ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
JIH HQs.jpg
രൂപീകരണം26 ഓഗസ്റ്റ് 1941 (1941-08-26)
ആസ്ഥാനംഅബുൽ ഫസൽ എൻക്ലേവ്
Location
സയ്യിദ് സആദത്തുല്ല ഹുസൈനി
Affiliationsഇസ്‌ലാമിസം, ഇസ്‌ലാം
വെബ്സൈറ്റ്jamaateislamihind.org

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ (ഇംഗ്ലീഷ്: Jamaat-e-Islami Hind) ഇന്ത്യയിലെ സ്വതന്ത്രമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ്. മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രസ്ഥാനം ഇടപെട്ടു കൊണ്ടിരിക്കുന്നു. സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് അഖിലേന്ത്യാ അമീർ.[1]

ചരിത്രം[തിരുത്തുക]

അവിഭക്ത ഇന്ത്യയിൽ 1941[2] ആഗസ്റ്റ് 26-ന്‌ സയ്യിദ് അബുൽ അ‌അ്‌ലാ മൗദൂദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ ജമാ‌അത്തെ ഇസ്‌ലാമി രൂപം കൊണ്ടത്.[3] ഇന്ത്യാ- പാക് വിഭജനാനന്തരം 1948 ഏപ്രിലിൽ അലഹബാദിൽ വെച്ച് മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നൽകി. ഇതേ സമയം ജമ്മു-കശ്മീരിലെ പ്രവർത്തകർ സ്വതന്ത്രമായി ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമിക്കും രൂപം നൽകി.[4]

നേതൃത്വം[തിരുത്തുക]

ദൗത്യം[തിരുത്തുക]

ഇസ്‌ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാ‌അത്ത് വിശ്വസിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് (ഇഖാമത്തുദീൻ) ജമാഅത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു. മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു.[5]

ജനസേവന സംരംഭങ്ങൾ[തിരുത്തുക]

ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനസേവന സംരംഭമാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സന്നദ്ധ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ്. പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത ട്രസ്റ്റുകളും സൊസൈറ്റികളും രൂപവത്കരിച്ചുകൊണ്ട് രൂപീകരിച്ച വിഷൻ 2016 പദ്ധതിയാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മുഖ്യ ഊന്നൽ. നൂറോളം ഏജൻസികളുമായി സഹകരിച്ചാണ് വിഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. 55 ബില്ല്യൻ ഇന്ത്യൻ രൂപ ($ 125 million) രൂപയുടേതാണ് പദ്ധതി[6].

വിവിധ സംസ്ഥാനങ്ങളിൽ[തിരുത്തുക]

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകളോ ഉപശാഖകളോ ആയി പ്രവർത്തിക്കുന്നു. പ്രധാന സോണുകൾ 19 എണ്ണമാണ്. ജമ്മു കാശ്മീർ ഒഴികെ എല്ലായിടത്തും ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്[7].

  • കേരള
  • തമിഴ്നാട്
  • ആന്ധ്രാ പ്രദേശ്
  • ആസ്സാം-നോർത്ത്
  • ആസ്സാം-സൗത്ത്
  • ബീഹാർ
  • ഡെൽഹി &ഹരിയാന
  • ഗുജറാത്ത്
  • മധ്യപ്രദേശ്
  • കർണ്ണാടക
  • ഉത്തർപ്രദേശ്-വെസ്റ്റ്
  • ഉത്തർപ്രദേശ്-ഈസ്റ്റ്
  • പഞ്ചാബ് &ഹിമാചൽ പ്രദേശ്
  • ഝാർഖണ്ഡ്
  • മധ്യപ്രദേശ്
  • മഹാരാഷ്ട്ര
  • രാജസ്ഥാൻ
  • പശ്ചിമബംഗാൾ
  • ചണ്ഡീഗഢ്

നിരോധനഘട്ടം[തിരുത്തുക]

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അനേകം അപവാദങ്ങൾ സംഘടനയുടെ മേൽ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തും ബാബറി മസ്ജിദ്‌ തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടർന്ന് 1992-ലും ജമാഅത്തെ ഇസ്‌ലാമിയെ ഭാരതസർക്കാർ‍ നിരോധിച്ചിരുന്നു. ആദ്യ തവണ അടിയന്തരാവസ്ഥ അവസാനിച്ചതിനെ തുടർന്ന് നിരോധം നീക്കി. രണ്ടാം തവണ 1994-ൽ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു.[8]

ജമാഅത്തെ ഇസ്‌ലാമിയെപ്പറ്റി പ്രമുഖർ[തിരുത്തുക]

വിമർശനങ്ങൾ[തിരുത്തുക]

ഇന്ത്യയുടെ ഭരണഘടനയേയും ഭരണ-നിയമവ്യവസ്ഥകളേയും അംഗീകരിക്കാത്തതും ഇടതു തീവ്രവാദ, മത തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നതുമായ സംഘടനയാണിതെന്നു 2014-ൽ കേരളാ ആഭ്യന്തരവകുപ്പ് കേരളാ-ഹൈക്കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ സംഘടന വിമർശിക്കപ്പെട്ടിട്ടുണ്ട്.[13]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://jihkerala.org/jih-new-leadership
  2. Encyclopaedia Dictionary Islam Muslim World-Volume 2. E.J Brill. p. 437. ശേഖരിച്ചത് 3 ഒക്ടോബർ 2019.
  3. http://www.jamaateislamihind.org/index.php?do=category&id=125&blockid=31
  4. http://www.jamaateislamihind.org/index.php?do=category&id=125&blockid=31
  5. http://jihkerala.org/jamaat/aims.htm
  6. An action plan to ‘emancipate’ Indian Muslims - Thainindian.com August 6th, 2008
  7. http://www.jamaateislamihind.org/index.php?do=category&id=121&blockid=31
  8. "ജമാഅത്തെ ഇസ്‌ലാമിയുടെ പത്രക്കുറിപ്പുകൾ". ശേഖരിച്ചത് 2007-03-28.
  9. [1].
  10. [2].
  11. [3].
  12. [4].
  13. "ജമാ അത്തെ ഇസ്‌ലാമി ഹിന്ദ് ഭരണ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ല: ആഭ്യന്തര വകുപ്പ്". മലയാള മനോരമ. ജനുവരി 29, 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-01-29 14:46:27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 29. Check date values in: |archivedate= (help)