ഇന്ത്യയിലെ വൈകല്യമുള്ളവർക്കുള്ള യാത്രാസൗജന്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാരീരിക-മാനസിക വൈകല്യമുള്ളവർക്ക് ബസ്, തീവണ്ടി, വിമാനം തുടങ്ങിയ യാത്രാ മാധ്യമങ്ങളിൽ സൗജന്യങ്ങൾ അനുവദിച്ചിട്ടുണ്ട്. [1]

ബസുകളിൽ[തിരുത്തുക]

അംഗവൈകല്യം സംഭവിച്ചവർക്ക് ബസ്സുകളിൽ യാത്രാ സൗജന്യം ലഭ്യമാണ്. ഓരോ സംസ്ഥാനത്തും ഓരോ നയങ്ങളാണ് ഉള്ളത്.

തീവണ്ടി[തിരുത്തുക]

അന്ധർക്ക്[തിരുത്തുക]

റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം, ഒറ്റയ്ക്കോ അല്ലെങ്കിൽ മറ്റൊരാളുടെ സഹായത്തോടുകൂടിയോ യാത്രചെയ്യുന്ന അന്ധർക്ക് യാത്രാസൗജന്യം ലഭിക്കുന്നതാണ്. ഈ സൗജന്യം ലഭിക്കുന്നതിനായി സർക്കാർ വൈദ്യന്റെയോ, രജിസ്റ്റർ ചെയ്ത വൈദ്യന്റെയോ യോഗ്യതാപത്രം സമർപ്പിക്കേണ്ടതാണ്.

യാത്രാസൗജന്യത്തിനുള്ള യോഗ്യതാപത്രം സ്റ്റേഷൻ മാസ്റ്റർ ടിക്കറ്റ് നൽകുന്ന വേളയിൽ നൽകുന്നതാണ്. ഇതിനായി അന്ധതതെളിയിക്കുന്നതിനുള്ള യോഗ്യതാപത്രത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കേണ്ടതാണ്. ഈ സൗജന്യം ലഭിക്കുന്നതിനായി അന്ധനായ യാത്രക്കാരൻ ഹാജരാകണമെന്നില്ല.

യാത്രാസൗജന്യശതമാനം[തിരുത്തുക]

യാത്രാസൗജന്യശതമാനം
ശ്രേണി ഒന്നാം ശ്രേണി രണ്ടാം ശ്രേണി ഉറങ്ങുന്നതിനുള്ള
ശ്രേണി
ദീർഘകാല ടിക്കറ്റ്‌
ഒന്നാം ശ്രേണി രണ്ടാം ശ്രേണി
സൗജന്യശതമാനം 75 75 75 50 50

ചലനാംഗങ്ങൾക്ക് വൈകല്യം സംഭവിച്ചവർക്ക്[തിരുത്തുക]

ചലനാംഗങ്ങൾക്ക് വൈകല്യം സംഭവിച്ചവർക്ക് മറ്റൊരാളുടെ സഹായത്തോടുകൂടി സൗജന്യയാത്ര നടത്താവുന്നതാണ്. ഇതിനായി വൈകല്യം സംഭവിച്ച വ്യക്തിക്ക് പരസഹായമില്ലാതെ യാത്ര ചെയ്യുവാൻ സാധിക്കുകയില്ലെന്ന യോഗ്യതാപത്രം സർക്കാർ വൈദ്യന്റെയോ, രജിസ്റ്റർ ചെയ്ത വൈദ്യന്റെയോ പക്കൽനിന്നും വാങ്ങി സമർപ്പിക്കേണ്ടതാണ്.

യാത്രാസൗജന്യശതമാനം[തിരുത്തുക]

യാത്രാസൗജന്യശതമാനം
ശ്രേണി ഒന്നാം ശ്രേണി രണ്ടാം ശ്രേണി ഉറങ്ങുന്നതിനുള്ള
ശ്രേണി
ദീർഘകാല ടിക്കറ്റ്‌
ഒന്നാം ശ്രേണി രണ്ടാം ശ്രേണി
സൗജന്യശതമാനം 75 75 75 50 50

ബധിരരും, മൂകരുമായവർക്ക്[തിരുത്തുക]

ബധിരതയും മൂകതയും(രണ്ടും) ബാധിച്ച യാത്രക്കാർക്കാണ് ഈ സൗജന്യം ലഭിക്കുക. എന്നാൽ കൂടെവരുന്ന സഹായിക്ക് ഈ സൗജന്യം ലഭ്യമാകുകയില്ല.

യാത്രാസൗജന്യശതമാനം[തിരുത്തുക]

യാത്രാസൗജന്യശതമാനം
ശ്രേണി ഒന്നാം ശ്രേണി രണ്ടാം ശ്രേണി ഉറങ്ങുന്നതിനുള്ള
ശ്രേണി
ദീർഘകാല ടിക്കറ്റ്‌
ഒന്നാം ശ്രേണി രണ്ടാം ശ്രേണി
സൗജന്യശതമാനം 50 50 50 50 50

മാനസികവളർച്ച കൈവരിക്കാത്തവർക്ക്[തിരുത്തുക]

മാനസികവളർച്ച കൈവരിക്കാത്തവർക്ക് മറ്റൊരാളുടെ സഹായത്തോടുകൂടി സൗജന്യയാത്ര നടത്താവുന്നതാണ്. ഇതിനായി സർക്കാർ തയ്യാറാക്കിയ പ്രത്യേക ഫോമിൽ അപേക്ഷസമർപ്പിക്കേണ്ടതാണ്.

യാത്രാസൗജന്യശതമാനം[തിരുത്തുക]

യാത്രാസൗജന്യശതമാനം
ശ്രേണി ഒന്നാം ശ്രേണി രണ്ടാം ശ്രേണി ഉറങ്ങുന്നതിനുള്ള
ശ്രേണി
ദീർഘകാല ടിക്കറ്റ്‌
ഒന്നാം ശ്രേണി രണ്ടാം ശ്രേണി
സൗജന്യശതമാനം 75 75 75 50 50

അവലംബം[തിരുത്തുക]

  1. "ഡിസേബിറ്റിഇന്ത്യ.ഓർഗ്". Archived from the original on 2011-09-26. Retrieved 2011-09-30.