ഇന്ത്യയിലെ തീവ്രവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Terrorist incidents map of the Indian region (1970-2016)
2012 US State Department figures on the total civilian deaths by terror attacks in India and other countries.[3]
Terrorism trend in India – Terror attack caused civilian and security personnel deaths per year from 1994 to 2013.[4]

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് കാര്യമായ ഭീഷണിയാണ് ഇന്ത്യയിലെ തീവ്രവാദം. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ നിരവധി തീവ്രവാദ ഗ്രൂപ്പുകളെ അഭിമുഖീകരിക്കുന്നു. ഇന്ത്യയിൽ കണ്ടെത്തിയ തീവ്രവാദത്തിൽ ഇസ്ലാമിക ഭീകരത, വിഘടനവാദ തീവ്രവാദം, ഇടതുപക്ഷ ഭീകരത, കാവി ഭീകരത[5] എന്നിവ ഉൾപ്പെടുന്നു[6][7][8]. ഭീകരത ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.[6][9]

മതപരമോ രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ ലക്ഷ്യങ്ങൾക്കായി ഒരു ജനതയെയോ സർക്കാരിനെയോ ഭയപ്പെടുത്തുന്നതിനായി ആസൂത്രിതമായി അക്രമമോ ഭീഷണിപ്പെടുത്തലോ നടത്തുന്നതാണ് തീവ്രവാദത്തിന്റെ പൊതുനിർവചനം.[10][11]

കാശ്മീരിലെ ഇസ്ലാമിക് ഗ്രൂപ്പുകൾ, പഞ്ചാബിലെ സിഖ് വിഘടനവാദികൾ, അസമിലെ വിഘടനവാദ ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് ഇന്ത്യ സ്ഥിരമായി നിരവധി ഭീകരാക്രമണങ്ങളെ നേരിടുന്നു.[6] ജമ്മു-കശ്മീർ, കിഴക്കൻ-മധ്യ, തെക്ക്-മധ്യ ഇന്ത്യ (നക്സലിസം), വടക്കുകിഴക്കൻ ഇന്ത്യ എന്നിവയാണ് ദീർഘകാല തീവ്രവാദ പ്രവർത്തനങ്ങളുള്ള പ്രദേശങ്ങൾ. 800 ഓളം തീവ്രവാദ സെല്ലുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് 2008 ഓഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണൻ അഭിപ്രായപ്പെട്ടത്.[12] രാജ്യത്തെ 608 ജില്ലകളിൽ 205 എണ്ണം തീവ്രവാദ പ്രവർത്തനങ്ങളാൽ ബാധിക്കപ്പെട്ടുവെന്ന് 2013-ലെ കണക്കു വ്യക്തമാക്കുന്നു.[13] 2012-ൽ ലോകത്താകമാനം 11,098 പേർ ഭീകരാക്രമണങ്ങളാൽ മരണമടഞ്ഞതിൽ ഇന്ത്യയിൽ 231 പേർ കൊല്ലപ്പെട്ടുവെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ് പറയുന്നു. ഇത് ആഗോളമായി നടന്ന ഭീകരാക്രമണ മരണത്തിന്റെ 2 ശതമാനം ആണെന്നു കണക്കാക്കുന്നു.[3]

ഇന്ത്യയിലെ ഭീകരതയെ പാകിസ്ഥാൻ പണം മുടക്കി നടത്തുന്നതാണെന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാൻ എല്ലായ്പ്പോഴും ഈ ആരോപണങ്ങളെ നിഷേധിക്കുകയും പാക്കിസ്ഥാനെതിരായ തീവ്രവാദത്തിന് ഇന്ത്യ ധനസഹായം ചെയ്യുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നു.[14] 2005 ജൂലൈ മുതൽ 707 പേർ കൊല്ലപ്പെടുകയും 3200 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ 2016 ജൂലൈയിൽ ഇന്ത്യാ ഗവൺമെന്റ് പുറത്തുവിട്ടു.[15]

അവലംബം[തിരുത്തുക]

 1. National Consortium for the Study of Terrorism and Responses to Terrorism. (2018). Global Terrorism Database (globalterrorismdb_0718dist.xlsx). Retrieved from https://www.start.umd.edu/gtd University of Maryland
 2. National Consortium for the Study of Terrorism and Responses to Terrorism. (2018). Global Terrorism Database (gtd1993_0718dist.xlsx). Retrieved from https://www.start.umd.edu/gtd University of Maryland
 3. 3.0 3.1 Country Reports on Terrorism 2012, Department of State, United States (May 2013).
 4. Terrorism Fatalities in India, SATP & Institute for Conflict Management (2014)
 5. "Beware of saffron terror too, warns home minister". economictimes.indiatimes.com. 26 August 2010. ശേഖരിച്ചത് 24 September 2020.
 6. 6.0 6.1 6.2 Global Terrorism Index 2019: Measuring the Impact of Terrorism (PDF) (Report). Sydney: Institute for Economics & Peace. November 2019. പുറം. 25. മൂലതാളിൽ (PDF) നിന്നും 2020-09-04-ന് ആർക്കൈവ് ചെയ്തത്.
 7. Hoffman B. (2006), Inside terrorism, Columbia University Press, ISBN 978-0231126984
 8. Left Wing Extremist (LWE) Data SATP (2010)
 9. Dudley, Dominic. "Terrorist Targets: The Ten Countries Which Suffer Most From Terrorism". Forbes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-03-26.
 10. John Philip Jenkins (സംശോധാവ്.). "Terrorism". Encyclopædia Britannica. മൂലതാളിൽ നിന്നും 17 December 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 August 2006.
 11. "Terrorism". The American Heritage Dictionary of the English Language (4th പതിപ്പ്.). Bartleby.com. 2000. മൂലതാളിൽ നിന്നും 20 June 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 August 2006.
 12. "800 Terror Cells Active in Country". The Times of India. 12 August 2008. മൂലതാളിൽ നിന്നും 2012-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-15.
 13. "India Assessment 2014". ശേഖരിച്ചത് 28 December 2014.
 14. [1]
 15. "Since 2005, terror has claimed lives of 707 Indians".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_തീവ്രവാദം&oldid=3624862" എന്ന താളിൽനിന്ന് ശേഖരിച്ചത്