ഇന്ത്യൻ എയർലൈൻസ് വിമാനം 814
ദൃശ്യരൂപം
വിമാനറാഞ്ചൽ ;ചുരുക്കം | |
---|---|
തീയതി | 24 ഡിസംബർ 1999 – 1 ജനുവരി 2000 |
സംഗ്രഹം | വിമാനറാഞ്ചൽ |
യാത്രക്കാർ | 178 |
സംഘം | 15 |
പരിക്കുകൾ (മാരകമല്ലാത്തത്) | 17 |
മരണങ്ങൾ | 1 (റിബൻ കത്യാൽ) |
അതിജീവിച്ചവർ | 177 |
വിമാന തരം | എയർബസ് 3200 |
ഓപ്പറേറ്റർ | ഇന്ത്യൻ എയർലൈൻസ് |
ഫ്ലൈറ്റ് ഉത്ഭവം | ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം കാഠ്മണ്ഡു, നേപ്പാൾ |
ലക്ഷ്യസ്ഥാനം | ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഡൽഹി, ഇന്ത്യ |
നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലെ ഡൽഹിയിലുള്ള ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു യാത്രക്കാരുമായി വരികവെ പാകിസ്താനിലെ തീവ്രവാദി സംഘടനയായ ഹർക്കത്തുൾ-മുജാഹിദ്ദീൻ റാഞ്ചിയ വിമാനമായിരുന്നു ഇന്ത്യൻ എയർലൈൻസ് വിമാനം 814.
വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനു ശേഷം ഇന്ത്യൻ സമയം 17:30-നാണ് റാഞ്ചിയത്. റാഞ്ചിയ വിമാനം ലാഹോർ, അമൃത്സർ, ദുബായ് എന്നിവിടങ്ങളിൽ ഇറക്കിയ ശേഷം കാന്ദഹാർ എയർപ്പോട്ടിൽ ഇറക്കി. ഇന്ത്യൻ ജയിലിൽ കഴിയുന്ന മൂന്ന് തീവ്രവദികളെ വിട്ടയച്ച ശേഷമാണ് ഏഴു ദിവസത്തെ റാഞ്ചൽ നാടകം അവസാനിച്ചത്.