്ലമായിരുന്ന പരിശീലന കാലാവധി രണ്ടാം ലോകയുദ്ധകാലത്ത് ആറുമാസമായി ചുരുക്കി.[1][2]

പ്രവേശന രീതി[തിരുത്തുക]

പൂനയിലെ ഖഡക്‌വാസലയിലുള്ള നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്നും[3] മൂന്നു വർഷത്തെ പരിശീലനം കഴിഞ്ഞു വരുന്ന കേഡറ്റുകൾക്ക് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ഒരു വർഷത്തെ പരിശീലമാണ് നൽകിവരുന്നത്. സർവീസ് സെലക്ഷൻ ബോർഡും[4] യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും[5] നടത്തുന്ന പ്രവേശന പരീക്ഷകളിൽ വിജയികളാകുന്നവരെയും അക്കാഡമി പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നു. ഈ കേഡറ്റുകൾക്ക് 21 വയസ്സിൽ കവിയാൻ പാടില്ല. ഇന്റർമെഡിയറ്റോ തുല്യതാ പരീക്ഷയോ പാസായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 1974 ജനുവരി മുതൽ അക്കാഡമി നേരിട്ട് 18 മാസത്തെ പരിശീലനത്തിന് തിരഞ്ഞെടുത്തു തുടങ്ങി. സാങ്കേതിക ബിരുദധാരികൾക്ക് ഒരു വർഷത്തെ പരിശീലനം മാത്രം ചെയ്താൽ മതിയാകും.

കമ്മിഷൻഡ് ഓഫീസേഴ്സ്[തിരുത്തുക]

പൂനയിലുള്ള ആർമി കേഡറ്റ് കോളജിൽ നിന്ന്[6] പാസായി സൈനിക സേവനം അനുഷ്ഠിക്കുന്നവർ കമ്മീഷൻഡ് ഓഫീസേഷ്സ് റാങ്കിനു വേണ്ടി പരിശീലനം നേടുന്നതിന് ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ ചേരാറുണ്ട്. ഇത്തരത്തിൽ പ്രവേശനം കിട്ടുന്നതിന് കുറഞ്ഞപക്ഷം താഴെപറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

  1. എസ്. എസ്. എൽ. സി പാസായിരിക്കണം
  2. സർവീസ് സെലക്ഷൻ ബൊർഡിന്റെ പരീക്ഷയിൽ ജയിച്ചിരിക്കണം
  3. 27 വയസിൽ കവിയാൻ പാടില്ല.

കരസേനയുടെ ഓഫീസേഷ്സ് ട്രയിനിങ് യൂണിറ്റിൽനിന്ന്[7] ബിരുദമെടുത്തവരിൽ അർഹതയുള്ള ചിലർക്കും എൻ. സി. സി. യുടെ[8] ഓഫീസേഴ്സ് ട്രയിനിങ് യൂണിറ്റിൽനിന്നു വരുന്ന 22 വയസ്സിനു താഴെ പ്രായമുള്ള ബിരുദധാരികൾക്കും ഇവിടെ പരിശീലനം നൽകാറുണ്ട്. ഈ തരത്തിൽപ്പെട്ടവരുടെ പരിശീലനകാലം ഒരു വർഷമാണ്. ഇങ്ങനെ വിവിധരീതിയിൽ പ്രവേശനം നേടുന്നവരുടെ പഠനവിഷയങ്ങളും വ്യത്യസ്തമായിരിക്കും. റെജിമെന്റൽ കേഡറ്റ്സ് എന്ന പേരിലാണ് ഇവരെല്ലാം അറിയപ്പെടുന്നത്. പരിശീലനം പൂർത്തിയാക്കുന്നതോടെ ഇവർ ഒരേ കേഡറ്റ്കോറിലെ അംഗങ്ങളായിതീരും.

പഠിക്കാനുള്ള വിഷയങ്ങൽ[തിരുത്തുക]

ഇവിടെപഠിക്കാനുള്ള വിഷയങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു:

  1. വിദ്യാഭ്യാസപരം
  2. സൈനികം

വിദ്യാഭ്യാസപരം[തിരുത്തുക]

  1. നിർബന്ധിത വിഷയങ്ങൾ
  2. ഐഛിക വിഷയങ്ങൾ

നിർബന്ധിത വിഷയങ്ങൾ[തിരുത്തുക]

നിർബന്ധിത വിഷയങ്ങളിൽ ഇംഗ്ലീഷ് അല്ലെങ്കിൽ മറ്റേതെങ്കിലും വിദേശഭാഷ, ഇന്ത്യാ ചരിത്രം, സൈനിക ചരിത്രം, രാഷ്ട്രമീമാംസ മുതലായവ പഠിച്ചിരിക്കണം.

ഐഛിക വിഷയങ്ങൾ[തിരുത്തുക]

ഐഛിക വിഷയങ്ങളിൽ പ്രധാനമായും ശാസ്ത്ര വിഷയങ്ങൾ, ശാസ്ത്രേതര വിഷയങ്ങൾ എന്നീ വിഭാഗങ്ങളാണ് ഉൾക്കൊള്ളുന്നത്. ഗണിതശാസ്ത്രം എല്ലാ വിഭാഗകാർക്കും നിർബന്ധമായി പഠിക്കേണ്ട വിഷയമാണ്. പരിശീലനം കഴിയുന്നവർക്ക് കുറഞ്ഞത് ആ വിഷയത്തിലെ ബിരുദധാരികൾക്കുള്ള അറിവ് ഉണ്ടാക്കിയെടുക്കലാണ് അക്കാദമിയുടെ ലക്ഷ്യം.

സൈനികം[തിരുത്തുക]

സൈനിക പരിശീലന വിഷയങ്ങൾ

  • യുദ്ധതന്ത്രപരിശീലനം
  • ആയുധപരിശീലനം
  • കായികപരിശീലനം
  • ഭൂപടപഠനം
  • നേതൃത്വ പരിശീലനം
  • ഭരണപരമായ പരിശീലനം മുതലായവയാണ്.

സൈനിക വിഷയങ്ങളിലെല്ലാം പരിപൂർണ്ണപരിജ്ഞാനം ഉണ്ടായിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. കൃത്യനിഷ്ഠ പാലിക്കാനുള്ള പരിശീലനം കിട്ടതക്ക വിധമാണ് അക്കാദമിയിലെ അനുദിന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പരിശീലനകാലം തികച്ചും ക്ലേശം നിറഞ്ഞതാണ്.

അക്കാദമിയുടെ തലവൻ[തിരുത്തുക]

മേജർജനറൽ പദവിയിലുള്ള സൈനിക മേധാവിയാണ് ഇതിന്റെ തലവൻ. പരിശീലിപ്പിക്കുന്നർ, പരിശീലനം നേടുന്നവർ മറ്റുദ്യോഗസ്ഥർ തുടങ്ങി ആയിരങ്ങൾ താമസിക്കാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. അക്കാദമിയിൽ പരിശീലനം ലഭിക്കുന്നതിനു വേണ്ടിവരുന്ന ചെലവുകൾ ശമ്പളം എന്ന നിലയ്ക്കോ, വിദ്യാഭ്യാസ വേതനമായോ മറ്റേതെങ്കിലും തരത്തിലോ ഏറിയപങ്കും സർക്കാർതന്നെ വഹിക്കുന്ന പതിവാണ് നിലവിലുള്ളത്. നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ധനശേഷിയുള്ളവരുടെ കാര്യത്തിൽ ചെറിയ വ്യത്യാസമുണ്ടായിരിക്കും. പരിശീലനം വിജയകരമായി പുർത്തിയാക്കുന്നതോടെ ഓരോ കേഡറ്റും കരസേനയിലെ കമ്മിഷൻഡ് ഓഫിസർ ആയിത്തീരുന്നു. സെക്കൻഡ് ലെഫ്റ്റനൻഡ് പദവിയാണ് ആദ്യമായി ലഭിക്കുന്നത്. തുടർന്നുള്ള ഉയർച്ചക്ക് അക്കാദമിയിലെ പരിശീലനം വളരെയേറെ പ്രയോജനം ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. http://imadehradun.batchmates.com/ Archived 2012-02-25 at the Wayback Machine. Indian Military Academy (IMA)
  2. http://mod.nic.in/samachar/dec15-20/html/ch4.htm Indian Military Academy Through the Ages
  3. http://nda.nic.in/html/nda-admission-details.html National Defence Academy, NDA Pune | Admission Details
  4. http://www.upscexam.com/notification/indian_defence/Service-Selection-Board-SSB-Test.html Archived 2012-02-21 at the Wayback Machine. Service Selection Board – SSB Interview Procedure
  5. http://www.upsc.gov.in/ UNION PUBLIC SERVICE COMMISSION
  6. http://www.cavalierindia.com/training_army_cadet_college.php Archived 2012-03-12 at the Wayback Machine. Army Cadet College - cavalierindia.com
  7. http://www.careersinthemilitary.com/index.cfm?fuseaction=services.army_officer Army Reserve Officers' Training Corps - Careers in the Military ::
  8. http://www.psgtech.edu/ncc/02NccInfo.html National Cadet Corps - NCC

പുറംകണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]