ഇന്ത്യയിലെ പിന്തുടർച്ചാവകാശ നിയമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യക്തി നിയമങ്ങളിൽ പ്രധാനപ്പെട്ടതും സ്വത്തിന്മേലുള്ള അവകാശം ഒരാളിൽ നിന്നും അടുത്തയാളിലേക്ക് കൈമാറ്റം ചെയ്യുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ നിയമങ്ങളെയാണ് പിന്തുടർച്ചാവകാശ നിയമങ്ങൾ എന്നു വിളിക്കുന്നത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമവും മുസ്ലിം പിന്തുടർച്ചാവകാശ നിയമവും ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമവുമാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട പിന്തുടർച്ചാവകാശ നിയമങ്ങൾ. ഹിന്ദു പിന്തുടർച്ചാവകാശ നിയമം ഹൈന്ദവർക്കും ബുദ്ധ - ജൈന - സിഖ് വിഭാഗങ്ങൾക്കും ബാധമാകമാണ്. ഈ വിഭാഗങ്ങളും മുസ്ലിംകളും ഒഴികെയുള്ള ഇന്ത്യയിലെ മറ്റു വിഭാഗങ്ങൾക്ക് ബാധകമായ, പ്രത്യേകിച്ച് ക്രിസ്തു മത വിശ്വാസികൾക്ക് ബാധകമായ നിയമമാണ് ഇന്ത്യൻ പിന്തുർച്ചാവകാശ നിയമം.

അവലംബം[തിരുത്തുക]