ഇന്ത്യൻ ഇങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Example of India ink on paper, Zeedijk by Gustaaf Sorel, (1939)

മാഞ്ഞുപോകാത്ത, ഒരുതരം കറുത്ത മഷി ആണ് ഇന്ത്യൻ ഇങ്ക് . വിളക്കുകരി വെള്ളത്തിൽ കലക്കി അറബിപ്പശ, ജലാറ്റിൻ, ഗ്ലൂ, ഡെക്‌സ്ട്രിൻ, ബോറാക്‌സിന്‍, അലിയിച്ച ഷെല്ലാക് എന്നിവയിൽ ചിലതുചേർത്ത് ഉറപ്പുവരുത്തി ഇതുണ്ടാക്കുന്നു. ഖര-ദ്രവ- രൂപങ്ങളിൽ വിപണിയിൽ ലഭിക്കുന്ന ഇന്ത്യൻ ഇങ്ക് ചിത്രരചനയ്ക്ക് ഉപയോഗിക്കുന്നു. ഇന്ത്യയിലും ചൈനയിലും പ്രാചീനകാലം മുതൽക്കേ ഇത് പ്രചാരത്തിലിരുന്നു.

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഇങ്ക്&oldid=3131118" എന്ന താളിൽനിന്ന് ശേഖരിച്ചത്