Jump to content

ഇന്ത്യൻ പാർട്ണർഷിപ്പ് നിയമം (1932)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ പാർട്ണർഷിപ്പ് നിയമം (1932)
An Act to define and amend the law relating to partnership.
സൈറ്റേഷൻz No. 9 of 1932
നിയമം നിർമിച്ചത്Parliament of India
അംഗീകരിക്കപ്പെട്ട തീയതി8 April 1932
നിലവിൽ വന്നത്1 October 1932 except section 69 which came into force on the 1st day of October 1933.
Committee report
Keywords
extends to the whole of India except for Jammu and Kashmir.
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ

പങ്കാളിത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം വ്യവസ്ഥാനുസാരിയാക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യയുടെ പാർലമെന്റ് നടപ്പിലാക്കിയ നിയമമാണ് ഇന്ത്യൻ പാർട്ണർഷിപ്പ് നിയമം (1932). ഈ നിയമത്തിന് 1932 ഏപ്രിൽ 8 ന് ഗവർണർ ജനറലിന്റെ അംഗീകാരം ലഭിച്ചു. അതേവർഷം ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഈ നിയമത്തിന് മുൻപ് ഇന്ത്യയിലെ പങ്കുപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ കരാർ നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചായിരുന്നു നടന്നുവന്നത്. പരിമിത ബാദ്ധ്യതാ പാർട്ണർഷിപ്പ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി ഈ നിയമത്തിന് ബന്ധമില്ല. അവ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് 2008 എന്ന നിയമത്തിലെ വ്യവസ്ഥകൾപ്രകാരമാണ് പ്രവർത്തിക്കുന്നത്.[1]

അവലംബം

[തിരുത്തുക]
  1. പാർട്ണർഷിപ്പ് ആക്ട് - വക്കീൽ നം.1 വെബ്സൈറ്റ്, archived from the original on 2011-08-31, retrieved 2012 ഡിസംബർ 21 {{citation}}: Check date values in: |accessdate= (help)