ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഭാരത ഭരണഘടന, 1950-ലെയും 1951-ലെയും ജനപ്രാതിനിധ്യ നിയമങ്ങൾ, 1952-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ നിയമം എന്നിവയാണ് തെരഞ്ഞെടുപ്പുസംബന്ധമായ പ്രധാന നിയമങ്ങൾ. കൂടാതെ 1961-ലെ വോട്ടേഴ്‌സ് രജിസ്‌ട്രേഷൻ ചട്ടങ്ങൾ, 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങൾ എന്നിവയും പ്രസക്തം തന്നെ. അടുത്തകാലത്ത് പ്രസക്തിയാർജിച്ച ത്രിതല പഞ്ചായത്തിരാജ് സമ്പ്രദായത്തിനുവേണ്ടി തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച് വേറെ നിയമങ്ങളും നിലവിലുണ്ട് .

നിയമനിർമ്മാണ അധികാരം[തിരുത്തുക]

ഭരണഘടനയുടെ 327-ആം അനുഛേദപ്രകാരം തെരഞ്ഞെടുപ്പ് സംബന്ധമായ നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരങ്ങൾ പാർലമെന്റിൽ നിക്ഷിപ്തമാണ്. 1959-ലെ അയോഗ്യതാനിവാരണനിയമം ``സർക്കാരിന്റെ കീഴിൽ ലാഭദീക്ഷയുള്ള ജോലി നോക്കുന്നതിനാൽ ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിൽ അയോഗ്യത കല്പിക്കുന്നതിൽ നിന്നും ചില സ്ഥാനങ്ങളെ ഒഴിവാക്കിക്കൊണ്ട്ള്ളതാണ്. നിയോജക മണ്ഡലങ്ങൾക്ക് അതിർത്തി നിർണയിക്കുന്നത് സംബന്ധിച്ച് പാസാക്കിയ നിയമമാണ് 1972-ലെ പുനർനിർണയനിയമം. 1963-ലെ കേന്ദ്രഭരണപ്രദേശനിയമവും പ്രസക്തം തന്നെ.

തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം[തിരുത്തുക]

ബാലറ്റിന് ബുള്ളറ്റിനെക്കാൾ ശക്തിയുന്നാണ് പറയാറു്. ഇതു സൂചിപ്പിക്കുന്നത് പാർലമെന്ററി ജനാധിപത്യക്രമത്തിൽ തെരഞ്ഞെടുപ്പിനുള്ള പ്രാധാന്യത്തെയാണ്. അത്യധികം വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലവിലുള്ള ഭാരതഭൂഖണ്ഡത്തിൽ വോട്ടർമാരിൽ അധികവും നിരക്ഷരരാണ്. എന്നാൽ അരനൂറ്റാണ്ടുകാലം വിജയകരമായ അനേകം തെരഞ്ഞെടുപ്പുകൾ നടത്തി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് പേര് നേടിക്കഴിഞ്ഞതാണ് ഭാരതം.

പ്രായപൂർത്തിവോട്ടവകാശം[തിരുത്തുക]

സാർവത്രികമായ പ്രായപൂർത്തിവോട്ടവകാശം എന്നതുതന്നെയാണ് ഭാരതഭരണഘടനയുടെ അടിസ്ഥാനശില. ഇവിടത്തെ ഭരണക്രമത്തിൽ ജാതി, മത, വർഗ, ലിംഗ, ഭേദെമന്യേ 18 വയസ്സുതികഞ്ഞ എല്ലാ പൗരന്മാർക്കും വോട്ടവകാശം നല്കിയിരിക്കുന്നു. ഭൂസ്വത്ത്, പദവി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവയൊന്നും ഇതിനൊരു മാനദണ്ഡമല്ല. ഒരു നിയോജകമണ്ഡലത്തിൽ `സാധാരണ താമസ'ക്കാരനായ ഒരു പൗരന് പ്രസ്തുത നിയോജകമണ്ഡലത്തിലെ പൊതുവോട്ടർ പട്ടികയിൽ പേര് ചേർക്കാം. മറ്റുവിധത്തിൽ അയോഗ്യത ഉായിരിക്കാനും പാടില്ല. ബുദ്ധിസ്ഥിരതയില്ലായ്മ, ക്രിമിനൽകുറ്റങ്ങളിൽ പെടുക, അഴിമതിയിലോ നിയമരഹിതപ്രവർത്തനങ്ങളിലോ ഏർപ്പെടുക തുടങ്ങിയവ നിയമപ്രകാരമുള്ള അയോഗ്യതയ്ക്ക് കാരണമായേക്കും.

`സാധാരണ താമസക്കാരൻ' എന്നത് 1950-ലെ നിയമം 20-ാം വകുപ്പ് നല്കുന്ന വിശദീകരണത്തിന് വിധേയമാണ്. അതനുസരിച്ച് സാധാരണഗതിയിൽ നിയോജകമണ്ഡലത്തിന് പുറത്താണെങ്കിൽ കൂടി സ്വന്തം നിയോജകമണ്ഡലത്തിലെ സാധാരണതാമസക്കാരനായി പരിഗണിക്കപ്പെടാൻ അർഹതയുള്ള ചിലരുന്നെ് കാണാം. സേനാവിഭാഗങ്ങളിലെ അംഗം, സായുധപോലീസ് സേനാംഗം, ഭാരതത്തിനുവെളിയിൽ ജോലിയിലിരിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെടും. കൂടാതെ `പ്രത്യേകപദവിക്ക്' അർഹതയുള്ളവരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടിസ്പീക്കർമാർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നവർക്കാണ് ഇങ്ങനെ പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത്.

സംവരണം[തിരുത്തുക]

ഭാരതത്തിൽ നിലവിലിരുന്ന പ്രത്യേക സാഹചാര്യങ്ങൾ കണക്കിലെടുത്ത് പട്ടികജാതി, പട്ടികവർഗത്തിൽ പെടുന്നവർക്ക് പ്രത്യേകസംവരണത്തിനുള്ള വ്യവസ്ഥകൾ കാണാം.

സമ്മതിദായകൻ[തിരുത്തുക]

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള ഓരോ പ്രാദേശിക നിയോജകമണ്ഡലത്തിലേക്കും പൊതുവായ വോട്ടർ പട്ടികയാണുണ്ടാവുക. വോട്ടവകാശം ഉള്ള ഒരാൾ ഈ പട്ടികയിൽ ഒരു സമ്മതിദായകൻ എന്ന നിലയിൽ പേര് ചേർത്തിരിക്കണം. ഓരോ പൊതുതെരഞ്ഞെടുപ്പിനും മുമ്പ് പട്ടിക പുതുക്കാറുണ്ട്. ഓരോ കലണ്ടർ വർഷത്തിലെയും ജനുവരി 1-ാം ദിവസം `യോഗ്യത കണക്കാക്കുന്ന തീയതി' യായി സ്വീകരിച്ച് അന്ന് 18 വയസ്സു തികയുന്ന ഏതോരു പൗരനും തെരഞ്ഞെടുപ്പു പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കുന്നതിന്റെ കരട് രേഖ പ്രസിദ്ധീകരിക്കേതും അതിൽ പിശകുകളോ വിട്ടുപോകലുകളോ ഉണ്ടെങ്കിൽ അവയ്ക്ക് പരിഹാരം കാണാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നതുമാണ്. ഇതിനുവേണ്ട അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥന് സമർപ്പിക്കണം. സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഇതുസംബന്ധിച്ച അപ്പീലുകൾ സമർപ്പിക്കുകയും ചെയ്യാം.

തെരഞ്ഞെടുപ്പ് യോഗ്യത[തിരുത്തുക]

തെരഞ്ഞെടുപ്പുസംബന്ധമായ കുറ്റങ്ങൾക്കോ അഴിമതിപ്രവൃത്തികൾക്കോ ഒരു പ്രത്യേകതെരഞ്ഞെടുപ്പു കാലത്തേക്ക് ഒരാളെ അയോഗ്യനായി പ്രഖ്യാപിക്കാം. ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ സമ്മതിദായകനായി രജിസ്റ്റർ ചെയ്യാനുള്ള അവകാശവും ഒരാൾക്ക് ഉായിരിക്കുന്നതല്ല. നിരോധന തടങ്കൽ നിയമപ്രകാരമല്ലാതെ ജയിലിൽ കഴിയുന്നവർക്കും നിയമപ്രകാരം പോലീസ് കസ്റ്റഡിയിൽ കഴിയുന്നവർക്കും അയോഗ്യതയു്. തെരഞ്ഞെടുപ്പഴിമതിക്കോ തെരഞ്ഞെടുപ്പ് സംബന്ധമായ കുറ്റത്തിനോ കുറ്റക്കാരനായ ഒരാൾക്ക് 6 വർഷക്കാലത്തേക്ക് സമ്മതിദാനാവകാശം നിഷേധിക്കപ്പെടാം.


ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ[തിരുത്തുക]

സമ്മതിദായകരെ തിരിച്ചറിയുന്നതിന് ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ ഏർപ്പെടുത്തുന്നതിന് 1960-ലെ സമ്മതിദായക രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ വ്യവസ്ഥ കാണാം (ചട്ടം 28). സമ്മതിദായകന്റെ ഫോട്ടോ സഹിതമുള്ള കാർഡിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്ന വിവരങ്ങൾ ഉായിരിക്കണം. സർക്കാർ ചെലവിലാണ് ഇവ തയ്യാറാേക്കത്. കാർഡിന്റെ ഒരു പ്രതി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ ഓഫീസിലും ഒരു പ്രതി വോട്ടെടുപ്പ് സമയം ഹാജരാക്കാനായി സമ്മതിദായകന്റെ പക്കലും ആയിരിക്കും. എല്ലായിടത്തും ഇങ്ങനെ കാർഡുകൾ തയ്യാറാക്കി കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇവ ഇതുവരെ നിർബന്ധമാക്കിയിട്ടില്ല.

നിയോജകമണ്ഡലം[തിരുത്തുക]

ലോക്‌സഭ[തിരുത്തുക]

1950 ലെ ജനപ്രാതിനിധ്യ നിയമത്തിലാണ് നിയോജകമണ്ഡലനിർണയത്തെപ്പറ്റിയുള്ള അടിസ്ഥാന നിർദ്ദേശങ്ങൾ. ജനസംഖ്യയെ അടിസ്ഥാനമാക്കി തിരിച്ചിട്ടുള്ള ഏകാംഗ പ്രാദേശിക നിയോജക മണ്ഡലങ്ങളാണ് ലോക്‌സഭയിലേക്ക്. നിശ്ചിത എണ്ണം അസംബ്ലി നിയോജകമണ്ഡലങ്ങളെ ഉൾക്കൊള്ളത്തക്കവിധം ആയിരിക്കും ഇത്. 1972-ലെ ഡിലിമിറ്റേഷൻ ആക്ട് (പുനർനിർണയ നിയമം) അനുസരിച്ച് നിർണയിച്ച സംവിധാനമാണ് ഇപ്പോൾ. ഇത് 1971-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുനർനിർണയ കമ്മിഷന്റെ ശുപാർശപ്രകാരം നിശ്ചയിച്ചിട്ടുള്ളതാണ്. ഇത് 2000-ാം ആിനുശേഷമുാകുന്ന ആദ്യസെൻസസ് അനുസരിച്ചുള്ള ജനസംഖ്യപ്രകാരം ഒരു പുനർനിർണയം ഉാകും വരെ തുടരാനാണ് ഭരണഘടനാവ്യവസ്ഥ. ഓരോ സംസ്ഥാനത്തിനും നിശ്ചയിച്ചിട്ടുള്ള ആകെ എണ്ണവും പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗത്തിനുള്ള സംവരണസീറ്റുകളുടെ എണ്ണവും 1950-ലെ നിയമത്തിലെ ഒന്നാം പട്ടികയിൽ കാണാം.

രാജ്യസഭ[തിരുത്തുക]

രാജ്യസഭയിൽ 12 അംഗങ്ങളെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും. സാഹിത്യം, ശാസ്ത്രം, കല, സാമൂഹികസേവനം എന്നിവയെ പ്രതിനിധീകരിക്കാനാണ് നാമനിർദ്ദേശം. കൂടാതെ 238-ൽ കൂടാതെ മറ്റംഗങ്ങളെ തെരഞ്ഞെടുക്കുകയും. രുവർഷം കഴിയുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ പിരിയുകയും ആ സ്ഥാനങ്ങളിലേക്ക് ദൈ്വവാർഷിക തെരഞ്ഞെടുപ്പ് നടത്തുകയുമാണ് പതിവ്. അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് വോട്ട് ചെയ്യുക. കൈമാറാവുന്ന ഒറ്റ വോട്ടു സമ്പ്രദായത്തിലുള്ള ആനുപാതിക പ്രാതിനിധ്യരീതിയാണ് ഈ തെരഞ്ഞെടുപ്പിന് അവലംബിക്കുക. കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും പാർലമെന്റ് നിയമം മൂലം വ്യവസ്ഥപ്പെടുത്തുന്ന രീതിയിലും.

സംസ്ഥാന കൗൺസിലുകൾ[തിരുത്തുക]

കൗൺസിലുകൾ ഉള്ള സംസ്ഥാനങ്ങളിലെ കൗൺസിലർമാരിൽ മൂന്നിലൊരു ഭാഗം പ്രാദേശിക ഭരണസ്ഥാപനങ്ങളിൽ നിന്നും പന്ത്രിലൊരു ഭാഗം അധ്യാപകരുടെ മണ്ഡലങ്ങളിൽ നിന്നും പന്ത്രിലൊരു ഭാഗം ബിരുദധാരികളിൽ നിന്നും മൂന്നിലൊരു ഭാഗം നിയമസഭാംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരുമായിരിക്കും. ബാക്കിയുള്ളവരെ സാഹിത്യം, ശാസ്ത്രം, കല, സഹകരണം, സാമൂഹികസേവനം എന്നിവയിൽ പ്രാവീണ്യം നേടിയവരിൽ നിന്നും ഗവർണർ നാമനിർദ്ദേശം ചെയ്യുന്നു.

ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഇപ്പോൾ സംസ്ഥാന കൗൺസിലുകൾ ഉള്ളത്.