ഇന്ത്യയിലെ ജൈവമണ്ഡല സംരക്ഷിത പ്രദേശങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യാ ഗവൺമെന്റ് ഇന്തയിൽ 18 ജൈവമണ്ഡല സംരക്ഷിത പ്രദേശങ്ങൾ നിർവ്വചിച്ചിട്ടുണ്ട്. (ഇവ ഐയുസിഎൻ കാറ്റഗറി അഞ്ചിൽ വരുന്ന സംരക്ഷിത പ്രദേശങ്ങളാണ്). ദേശീയോദ്യാനത്തിനെക്കാളും വന്യജീവിസങ്കേതത്തിനേക്കാളും വലിയ വിസ്തൃതിയിലുള്ള സ്ഥലം ജൈവമണ്ഡലത്തിൽ സംരക്ഷിക്കപ്പെടുന്നു. ഒന്നോ അതിലധികമോ ദേശീയോദ്യാനങ്ങളും അവയുടെ ബഫർ പ്രദേശങ്ങളും ഒരു ജൈവമണ്ഡലത്തിൽ സംരക്ഷിക്കപ്പെടുന്നു. ഇവിടത്തെ സസ്യലതാദികളും ജന്തുജീവികളും മാത്രമല്ല അവിടെ താമസിക്കുന്ന മനുഷ്യരും അവരുടെ സ്വാഭാവിക ജീവിതശൈലിയും എല്ലാം സംരക്ഷണത്തിലുൾപ്പെട്ടിരിക്കുന്നു. ഇവിടെയുള്ള എല്ലാത്തരം മൃഗങ്ങളും സംരക്ഷിക്കപ്പെടുന്നു.

ലോക ജൈവമണ്ഡല ശൃംഖല[തിരുത്തുക]

പതിനെട്ടെണ്ണത്തിൽ പത്തെണ്ണം ലോക ജൈവമണ്ഡല ശൃംഖലയുടെ ഭാഗമാണ്. യുനെസ്കോ മാൻ ആന്റ് ബയോസ്ഫിയർ പട്ടികയിൽ ഇവ ഇടംനേടിയിരിക്കുന്നു. [1][2][3][4]

പേര് സംസ്ഥാനം വർഷം
നീലഗിരി ജൈവ വൈവിധ്യമണ്ഡലം തമിഴ്‌നാട്, കേരളം, കർണാടക 2000
മന്നാർ ഉൾക്കടൽ തമിഴ്‌നാട് 2001
സുന്ദർബൻ പശ്ചിമ ബംഗാൾ 2001
നന്ദാദേവീ ദേശീയോദ്യാനം ഉത്തരാഖണ്ഡ് 2004
നോക്രെക് ദേശീയോദ്യാനം മേഘാലയ 2009
പച്മർഹി ബയോസ്ഫിയർ റിസർവ്വ് മധ്യപ്രദേശ്‌ 2009
സിംലിപാൽ ദേശീയോദ്യാനം ഒഡീഷ 2009
ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ്വ് ഗ്രേറ്റ് നിക്കോബാർ ദ്വീപ് 2013
അചാനക്മാർ അമർകണ്ടാക് ബയോസ്ഫിയർ റിസർവ്വ് ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്‌ 2012[2]
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കേരളം, തമിഴ്‌നാട് 2016[5]

ജൈവമണ്ഡലങ്ങളുടെ പട്ടിക[തിരുത്തുക]

2009 ൽ ഹിമാചൽപ്രദേശിലെ തണുത്ത മരുഭൂമി ജൈവമണ്ഡല സംരക്ഷിതപ്രദേശമായി. ശേഷാചലം കുന്നുകൾ 17-ാമത്തെ ജൈവമണ്ഡല സംരക്ഷിതപ്രദേശമായി 2010 സെപ്തംബർ 20 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. 2011 ആഗസ്റ്റ് 25 ന് മദ്ധ്യപ്രദേശിലെ പന്ന 18-ാമത്തെ ജൈവമണ്ഡല സംരക്ഷിതപ്രദേശമായി മാറി.[1]

ഇന്ത്യയിലെ സംരക്ഷിത ജൈവമണ്ഡലങ്ങൾ (area wise)
നം. വർഷം പേര് സ്ഥാനം സംസ്ഥാനം ഭൂവിഭാഗം പ്രധാന

ജീവിവർഗ്ഗങ്ങൾ

വിസ്തീർണം
1 1986 നീലഗിരി ജൈവ വൈവിധ്യമണ്ഡലം Part of വയനാട്, നാഗർഹോളെ, ബന്ദിപ്പൂർ and മുതുമലൈ, നിലമ്പൂർ, സൈലന്റ്‌വാലി തമിഴ്നാട്, കേരളം, കർണാടക പശ്ചിമഘട്ടം വരയാട്, സിംഹവാലൻ കുരങ്ങ്‌ 5520
2 1988 നന്ദാദേവീ ദേശീയോദ്യാനവും ബയോസ്ഫിയർ റിസർവും ചമോലി, പിഥോരഡഢ്, ബാഗേശ്വർ എന്നീ ജില്ലകളുടെ ഭാഗം ഉത്തരാഖണ്ഡ് പടിഞ്ഞാറൻ ഹിമാലയം ഹിമപ്പുലി, Himalayan Black Bear 5860
3 1989 മന്നാർ ഉൾക്കടൽ വടക്ക് രാമേശ്വരം ദ്വീപ് മുതൽ തെക്ക് കന്യാകുമാരി വരെയുള്ള തമിഴ്നാട്ടിലെ ഗൾഫ് ഓഫ് മാന്നാറിലെ ഇന്ത്യയുടെ ഭാഗവും ശ്രീലങ്കയുടെ ഭാഗവും തമിഴ്‌നാട് തീരം കടൽപ്പശു 10500
4 1988 നോക്രെക് പടിഞ്ഞാറൻ ഗാരോ കുന്നുകൾ മേഘാലയ കിഴക്കൻ ഹിമാലയം ചെമ്പൻ പാണ്ട 820
5 1989 സുന്ദർബൻ ഗംഗാനദിയിലേയും ബ്രഹ്മപുത്ര നദിയിലേയും ഡെൽറ്റയുടെ ഭാഗം പശ്ചിമ ബംഗാൾ ഗംഗ ഡെൽറ്റ ബംഗാൾ കടുവ 9630
6 1989 മാനസ് കോക്രഝാർ, ബൊങ്ഗൈഗാവ്, ബാർപേട്ട, നൽബാരി, കാംറൂപ്, ദരാംഗ് ജില്ലകളുടെ ഭാഗം ആസാം കിഴക്കൻ ഹിമാലയം Golden langur, ചെമ്പൻ പാണ്ട 2837
7 1994 സിംലിപാൽ മയൂർഭഞ്ജ് ജില്ലയുടെ ഭാഗം ഒഡീഷ ഡക്കാൻ ഉപദ്വീപ് Gaur, ബംഗാൾ കടുവ, ഏഷ്യൻ ആന 4374
8 1998 ദിഹാംഗ് - ദിബാംഗ് സിയാംഗ്, ദിബാംഗ് താഴ്വരയുടെ ഭാഗം അരുണാചൽ പ്രദേശ് കിഴക്കൻ ഹിമാലയം Mishmi Takin, Musk Deer 5112
9 1999 പച്മർഹി സംരക്ഷിത ജൈവമണ്ഡലം ബേതൂൽ, ഹോശംഗാബാദ്, ചിന്ദ്വാഡ ജില്ലകളുടെ ഭാഗം മധ്യപ്രദേശ്‌ Semi-Arid മലയണ്ണാൻ, flying squirrel 4981.72
10 2005 അചാനക്മാർ - അമർകാണ്ടക് സംരക്ഷിത ജൈവമണ്ഡലം അന്നുപുർ, ദിന്ദോരി, ബിലാസ്പുർ ജില്ലകളുടെ ഭാഗം മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ് മൈക്കാല കുന്നുകൾ Four-horned antelope, Indian wild dog, Sarus crane, White-rumped vulture, Philautus sanctisilvaticus (Sacred grove bush frog) 3835
11 2008 റാൻ ഓഫ് കച്ച് കച്ച്, രാജ്കോട്ട്, സുരേന്ദ്രനഗർ, പതൻ ജില്ലകളുടെ ഭാഗം ഗുജറാത്ത് മരുഭൂമി Indian wild ass 12454
12 2009 കോൾഡ് ഡിസേർട്ട് പിൻ വാലി ദേശീയോദ്യാനവും അതിന്റെ ചുറ്റുഭാഗങ്ങളും; ചന്ദ്രതാൽ,സർചു, കിബ്ബർ വന്യജീവി സങ്കേതം ഹിമാചൽ പ്രദേശ്‌ പടിഞ്ഞാറൻ ഹിമാലയം ഹിമപ്പുലി 7770
13 2000 Khangchendzonga കാഞ്ചൻജംഗയുടെ ഭാഗം സിക്കിം കിഴക്കൻ ഹിമാലയം ഹിമപ്പുലി, ചെമ്പൻ പാണ്ട 2620
14 2001 അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് നെയ്യാർ, പേപ്പാറ, ചെന്തുരുണി വന്യജീവി സങ്കേവും അവയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളും കേരളം, തമിഴ്‌നാട് പശ്ചിമഘട്ടം വരയാട്, ആന 3500.08
15 1989 ഗ്രേറ്റ് നിക്കോബാർ സംരക്ഷിത ജൈവമണ്ഡലം ആൻഡമാൻ നിക്കോബാറിലെ തെക്കൻ ദ്വീപുകൾ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപുകൾ Saltwater crocodile 885
16 1997 ദിബ്രു-സൈഖോവ ദിബ്രുഗഢ്, തിൻസൂക്കിയ ജില്ലകളുടെ ഭാഗം Assam കിഴക്കൻ ഹിമാലയം Golden langur 765
17 2010 ശേഷാചലം കുന്നുകൾ ചിറ്റൂർ, കഡപ്പ ജില്ലകളിലെ ശേഷാചലം കുന്നുകൾ ആന്ധ്രപ്രദേശ് പൂർവഘട്ടം Slender Loris 4755
18 2011 പന്ന പന്ന, ഛത്തർപുർ ജില്ലകളുടെ ഭാഗം മധ്യപ്രദേശ്‌ കെൻ നദീതടം Tiger, chital, chinkara, sambhar and sloth bear 2998.98

പ്രധാനപ്പെട്ട സ്ഥലങ്ങൾ[തിരുത്തുക]

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തെരഞ്ഞെടുത്ത ജൈവമണ്ഡല സംരക്ഷിതപ്രദേശങ്ങൾക്കുള്ള പ്രധാനപ്പെട്ട സ്ഥങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു.[6]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 [1]
  2. 2.0 2.1 UNESCO "20 new Biosphere Reserves added to UNESCO’s Man and the Biosphere (MAB) Programme", 11 July 2012
  3. UNESCO, Man and the Biosphere (MAB) Programme list
  4. "20 new Biosphere Reserves added"
  5. "20 new Biosphere Reserves added", 19 March 2016
  6. "Status of Bioshpere reserves in India" (PDF). ENVIRO NEWS, Ministry of Environment and Forests, Vol. 14. January–March 2008. p. 9. മൂലതാളിൽ (PDF) നിന്നും January 20, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 1, 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]