ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1893 ൽ ബംഗാളിൽ സ്ഥാപിതമായ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയിലെ ആദ്യ ഫുട്ബോൾ അസോസിയേഷനാണ്. "സന്തോഷ്" എന്ന കൊച്ചു നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന സർ മന്മഥനാഥ് റോയ് ചൗധരി ഐഎഫ്എയുടെ ഇന്ത്യക്കാരനായ ആദ്യ പ്രസിഡന്റായിരുന്നു. മന്മഥനാഥ് റോയ് ചൗധരിയുടെ സ്മരണാർത്ഥമാണ് അന്തർ സംസ്ഥാന ഫുട്ബോൾ മത്സരമായ സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള ട്രോഫി ഐഎഫ്എ സംഭാവന ചെയ്തത്.